For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നിരൂപണം; നുണയന്മാരേ... നിങ്ങള്‍ക്കിതാ ഒരു രാജാവ് വന്നിരിയ്ക്കുന്നു

  By Aswini
  |

  Rating:
  3.0/5

  കള്ളന് കഞ്ഞിവച്ചവനെ കുറിച്ച് കേട്ടിട്ടേയുള്ളൂ, നേരിട്ട് കാണണമെങ്കില്‍ ദിലീപിനെ നായകനാക്കി സിദ്ധിഖ് - ലാല്‍ കൂട്ടപകെട്ട് ഒരുക്കിയ കിങ് ലയര്‍ എന്ന ചിത്രം കാണുക തന്നെ വേണം. നുണകള്‍ക്ക് മേല്‍ നുണകള്‍ വച്ചുകെട്ടിയാണ് സത്യനാരായണന്‍ ജീവിയ്ക്കുന്നത്. പേരിലെ സത്യം ഒട്ടും ഇല്ലാത്ത സത്യനാരായണനെ ചുറ്റിപ്പറ്റിയുള്ളതാണ് കിങ് ലയര്‍ എന്ന ചിത്രം.

  നുണകളുടെ രാജാവാണെങ്കിലും സത്യന്‍ അഞ്ജലി എന്ന പെണ്‍കുട്ടിയെ വളരെ സത്യസന്ധമായി സ്‌നേഹിയ്ക്കുന്നുണ്ട്. പക്ഷെ ആ പ്രണയവും ഒരുപാട് കള്ളത്തരങ്ങളുടെ പുറത്താണ്. എപ്പോള്‍ വേണമെങ്കിലും തകര്‍ന്നേക്കാം. അവരിരുവരുടെയും ജീവിതത്തിലേക്ക് ഫാഷന്‍ ലോകത്തെ അധികായരനായ ആനന്ദ് വര്‍മയും ദേവിക വര്‍മയും കടന്നുവരുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്.

  king-liar-review

  ദിലീപിന്റെ പതിവ് നമ്പറുകളിലൂടെയും മറ്റും ചിരിപ്പിച്ചും രസം നിറച്ചും ആദ്യ പകുതി കടന്നു പോകുന്നു. രണ്ടാം പകുതിയിലെത്തുമ്പോള്‍ മറ്റൊരു ലോകത്തേക്കാണ് സിനിമ നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നത്. ഫാഷന്‍ ലോകവും, അവിടെയുള്ള നിറങ്ങളും റാപുകളുമൊക്കെയായി അധികമാരും അറിയാത്ത മറ്റൊരു ലോകം.

  കഥാപാത്രങ്ങളിലേക്കെത്തുമ്പോള്‍, ടു കണ്‍ട്രീസിന് ശേഷം ദിലീപ് ശരിക്കും പ്രേക്ഷകരെ കൈയ്യിലെടുത്തു. അഞ്ജലിയായി മഡോണയും തിളങ്ങി. കള്ളന്റെ കാമുകിയായും മോഡേണായ ഫാഷന്‍ ഡിസൈനറായും മഡോണ സെബാസ്റ്റിന്‍ തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തി. ബാലു വര്‍ഗ്ഗീസാണ് പിന്നെ കൈയ്യടി നേടിയ താരം. ദിലീപിനൊപ്പം കട്ടയ്ക്ക് നിന്ന് സ്വതസിദ്ധമായി ചിരിപ്പിച്ചുകൊല്ലുകയായിരുന്നു ബാലു.

  ലാല്‍, ആശ ശരത്ത്, ജോയ് മാത്യു, ശിവാജി ഗുരുവായൂര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഹരീഷ് കെ ആര്‍, അയ്യപ്പ ബൈജു, നടാഷ സൂരി (മിസ് ഇന്ത്യ റണ്ണറപ്പ്) തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തിയത്.

  ലാലിന്റെ കഥയ്ക്ക് ലാലും സിദ്ധിഖും ചേര്‍ന്ന് തിരക്കഥ എഴുതുകയായിരുന്നു. സിദ്ധിഖ് ലാലിന്റെ പഴയ ചിത്രങ്ങളുടെ ലെവലില്‍ എത്തിയില്ലെങ്കിലും, ഈ നുണകളുടെ രാജാവ് ഒട്ടും നിരാശപ്പെടുത്തിയിട്ടില്ല. ദിലീപിന്റെ പതിവ് രീതികളില്‍ നിന്ന് മാറ്റം കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കിലും പ്രേക്ഷകരെ ഒട്ടും ബോറപ്പിയ്ക്കാതെയുള്ള അവതരണ രീതിയായിരുന്നു.

  രണ്ടാം പകുതി അല്പം സീരിയസ് ആയപ്പോള്‍ എന്റര്‍ടൈന്‍മെന്റ് ചേരുവകള്‍ അല്പം നഷ്ടപ്പെട്ടു. ബിപിന്‍ ചന്ദ്രയാണ് ചിത്രത്തിന് സംഭാഷണം എഴുതിയിരിയ്ക്കുന്നത്. ആല്‍ബിയുടെ ഛായാഗ്രഹണ ഭംഗി എടുത്ത് പറയണം. രതീഷ് രാജിന്റെ എഡിറ്റിങ് കുഴപ്പമില്ല എന്ന് പറയാം. പക്ഷെ മേക്കപ്പ് അല്പം അധികം ബോറായിപ്പോയി. പ്രത്യേകിച്ചു മഡോണയുടെയും ആശ ശരത്തിന്റെയുമൊക്കെ.

  ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം കഥയോട് യോജിച്ചു നില്‍ക്കുന്നു. പക്ഷെ അലക്‌സ് പോളിന്റെ പാട്ടുകള്‍ കേട്ട് മറക്കാം എന്ന് മാത്രം. ഫാഷന്‍ ഡിസൈനിങ് ലോകത്തെ വര്‍ണകാഴ്ചകള്‍ക്ക് പ്രാധാന്യമുള്ള സിനിമയില്‍ വസ്ത്രാലങ്കാരകന്റെ റോള്‍ വളരെ പ്രാധാന്യമാണല്ലോ. പ്രവീണ്‍ വര്‍മ തന്റെ ആ റോള്‍ മികവുറ്റതാക്കി. കുടുംബത്തോടൊപ്പം പോയിരുന്ന് കാണാവുന്ന മികച്ചൊരു എന്റര്‍ടൈന്‍മെന്റ് ചിത്രമാണ് കിങ് ലയര്‍

  English summary
  King Liar Movie Review: An average comical entertainer, which cannot be compared to the previous Siddique-Lal classics. But, not a disappointing watch either.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more