»   » നിരൂപണം: കനല്‍ സഹിക്കാവുന്ന ഒരു പ്രതികാര ചിത്രം

നിരൂപണം: കനല്‍ സഹിക്കാവുന്ന ഒരു പ്രതികാര ചിത്രം

Posted By:
Subscribe to Filmibeat Malayalam

ശിക്കാര്‍ എന്ന ചിത്രത്തിന് ശേഷം നായകന്‍ മോഹന്‍ലാലും തിരക്കഥാത്ത് സുരേഷ് ബാബുവും സംവിധായകന്‍ എം പദ്മകുമാറും ഒന്നിയ്ക്കുന്നു എന്നതുകൊണ്ട് തന്നെ വളരെ പ്രതീക്ഷയുള്ള ചിത്രമായിരുന്നു കനല്‍. ചിത്രത്തിന്റെ ട്രെയിലറും ടീസറുകളുമൊക്കെ ആ പ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ ആ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നോ കനല്‍ എന്ന സിനിമ?

പൃഥ്വിരാജിന്റെ ശബ്ദത്തില്‍ കഥ പറഞ്ഞുകൊണ്ടാണ് കനല്‍ കത്താന്‍ തുടങ്ങുന്നത്. 2009 ല്‍ ഗള്‍ഫ് നാടുകളില്‍ സംഭവിച്ച സാമ്പത്തിക മാന്ദ്യത്തെ ചുറ്റിപ്പറ്റിയുള്ളതാണ് കഥ. ജോണ്‍ ഡേവിഡിന്റെ പ്രതികാരത്തിന്റെ കഥയാണെന്ന് കൂടെ പറയാം.


വില്ലന്‍ പരിവേഷത്തില്‍ ജോണ്‍ ഡേവിഡ് എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ലാലിന്റെ അസാമാന്യമായ അഭിനയം ചിത്രത്തിന് വലിയൊരു കരുത്താണ്. കണ്ണുകള്‍ കൊണ്ടാണ് അദ്ദേഹം അഭിനയിക്കുന്നത്. വിവിധ ഗെറ്റപ്പുകളില്‍ എത്തുന്ന മോഹന്‍ലാല്‍ മീശ പിരിച്ചില്ലെങ്കിലും മുണ്ട് മടക്കി കുത്തിയില്ലെങ്കിലും ഒരു മാസ് ലുക്ക് നിലനിര്‍ത്തുന്നുണ്ട്.


ആനന്ദരാമന്‍ എന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലാണ് അനൂപ് മേനോന്‍ ചിത്രത്തിലെത്തുന്നത്. വളരെ നിഷ്‌കളങ്കമായ കഥാപാത്രത്തെ അനൂപ് മേനോന്‍ ഭംഗിയാക്കി. കുടുംബ ബന്ധത്തിന്റെ ആഴങ്ങളെ സ്പര്‍ശിക്കുന്ന കഥാപാത്രമാണ് അനൂപ് മേനോന്റെ ആനന്ദന്‍. തെന്നിന്ത്യന്‍ നടന്‍ അതുല്‍ കുല്‍ക്കര്‍ണിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിയ്ക്കുന്നത്.


ഇവരെ കൂടാതെ ഹണി റോസ്, ഷീലു എബ്രഹാം, നിഖിത, പ്രതാപ് പോത്തന്‍ എന്നിവര്‍ക്കൊപ്പം അതിഥി വേഷങ്ങളില്‍ ഇന്നസെന്റ്, കൊച്ചുപ്രേമന്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു. അഭിനയത്തിന്റെ കാര്യങ്ങളൊക്കെ ഭംഗിയായപ്പോള്‍ പാളിയത് സംവിധാനത്തിലും തിരക്കഥയിലുമാണ്.


പ്രതികാരത്തിന്റെ പതിവ് ക്ലീഷേ ആണ് സിനിമയെങ്കിലും മികച്ചൊരു തിരക്കഥയായിരുന്നു. അത് വേണ്ട രീതിയില്‍ എം പദ്മകുമാര്‍ എന്ന സംവിധായകന് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞോ എന്ന കാര്യത്തില്‍ സന്ദേഹമുണ്ട്. ആദ്യപകുതിയില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചില ലാല്‍ ഗിമ്മിക്കുകള്‍ ഉണ്ടായിരുന്നുവെങ്കിലും ക്ലൈമാക്‌സിനോട് അടുത്തപ്പോള്‍ മോറല്‍ ലെസ്സണ്‍ പോലെയായി.


വിനോദ് ഇല്ലംപള്ളിയുടെ ഛായാഗ്രഹണം മികച്ചതാണ്. ഔസേപ്പച്ചനാണ് ചിത്രത്തിന് വേണ്ടി പാട്ടുകളൊരുക്കിയതും പശ്ചാത്തല സംഗീതം ഒരുക്കിയതും. പാട്ടുകളൊന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നതല്ല. കേട്ടു മറന്നു പോവുന്നതുപോലെ. മികച്ചൊരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം സംവിധായകന്റെ കൈയ്യില്‍ വീണു പൊട്ടി എന്ന് ചുരുക്കി പറയാം. അഞ്ചില്‍ രണ്ടര മാര്‍ക്ക്.


നിരൂപണം: കനല്‍ സഹിക്കാവുന്ന ഒരു പ്രതികാര ചിത്രം

വില്ലന്‍ പരിവേഷത്തില്‍ ജോണ്‍ ഡേവിഡ് എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ലാലിന്റെ അസാമാന്യമായ അഭിനയം ചിത്രത്തിന് വലിയൊരു കരുത്താണ്. കണ്ണുകള്‍ കൊണ്ടാണ് അദ്ദേഹം അഭിനയിക്കുന്നത്.


നിരൂപണം: കനല്‍ സഹിക്കാവുന്ന ഒരു പ്രതികാര ചിത്രം

ആനന്ദരാമന്‍ എന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലാണ് അനൂപ് മേനോന്‍ ചിത്രത്തിലെത്തുന്നത്. വളരെ നിഷ്‌കളങ്കമായ കഥാപാത്രത്തെ അനൂപ് മേനോന്‍ ഭംഗിയാക്കി. കുടുംബ ബന്ധത്തിന്റെ ആഴങ്ങളെ സ്പര്‍ശിക്കുന്ന കഥാപാത്രമാണ് അനൂപ് മേനോന്റെ ആനന്ദന്‍.


നിരൂപണം: കനല്‍ സഹിക്കാവുന്ന ഒരു പ്രതികാര ചിത്രം

തെന്നിന്ത്യന്‍ നടന്‍ അതുല്‍ കുല്‍ക്കര്‍ണിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിയ്ക്കുന്നത്. കുരുവിള മാത്യു എന്ന കഥാപാത്രം അദ്ദേഹത്തില്‍ ഭദ്രമായിരുന്നു


നിരൂപണം: കനല്‍ സഹിക്കാവുന്ന ഒരു പ്രതികാര ചിത്രം

മോഹന്‍ലാലിന്റെ നായികയായിട്ടാണ് ഹണി റോസ് എത്തുന്നത്. ലാലിനൊപ്പം ആദ്യമായിട്ടാണ് അഭിനയിക്കുന്നതെങ്കിലും മികച്ച സ്‌ക്രീന്‍ കെമിസ്ട്രി ഉണ്ടായിരുന്നു


നിരൂപണം: കനല്‍ സഹിക്കാവുന്ന ഒരു പ്രതികാര ചിത്രം

അനൂപ് മേനോന്‍ അവതരിപ്പിയ്ക്കുന്ന ആനന്ദരാമന്റെ ഭാര്യ വേഷത്തിലാണ് ഷീലു എബ്രഹാം എത്തുന്നത്.


നിരൂപണം: കനല്‍ സഹിക്കാവുന്ന ഒരു പ്രതികാര ചിത്രം

നിഖിത, പ്രതാപ് പോത്തന്‍ എന്നിവര്‍ക്കൊപ്പം അതിഥി വേഷങ്ങളില്‍ ഇന്നസെന്റ് കൊച്ചുപ്രേമന്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.


നിരൂപണം: കനല്‍ സഹിക്കാവുന്ന ഒരു പ്രതികാര ചിത്രം

ശിക്കാറിന് ശേഷം സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ എം പദ്മകുമാര്‍ ഒരുക്കിയ ചിത്രമാണ് കനല്‍. പ്രതികാരത്തിന്റെ പതിവ് ക്ലീഷേ ആണ് സിനിമയെങ്കിലും മികച്ചൊരു തിരക്കഥയായിരുന്നു. അത് വേണ്ട രീതിയില്‍ എം പദ്മകുമാര്‍ എന്ന സംവിധായകന് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞോ എന്ന കാര്യത്തില്‍ സന്ദേഹമുണ്ട്.


നിരൂപണം: കനല്‍ സഹിക്കാവുന്ന ഒരു പ്രതികാര ചിത്രം

വിനോദ് ഇല്ലംപള്ളിയുടെ ഛായാഗ്രഹണം മികച്ചതാണ്. രഞ്ജന്‍ എബ്രഹാമാണ് എഡിറ്റിങ് നിര്‍വ്വഹിച്ചിരിയ്ക്കുന്നത്.


നിരൂപണം: കനല്‍ സഹിക്കാവുന്ന ഒരു പ്രതികാര ചിത്രം

ഔസേപ്പച്ചനാണ് ചിത്രത്തിന് വേണ്ടി പാട്ടുകളൊരുക്കിയതും പശ്ചാത്തല സംഗീതം ഒരുക്കിയതും. പാട്ടുകളൊന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നതല്ല. കേട്ടു മറന്നു പോവുന്നതുപോലെ. അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്


നിരൂപണം: കനല്‍ സഹിക്കാവുന്ന ഒരു പ്രതികാര ചിത്രം

എന്നു നിന്റെ മൊയ്തീന്‍, പത്തേമാരി, അമര്‍ അക്ബര്‍ അന്തോണി, ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി തുടങ്ങിയ ചിത്രങ്ങള്‍ കേരളത്തിലെ തിയേറ്ററുകളില്‍ മികച്ച പ്രകടനം നടത്തുകയാണ്. അതിനിടയില്‍ ലാലിന്റെ കനലിന് പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന് നോക്കാം


English summary
Kanal Movie Review: An average crime-revenge thriller for a one-time watch.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam