»   » കിടുവാണത്രേ കിടു.. ഉദരം നിമിത്തമുള്ള ഓരോ പരിപാടികൾ.. ശൈലന്റെ റിവ്യൂ

കിടുവാണത്രേ കിടു.. ഉദരം നിമിത്തമുള്ള ഓരോ പരിപാടികൾ.. ശൈലന്റെ റിവ്യൂ

By Desk
Subscribe to Filmibeat Malayalam

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  കിടു സിനിമ റിവ്യൂ | filmibeat Malayalam

  Rating:
  2.0/5

  പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ മജീദ് അബു സംവിധാനം ചെയ്ത സിനിമയാണ് കിടു. റംസാന്‍, അല്‍താഫ്, മിനോണ്‍ ജോണ്‍, വിഷ്ണു (ഗപ്പി ഫെയിം), ലിയോണ ലിഷോയി, സുനില്‍ സുഖത തുടങ്ങിയവരാണ് സിനിമയിലെ താരങ്ങൾ. സ്‌കൂള്‍ പശ്ചാതലമാക്കി നിര്‍മ്മിച്ച സിനിമ പ്ലസ്ടു കുട്ടികളുടെ കഥയാണ് പറയുന്നത്. സിനിമയെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ..


  (ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്)

  കിടു, കിടിലം കിടിലോസ്കി, കിടുവേയ് എന്നൊക്കെ പറഞ്ഞാൽ എന്താണെന്ന് ഇപ്പോൾ മലയാളിക്ക് ആരും അർത്ഥം പഠിപ്പിച്ചു നൽകേണ്ടതില്ല.. എന്നാൽ അതും പറഞ്ഞ് നമ്മൾ ഗൂഗിൾ ഏറ്റുത്ത് 'വാട്ട് സ് ദ മീനിംഗ് ഓഫ് കിടു' എന്ന് അടിച്ചുനോക്കിയാൽ വാ പൊളിച്ചു പോവും.. അബ്ഡമൻ എന്ന ഇംഗ്ലീഷ് വാക്കാണ് കിടുവിന് സമാനമായി ഗൂഗിൾ പറഞ്ഞുതരിക.. മജീദ് അബു സംവിധാനം ചെയ്ത് ഈയാഴ്ച തിയേറ്ററിൽ എത്തിയിരിക്കുന്ന 'കിടു' എന്ന മലയാളസിനിമയുടെ ടൈറ്റിൽ ലക്ഷ്യമാക്കിയിരിക്കുന്നത് ഗൂഗിൾ പറഞ്ഞു തരുന്ന ഈ ഒരർത്ഥം മാത്രമാണ് എന്നതുറപ്പ്.. കാരണം, 'ഉദരം നിമിത്തം ബഹുകൃതവേഷം' എന്നൊരു നിർവചനത്തിൽ മാത്രമേ സിനിമായെന്നൊക്കെ കഷ്ടിച്ചു വിളിക്കാവുന്ന ഈ കലാസൃഷ്ടിയെ പെടുത്താനാവൂ...


  കമ്മാരസംഭവം, കായംകുളം കൊച്ചുണ്ണി എന്നീ ഹ്യൂജ് ബഡ്ജറ്റ് സിനിമകൾക്കിടയിലുള്ള ഇടവേളയിൽ ഗോകുലം ഗോപാലന്റെ ശ്രീഗോകുലം ഫിലിംസ് തിയേറ്ററിൽ എത്തിച്ചിരിക്കുന്ന കിടു"വിൽ ഹയർ സെക്കണ്ടറി സ്കൂളിൽ പഠിക്കുന്ന കുറച്ചു പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ കദനകഥ -സോറി പ്രതികാരകഥ-യാണ് പറയുന്നത്. (ഗോപാലേട്ടന്റെ ഓരോ വികൃതികളേയ്..). പീരുമേട്ടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മിനോൺ, റംസാൻ എന്നിവരുൾപ്പടെ അഞ്ചംഗസംഘമാണ് സ്കൂളിലെ പ്രധാനികൾ..


  പയ്യന്മാരുടെ കുരുത്തക്കേടുകൾ എന്ന ലേബലിലാണ് മണ്ണിനും പിണ്ണാക്കിനും കൊള്ളാത്ത ആരിലും ഒരു വികാരവും ജനിപ്പിക്കാത്ത ആദ്യഭാഗങ്ങൾ മുന്നോട്ടു പോവുന്നത്.. സ്കൂളിൽ പ്രിൻസിപ്പാളായി സുനിൽ സുഖദയും അധ്യാപകരായി അഞ്ജലി നായരും സുധി കോപ്പയുമൊക്കെയുണ്ട്. പയ്യന്മാർക്ക് കൂട്ടുകാരനായി അങ്കമാലിയിലെ സിനോജുണ്ട്. മിനോണിന്റെ പിതാവായി കൊച്ചു പ്രേമനുമുണ്ട്.. ആർക്കുമൊന്നും ചെയ്യാനൊന്നുമില്ല എന്നേ ഉള്ളൂ..


  അങ്ങനെ ഇരിക്കെ സ്കൂളിലേക്ക് ആനി ടീച്ചർ വരും. പയ്യന്മാരുടെ ഒഴപ്പൻ ജീവിതത്തെ കാര്യമായിട്ടങ്ങ് സ്വാധീനിക്കും.. ഒന്നിച്ച് പഠനയാത്ര പോകും.. അങ്ങനെ കളറായി വരുന്നതിനിടെ സുനിൽ സുഖദ മൈക്കിലൂടെ അനൗൺസ് ചെയ്യും നമ്മൾക്കേവർക്കും പ്രിയങ്കരിയായ ആനി ടീച്ചർ മരണപ്പെട്ടു എന്ന്. ഇത്ര ചെറിയ വേഷത്തിനാണല്ലോ തന്നെ മെനക്കെടുത്തിച്ചത് എന്ന് പിരാകിക്കൊണ്ട് ലിയോണ ലിഷോയി കിട്ടിയ പ്രതിഫലവുമായി പടിയിറങ്ങിപ്പോകുകയും ആ തക്കത്തിന് സംവിധായകൻ ഇന്റവെൽ എന്ന് സ്കൂൾ കെട്ടിടത്തിന് മേലെ ആകാശം മുട്ടെ എഴുതിക്കാണിക്കുകയും ചെയ്യും..


  ഇടവേള കഴിഞ്ഞുവരുമ്പോൾ പയ്യന്മാർ ഭയങ്കര പ്രതികാരദാഹികളാണ്. കാരണം, ടിവിയിൽ ഒരു ചൊടിയും ചുണയുമില്ലാത്ത ന്യൂസ് റീഡർ വായിക്കുന്ന ആ വാർത്ത നമ്മളെപ്പോലെ അവരും കേൾക്കുന്നു.. ആനി ടീച്ചറുടെ മരണം കൊലപാതകം ആണ്. ‌ വെറും കൊലപാതകമല്ല പീഡനത്തിനിടയിലുള്ള മൃഗീയമായ കൊലപാതകം. കലിപ്പടക്കിക്കൊണ്ട് അവർ ടീച്ചറുടെ ഉപദേശം ശിരസാ വഹിച്ചുകൊണ്ട് നന്നായി പഠിക്കാൻ തീരുമാനിക്കുന്നു. സ്കൂളിലെ തന്നെ മികച്ച കുട്ടികളാകുന്നു.. ബാക്കിയുള്ള ഞെട്ടിപ്പിക്കുന്നതും ത്രസിപ്പുക്കുന്നതുമായ കഥ നിങ്ങൾ കണ്ടു തന്നെ അനുഭവിച്ചാൽ മതി..


  അമെച്വർ എന്നുപോലും വിശേഷിപ്പിക്കാനാവാത്ത വിധം എല്ലാ മേഖലയിലും അതീവ ദുർബലമായ ഒരു തല്ലിക്കൂട്ട് നിർമ്മിതി ആണ് കിടു. പ്ലസ്ടു വിദ്യാർത്ഥികളെ കുറിച്ചോ അവരുടെ പഠനയാത്രയെ കുറിച്ചോ വാർഷിക പരീക്ഷയെക്കുറിച്ചോ ഒന്നും സംവിധായകൻ ചേട്ടന് വലിയ ധാരണയൊന്നുമില്ലെന്ന് തോന്നുന്നു.. വല്ല മരണവീടും സന്ദർശിക്കാൻ പോണപോൽ മ്ലാനമായി എക്സ്കർഷൻ ട്രിപ്പ് പോണ കുട്ടികളെ കണ്ടപ്പോൾ ചങ്കുപൊട്ടിപ്പോയി. പബ്ലിക് പരീക്ഷയൊക്കെ നടത്തുന്നത് അതേ സ്കൂളിലെ അധ്യാപകർ തന്നെയാണ്. ഇത്തരം സിനിമകളുടെ പൊതുവെ ഉള്ളൊരു പ്രശ്നം, വിദ്യാർത്ഥികൾ ഏതു പ്രായത്തിലായാലും അവർ സംസാരിക്കുന്നതും ഇടപഴകുന്നതും സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും പ്രായത്തിൽ ആവും എന്നതാണ്.


  ഒമർ ലുലു പ്ലസ്ടൂക്കാരെ വച്ച് അഡാർ ലവ് ഒരുക്കുനുണ്ടെന്ന് കേൾക്കുകയും മാണിക്യമലരായ പൂവി മെഗാഹിറ്റാവുകയും ചെയ്തപ്പോൾ അത് റിലീസാവും മുൻപുള്ള ഗ്യാപ്പിൽ അഡാർ എന്ന ടൈറ്റിലിന് സമാനമായി കിടു എന്ന് പേരുമിട്ട് പടച്ചുവിട്ട ഡ്യൂപ്ലിക്കേറ്റ് ആണ് ഈ സിനിമ എന്ന് ആരെങ്കിലും പറഞ്ഞാൽ കുറ്റം പറയാൻ പറ്റില്ല. പാട്ടിലെ കണ്ണിറുക്കലിനെയും വലിയ കണ്ണുള്ള പെൺകുട്ടിയെയും ഒക്കെ അതേ പടി ചുരണ്ടിയിട്ടുണ്ട്.. ദാരിദ്ര്യം എന്നല്ലാതെന്ത് പറയാൻ.. വിക്കി നിഘണ്ടുവിൽ കിടുവിന് ഓലമടൽ എന്നും അർത്ഥം കാണുനു.. മട്ടലു വെട്ടിയടിക്കേണ്ട ഐറ്റം പണി.. അൽ-മട്ടലു അഥവാ അൽ-ഫത്തലു..  English summary
  Kidu movie review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more