»   » നിരൂപണം: കരിങ്കുന്നം സിക്‌സസ്... സക്‌സസ്...

നിരൂപണം: കരിങ്കുന്നം സിക്‌സസ്... സക്‌സസ്...

Written By:
Subscribe to Filmibeat Malayalam

വോളിബോള്‍ എന്ന കായിക രൂപത്തെ കുറിച്ച് നന്നായി ഗവേഷണം നടത്തി, പരിശീലനം നേടിയ ശേഷം സംവിധാനം ചെയ്ത ചിത്രമാണ് കരിങ്കുന്നം സിക്‌സസ് എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. സ്‌പോര്‍ട്‌സല്ലേ, അതിനോട് ഇഷ്ടമുള്ളവരും താത്പര്യമുള്ളവരും മാത്രം കണ്ടാല്‍ മതി എന്ന അകല്‍ച്ചയും ഈ ചിത്രത്തിനോട് വേണ്ട.

കുടുംബത്തിനും പ്രധാന്യം നല്‍കിക്കൊണ്ടുള്ള മികച്ച കായിക ചിത്രം. എബിയുടെയും വന്ദനയുടെയും കുടുംബ ജീവതത്തില്‍ നിന്നാണ് കരിങ്കുന്നം സിക്‌സസിന്റെ കഥ ആരംഭിയ്ക്കുന്നത്. രണ്ട് പേരും വോളിബോള്‍ കളിക്കാരാണ്. ജയിലിലെ തടവുകാരെ വച്ച് കരിങ്കുന്നം സിക്‌സസ് എന്നൊരു ടീം ഉണ്ടാക്കാന്‍ കോച്ച് കൂടെയായ എബി തീരുമാനിയ്ക്കുന്നു.


എന്നാല്‍ അപ്രതീക്ഷിതമായ ഒരു അപകടത്തെ തുടര്‍ന്ന് എബിയ്ക്ക് അതിന് സാധിയ്ക്കുന്നില്ല. പകരം ആ ടീമിന്റെ കോച്ചാകാന്‍ വന്ദന നിര്‍ബന്ധിതയാകുന്നു. ആ ഒരു ലക്ഷ്യവുമായി ജയിലിലെ തടവുകാര്‍ക്കിടയില്‍ എത്തുന്ന ഒരു സ്ത്രീ, അവള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍... ഒരു കോച്ച് എന്ന നിലയില്‍ കരിങ്കുന്നം സിക്‌സസിനെ എങ്ങിനെ സക്‌സസില്‍ എത്തിയ്ക്കുന്നു എന്നതാണ് കഥ.


സമീപകാലത്ത് കണ്ടതില്‍ വച്ച് ഏറ്റവും മികച്ചൊരു ഇന്‍സ്പിരേഷന്‍ ചിത്രമാണ് കരിങ്കുന്നം സിക്‌സസ്. വന്ദനയായി എത്തിയ മഞ്ജു ശരിക്കും കലക്കി. കാര്യക്ഷമതയുള്ള കോച്ചായും നല്ലൊരു ഭാര്യയായുമുള്ള മഞ്ജുവിന്റെ അഭിനയം പ്രശംസ അര്‍ഹിയ്ക്കുന്നു. തിരിച്ചുവരവില്‍ ഭര്‍ത്താവിനെ പുച്ഛിയ്ക്കുന്ന വേഷങ്ങള്‍ മാത്രമേ മഞ്ജു ചെയ്തുള്ളൂ എന്ന് പറയുന്നവര്‍ ഈ സിനിമ കാണണം.


എബി എന്ന വന്ദനയുടെ ഭര്‍ത്താവിന്റെ വേഷത്തിലെത്തുന്നത് അനൂപ് മേനോനാണ്. പതിവ് പോലെ അനൂപ് അഭിനയിച്ചു എന്നു മാത്രം. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, സുദേവ് നായര്‍, ലെന, സുധീര്‍ കരമന, പദ്മരാജ് രതീഷ്, ബൈജു, സന്തോഷ് കീഴാറ്റൂര്‍, മണിക്കുട്ടന്‍, നന്ദു, ഗ്രിഗറി തുടങ്ങിയവര്‍ അവരവരുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി.


അരുണ്‍ലാല്‍ രാമചന്ദ്രന്റെ തിരക്കഥയാണ് എല്ലാത്തിന്റെയും അടിത്തട്ട്. ചിത്രം വ്യക്തമാകുന്ന ഒരു തിരക്കഥയാണ് അരുണ്‍ എഴുതിയത്. ഹൃദയത്തില്‍ തൊടുന്ന ചില സംഭാഷണങ്ങളും. ദീപു കരുണാകരന്‍ അരുണിന്റെ തിരക്കഥ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തി. പ്രേക്ഷകരെ എന്‍ഗേജ് ചെയ്യ്ക്കുന്ന സന്ദര്‍ഭങ്ങളും, ഒരു എന്റര്‍ടൈന്‍മെന്റ് ചിത്രത്തിന് വേണ്ട ചേരുവകളും ഉള്‍പ്പെടുത്തിയത് ചിത്രത്തിന്റെ വിജയത്തിന്റെ ഭാഗമാണ്.


ജയകൃഷ്ണന്‍ ഗുമ്മാടിയാണ് ഛായാഗ്രാഹണം. ഒരു കായിക ചിത്രത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് സാധിച്ചു. സാജന്റെ എഡിറ്റിങ് മികവുകൊണ്ടാണ് സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ക്കൊരു ത്രില്ലിങ് അനുഭവം ഉണ്ടാകുന്നത്. സിനിമയുടെ മൂഡിന് യോജിച്ച പശ്ചാത്തല സംഗീതവും പാട്ടും ഒരുക്കിയത് വഴി രാഹുല്‍ രാജും തന്റെ ജോലി ഭംഗിയാക്കി.


നിരൂപണം: കരിങ്കുന്നം സിക്‌സസ്... സക്‌സസ്...

ദീപുകരുണാകരന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് കരിങ്കുന്നം സിക്‌സസ്. ഫയര്‍മാന്‍, തേജഭായി ആന്റ് ഫാമിലി, വിന്റര്‍, ക്രേസി ഗോപാലന്‍ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍


നിരൂപണം: കരിങ്കുന്നം സിക്‌സസ്... സക്‌സസ്...

വേട്ട എന്ന ഗംഭീര ചിത്രത്തിന് തിരക്കഥ എഴുതിയ ആളാണ് അരുണ്‍ലാല്‍ രാമചന്ദ്രന്‍. അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ചിത്രമാണ് കരിങ്കുന്നം സിക്‌സസ്. തിരക്കഥാകൃത്തിന്റെ നിരീക്ഷണം രണ്ട് സിനിമകളിലും കാണാം


നിരൂപണം: കരിങ്കുന്നം സിക്‌സസ്... സക്‌സസ്...

തിരിച്ചുവരവില്‍ ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ തന്നെ മഞ്ജുവിന് ലഭിയ്ക്കുന്നു. തന്റേടിയായ സ്ത്രീ എന്നതിലുപരി സാഹചര്യങ്ങളോട് പൊരുതുന്ന കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങള്‍ പക്വതയോടെ അവതരിപ്പിയ്ക്കാന്‍ മഞ്ജവിന് സാധിച്ചു


നിരൂപണം: കരിങ്കുന്നം സിക്‌സസ്... സക്‌സസ്...

കാര്യമായതൊന്നും അനൂപ് മേനോന് ഈ ചിത്രത്തില്‍ ചെയ്യാനില്ല. എന്നാല്‍ തന്നെയും തന്റെ പതിവ് രീതിയിലുള്ള അഭിനയം കാഴ്ചവച്ച് അനൂപ് പോയി


നിരൂപണം: കരിങ്കുന്നം സിക്‌സസ്... സക്‌സസ്...

വലിയൊരു താരനിരയാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, സുദേവ് നായര്‍, ലെന, സുധീര്‍ കരമന, പദ്മരാജ് രതീഷ്, ബൈജു, സന്തോഷ് കീഴാറ്റൂര്‍, മണിക്കുട്ടന്‍, നന്ദു, ഗ്രിഗറി തുടങ്ങിയവര്‍ അവരവരുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി.


നിരൂപണം: കരിങ്കുന്നം സിക്‌സസ്... സക്‌സസ്...

ജയകൃഷ്ണന്‍ ഗുമ്മാടിയാണ് ഛായാഗ്രാഹണം. ഒരു കായിക ചിത്രത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് സാധിച്ചു. സാജന്റെ എഡിറ്റിങ് മികവുകൊണ്ടാണ് സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ക്കൊരു ത്രില്ലിങ് അനുഭവം ഉണ്ടാവുന്നത്.


നിരൂപണം: കരിങ്കുന്നം സിക്‌സസ്... സക്‌സസ്...

സിനിമയുടെ മൂഡിന് യോജിച്ച പശ്ചാത്തല സംഗീതവും പാട്ടും ഒരുക്കിയത് വഴി രാഹുല്‍ രാജും തന്റെ ജോലി ഭംഗിയാക്കി.


English summary
Karinkunnam Sixes (Karinkunnam 6s) is the sports drama which stars Manju Warrier in the central role. The movie is directed by Deepu Karunakaran and produced by Backwater Studios.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam