twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കന്നട സിനിമയും ഞെട്ടിക്കുന്നു, ആവേശത്തിര ഉയര്‍ത്തുന്ന ഗ്യാങ്‌സ്റ്റര്‍ ചിത്രം!

    |

    ജിന്‍സ് കെ ബെന്നി

    ജേര്‍ണലിസ്റ്റ്
    മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

    Rating:
    4.0/5
    Star Cast: Yash, Srinidhi Shetty, Ramachandra Raju
    Director: Prashanth Neel

    Recommended Video

    KGFലൂടെ കന്നട സിനിമയും ഞെട്ടിക്കുന്നു | filmibeat Malayalam

    ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമ ലോകം. എസ്എസ് രാജമൗലിയുടെ ബാഹുബലിയുടെ പരമ്പരയിലൂടെ തെലുങ്കില്‍ നിന്നുമായിരുന്നു ഇതിന്റെ തുടക്കം. ആദ്യ നൂറ്റന്‍പ് കോടി ചിത്രമായ പുലിമുരുകനിലൂടെ മലയാള സിനിമയും അതില്‍ പങ്കാളിയായി. പൂര്‍ണമായും ത്രിഡിയില്‍ ചിത്രീകരിച്ച ശങ്കറിന്റെ ബ്രഹ്മാണ്ഡ തമിഴ് ചിത്രം 2.0 ഞെട്ടിച്ചത് ഇന്ത്യയിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമെന്ന പേരിലായിരുന്നു. ഇപ്പോഴിതാ കന്നട സിനിമയില്‍ നിന്നും ഒരു ബ്രഹ്മാണ്ഡ ചിത്രം പുറത്ത് വന്നിരിക്കുകയാണ്.

    <strong>പേട്ടയുടെ ട്രെയിലറിനെ കുറിച്ചുള്ള ഐശ്വര്യ രാജേഷിന്റെ 'സ്വീറ്റ്' കമന്റ് വൈറലാകുന്നു </strong>പേട്ടയുടെ ട്രെയിലറിനെ കുറിച്ചുള്ള ഐശ്വര്യ രാജേഷിന്റെ 'സ്വീറ്റ്' കമന്റ് വൈറലാകുന്നു

    യാഷ്

    യാഷ് എന്ന യുവതാരത്തെ കേന്ദ്രകഥാപാത്രമാക്കി ഒന്നിലധികം ഭാഗങ്ങളിലായി ഒരുങ്ങുന്ന കെജിഎഫ് എന്ന ചിത്രത്തിന്റെ ആദ്യ ഭാഗമായ കെജിഎഫ് ചാപ്പര്‍ ഒന്ന് ആണ് ഇപ്പോള്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ഉഗ്രം എന്ന കന്നട ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ പ്രശാന്ത് നീല്‍ ആണ് കെജിഫിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രമെന്ന സൂചന നല്‍കിയ ടീസറുകളേയും ട്രെയിലറുകളേയും ശരിവയ്ക്കുന്നുണ്ട് കെജിഎഫിന്റെ ഒന്നാം അധ്യായം.

    കെജിഎഫ്

    കോളാര്‍ സ്വര്‍ണ ഖനിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഗ്യാങ്‌സ്റ്റര്‍ ചിത്രമാണ് കെജിഎഫ്. ആക്ഷന്‍ പാക്കായി ഒരു മാസ് ഗ്യാങ്‌സ്റ്റര്‍ ചിത്രത്തിന് വേണ്ടതെല്ലാം ചിത്രത്തില്‍ പ്രശാന്ത് നീല്‍ കരുതി വച്ചിട്ടുണ്ട്. പ്രേക്ഷകരില്‍ ആവേശമുണര്‍ത്തുന്ന സംഭാഷണങ്ങളും സംഘട്ടന രംഗങ്ങളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ റോക്കിയിലൂടെ ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ക്രിമിനലിനെ കൊല്ലാന്‍ സൈന്യത്തെ നിയോഗിച്ചുകൊണ്ടുള്ള ഓര്‍ഡറില്‍ ഒപ്പുവയ്ക്കുന്ന ഒരു സ്ത്രീയില്‍ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട് ആനന്ദ് എന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകനിലൂടെ കഥയെ സംവിധായകന്‍ അവതരിപ്പിക്കുന്നത്.

    പുസ്തകം

    കെജിഎഫിനേക്കുറിച്ച് ആനന്ദ് എഴുതിയ പുസ്തകം സര്‍ക്കാര്‍ നിരോധിക്കുകയുണ്ടായി. ജനങ്ങളില്‍ എത്തുന്നതിന് മുന്നേ പുസ്‌കത്തിന്റെ കോപ്പികള്‍ കത്തിച്ചുകളയുകയും ചെയ്തു. ഈ പുസ്‌കത്തിന്റെ ഒരു കോപ്പി ലഭിച്ച വാര്‍ത്താ ചാനല്‍ ആനന്ദ് എന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകനെ ഇന്റര്‍വ്യു ചെയ്യുകയാണ്. അദ്ദേഹത്തിലൂടെയാണ് കെജിഎഫിന്റേയും റോക്കി എന്ന നായകന്റേയും കഥ അനാവരണം ചെയ്യപ്പെടുന്നത്. ഒരു ഗ്യാങ്‌സ്റ്റര്‍ ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും ചേരുംപടി ചേര്‍ത്തിരിക്കുന്ന ചിത്രം ഫോക്കസ് ചെയ്യുന്നത് റോക്കി എന്ന നായകനെയാണ്. നായികയായി എത്തുന്ന ശ്രീനിധി ഷെട്ടിക്ക് അതുകൊണ്ട് തന്നെ കാര്യമായൊന്നും ചെയ്യാനുമില്ല.

    ഒരു മാസ് ചിത്രം

    ഒരു മാസ് ചിത്രം എങ്ങനെയാണ് ഒരുക്കേണ്ടതെന്ന് തന്റെ ആദ്യ ചിത്രമായ ഉഗ്രത്തിലൂടെ കാണിച്ച് തന്ന സംവിധായകന്‍ പ്രശാന്ത് നീല്‍ കെജിഎഫിലും പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിച്ചില്ല. ഡാര്‍ക്ക് മൂഡുള്ള ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ശ്രദ്ധേയമാണ്. ഭുവന്‍ ഗൗഡയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം അവസാനിക്കുന്നത് രണ്ടാം ഭാഗത്തിനായി കാത്തിരിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കും വിധത്തിലാണ്.

    ചുരുക്കം: ഉദ്വേഗവും ആവേശവും നിറയ്ക്കുന്ന ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയിനറാണ് കെജിഎഫ്.

    English summary
    kgf movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X