»   » കസബ ഫസ്റ്റ് റിവ്യു: രാജന്‍ സക്കറിയയുടെ നടപ്പും കൊടുപ്പും എല്ലാം മാസാണ്

കസബ ഫസ്റ്റ് റിവ്യു: രാജന്‍ സക്കറിയയുടെ നടപ്പും കൊടുപ്പും എല്ലാം മാസാണ്

Written By:
Subscribe to Filmibeat Malayalam

ആക്ഷന്‍ ഹീറോ ബിജു വരെ മലയാള സിനിമ വ്യത്യസ്തമായ ഒത്തിരി പൊലീസ് കഥാപാത്രങ്ങളെ പരിചയപ്പെടുത്തി. സാധാരണ പൊലീസിന് ഒരു മാസ് ലുക്ക് കൂടെ ഉണ്ടെങ്കിലേ പ്രേക്ഷകര്‍ക്ക് ത്രില്ലുള്ളൂ എന്നാണ് ആക്ഷന്‍ ഹീറോ ബിജു കണ്ട പലരുടെയും അഭിപ്രായം. ആ കുറവും പരിഹരിച്ചുകൊണ്ടാണ് നിഥിന്‍ രണ്‍ജി പണിക്കര്‍ മമ്മൂട്ടിയെ നായകനാക്കി കസബ എന്ന ചിത്രമൊരുക്കിയിരിയ്ക്കുന്നത്.

അമാനുഷികനായ ഒരു പൊലീസ് ഉദ്യോഗസ്ഥനല്ല രാജന്‍ സക്കറിയ. സാധാരണക്കാരനാണ്. എന്നാല്‍ ഒരു പോലീസ് കഥയ്ക്ക് വേണ്ട മാസ് ചേരുവകളെല്ലാം ഉണ്ട് താനും. നടത്തത്തിലും, പ്രശ്‌നങ്ങളോട് പ്രതികരിയ്ക്കുന്നതിലുമെല്ലാം ആ ഹീറോയിസം കാണാം. കേരള കര്‍ണാടക ബോര്‍ഡറിലെ ഒരു കൊലപാതക കേസ് അന്വേഷിക്കാനെത്തുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് രാജന്‍ സക്കറിയ.

നിരൂപണം: കരിങ്കുന്നം സിക്‌സസ്... സക്‌സസ്...

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നത്. തെന്നിന്ത്യന്‍ താരം വരലക്ഷ്മി ശരത്ത് കുമാറാണ് ചിത്രത്തിലെ നായിക. മമ്മൂട്ടിയോട് മത്സരിച്ചുള്ള അഭിനയമായിരുന്നു വരലക്ഷ്മിയുടേത്. മലയാളത്തിന് പരിചിതമല്ലാത്ത ഒരു സ്ത്രീ കഥാപാത്രമാണ് വരലക്ഷ്മി അവതരിപ്പിച്ച കമല.

ഇവരെ കൂടാതെ സമ്പത്ത്, നേഹ സെക്‌സാന, ജഗദീഷ്, മഖ്ബൂല്‍ സല്‍മാന്‍ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നു.

കസബ ഫസ്റ്റ് റിവ്യു: രാജന്‍ സക്കറിയയുടെ നടപ്പും കൊടുപ്പും എല്ലാം മാസാണ്

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി കാക്കിയണിയുന്നത്. വളരെ സാധാരണക്കാരനായ പോലീസ്. എന്നാല്‍ പ്രതികരണത്തിലാണ് നായകന്‍ മാസാകുന്നത്

കസബ ഫസ്റ്റ് റിവ്യു: രാജന്‍ സക്കറിയയുടെ നടപ്പും കൊടുപ്പും എല്ലാം മാസാണ്

അച്ഛന്റെ മകനാണെന്ന് നിഥിന്‍ തെളിയിച്ചു. രണ്‍ജിപണിക്കറുടെ എഴുത്തില്‍ നിന്നും വ്യത്യസ്തമാണ് നിഥിന്റെ രീതി. കാലത്തിന്റേതായ മാറ്റം നിഥിന്റെ എഴുത്തില്‍ കാണാം

കസബ ഫസ്റ്റ് റിവ്യു: രാജന്‍ സക്കറിയയുടെ നടപ്പും കൊടുപ്പും എല്ലാം മാസാണ്

മലയാളത്തിന് അപരിചിതമായ ഒരു സ്ത്രീ കഥാപാത്രമാണ് വരലക്ഷ്മി അവതരിപ്പിച്ച കമല. അല്പം നെഗറ്റീവ് ഷേഡുള്ള നായിക

കസബ ഫസ്റ്റ് റിവ്യു: രാജന്‍ സക്കറിയയുടെ നടപ്പും കൊടുപ്പും എല്ലാം മാസാണ്

ചിത്രത്തിലെ വില്ലനായിട്ടാണ് സമ്പത്ത് എത്തുന്നത്. പരമേശ്വരന്‍ നമ്പ്യാര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്

കസബ ഫസ്റ്റ് റിവ്യു: രാജന്‍ സക്കറിയയുടെ നടപ്പും കൊടുപ്പും എല്ലാം മാസാണ്

സിദ്ധിഖും മകനും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

കസബ ഫസ്റ്റ് റിവ്യു: രാജന്‍ സക്കറിയയുടെ നടപ്പും കൊടുപ്പും എല്ലാം മാസാണ്

സൂസന്‍ എന്ന കഥാപാത്രമായിട്ടാണ് നേഹ സെക്‌സാന എത്തുന്നത്

കസബ ഫസ്റ്റ് റിവ്യു: രാജന്‍ സക്കറിയയുടെ നടപ്പും കൊടുപ്പും എല്ലാം മാസാണ്

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കണം എന്ന ആഗ്രഹം മഖ്ബൂലിന് സാധിച്ചു. ജഗന്‍ എന്ന കഥാപാത്രത്തെയാണ് മഖ്ബൂല്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്.

കസബ ഫസ്റ്റ് റിവ്യു: രാജന്‍ സക്കറിയയുടെ നടപ്പും കൊടുപ്പും എല്ലാം മാസാണ്

എസ് ഐ മുകുന്ദന്‍ എന്ന കഥാപാത്രമായി ജഗദീഷും എത്തുന്നു.

English summary
Kasaba first Review; A journey of the coolest and deadliest cop.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam