»   » കമ്മത്ത് ആന്റ് കമ്മത്ത്- നിരൂപണം

കമ്മത്ത് ആന്റ് കമ്മത്ത്- നിരൂപണം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/kammath-and-kammath-movie-review-2-107157.html">Next »</a></li></ul>
Rating:
3.5/5
നിങ്ങള്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷനിലോ ദിലീപ് ഫാന്‍സ് അസോസിയേഷനിലോ അംഗമാണോ? എങ്കില്‍ നിങ്ങള്‍ കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന ചിത്രം ധൈര്യപൂര്‍വം കാണാം. രണ്ടു ഫാന്‍സുകാര്‍ക്കു വേണ്ടി ഉണ്ടാക്കിയ ചിത്രമായതിനാല്‍ കയ്യടിക്കാന്‍ ഒത്തിരിയുണ്ടാകും.

എന്നാല്‍ ലാല്‍ ഫാന്‍സോ പൃഥ്വി ഫാന്‍സോ ആണെങ്കില്‍ ഈ ചിത്രം കളിക്കുന്ന തിയറ്റര്‍ പരിസരത്തുകൂടെ പോകണമെന്നില്ല. കാരണം ചിത്രം കണ്ടാല്‍ കൂവാന്‍ ഒത്തിരിയുണ്ടാകും. മമ്മൂട്ടി, ദിലീപ് ഫാന്‍സുകാര്‍ക്കിടയില്‍ നിന്ന് കൂവിയാല്‍ തിയറ്ററില്‍ വച്ച് ഇടി കൊള്ളുമെന്നതില്‍ സംശയമൊന്നും വേണ്ട. കേരളത്തില്‍ ക്രമസമാധാനം തകര്‍ക്കാന്‍ കാരണമാകരുത്.

Kammath And Kammath

ഫാന്‍സുകാരെ സംതൃപ്തിയോടെ ഭക്ഷണം കഴിപ്പിക്കാന്‍ വേണ്ടിയാണ് കമ്മത്ത് ആന്‍ഡ് കമ്മത്ത് ഹോട്ടല്‍ സംവിധായകന്‍ തോംസണ്‍ 120 കേന്ദ്രങ്ങളില്‍ തുറന്നിരിക്കുന്നത്. കയ്യടിച്ചും വിസില്‍ വിളിച്ചും ആര്‍പ്പു വിളിച്ചും ഇരുഫാന്‍സുകാരും തിയറ്റര്‍ പൂരപ്പറാമ്പാക്കുന്നുമുണ്ട്. ഉല്‍സവാന്തരീക്ഷത്തില്‍ റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസം തന്നെ സൂചന നല്‍കി കഴിഞ്ഞു- മമ്മൂട്ടിയും ദിലീപും ചേര്‍ന്നാല്‍ ചിത്രം ഹിറ്റാകുമെന്ന്.

കൊങ്കിണി ഭാഷയില്‍ സംസാരിക്കുന്ന രാജ രാജ കമ്മത്തായി മമ്മൂട്ടിയും ദേവരാജ കമ്മത്തായി ദിലീപും കയ്യടി വാങ്ങുകയാണ്.സസ്‌പെന്‍സോ തിരക്കഥയിലെ വഴിത്തിരിവോ ഒന്നുമില്ല. സിബി കെ. തോമസ്-ഉദയ് കൃഷ്ണയുടെ ഒരേ ട്രാക്കില്‍ പോകുന്ന കഥയാണ് സിനിമ. പോക്കിരിരാജയിലും ക്രിസ്ത്യന്‍ ബ്രദേഴ്‌സിലുമെല്ലാം കയ്യടി കിട്ടിയ ചേരുവകള്‍ ഈ അവിയലില്‍ നന്നായി ചേര്‍ത്തിട്ടുണ്ട്.

റിമ കല്ലിങ്കല്‍, കാര്‍ത്തിക നായര്‍, ബാബുരാജ്, നരേന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് മറ്റു താരങ്ങള്‍. കയ്യടി ഒന്നുകൂടി ഊര്‍ജിതമാക്കാന്‍ തമിഴ് നടന്‍ ധനുഷും വരുന്നുണ്ട്. ഇതിനെല്ലാം പുറമെ തെസ്‌നിഖാന്റെ അശ്ലീലസംഭാഷണവുമുണ്ട്. തമിഴ്, മലയാളം ഡപ്പാംകൂത്ത് പാട്ടുകളും നിരവധി സംഘട്ടനങ്ങളും കുറിക്കുകൊള്ളുന്ന സംഘട്ടനങ്ങളുമായി കമ്മത്തുമാര്‍ കുറച്ചനാള്‍ കേരളത്തിലുണ്ടാകുമെന്നതില്‍ സംശയം വേണ്ട.

യുക്തിയെ തിയറ്ററിനു പുറത്തുവച്ച് കാണാനിരുന്നാല്‍ ഈ ഹോട്ടലിലെ വിഭവങ്ങള്‍ ആസ്വദിക്കാം. തോംസണ്‍ ആദ്യ ചിത്രമായ കാര്യസ്ഥനില്‍ നിന്ന് ഒരടി പോലും മുന്നോട്ടു നീങ്ങിയില്ലെങ്കിലും മമ്മൂട്ടി- ദിലീപ് കൂട്ടുകെട്ടിന്റെ രസതന്ത്രം കൊണ്ട് കമ്മത്ത് ചിത്രം വിജയിക്കുമെന്നതില്‍ സംശയമില്ല. ഈ വര്‍ഷമാദ്യമെത്തിയ ന്യൂ ജനറേഷന്‍ ചിത്രങ്ങള്‍ ചിറകറ്റു വീണ സ്ഥിതിക്ക് മലയാള സിനിമകള്‍ വീണ്ടും പഴയ ട്രാക്കിലേക്കു പോകുകയാണെന്നതിന്റെ സൂചന കൂടിയാണ് ഈ ചിത്രം.
അടുത്ത പേജില്‍
കമ്മത്തുമാരുടെ കഥ

<ul id="pagination-digg"><li class="next"><a href="/reviews/kammath-and-kammath-movie-review-2-107157.html">Next »</a></li></ul>
English summary
Kammath & Kammath tells the story of a migrated Kammath family during Portuguese invasion from Goa to Cochin.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam