»   » നിരൂപണം: ഇതൊരു യഥാര്‍ത്ഥ കിസ്മത്ത്

നിരൂപണം: ഇതൊരു യഥാര്‍ത്ഥ കിസ്മത്ത്

Written By:
Subscribe to Filmibeat Malayalam

എല്‍ജെ ഫിലിംസ് കിസ്മത്തിന്റെ വിതരണാവകാശം ഏറ്റെടുത്തത് മുതലാണ് ചത്രം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ട്രെയിലറുകളിലൂടെയും പാട്ടുകളിലൂടെയും കിസ്മത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഈ ഒരു കുഞ്ഞു ചിത്രത്തിന് ഒരു വലിയ വിജയം ഉണ്ടെന്ന് അപ്പോഴേ ഉറപ്പിച്ചതാണ്. ചിത്രം കണ്ടതിന് ശേഷമാണ് ലാല്‍ ജോസ് വിതരണാവകാശം ഏറ്റെടുത്തത് എന്ന് പറയുന്നതിലും അപ്പുറം എന്ത് വേണം.

പൊന്നാനിയില്‍ നടന്ന ഒരു യഥാര്‍ത്ഥ പ്രണയ കഥയെ ആസ്പദമാക്കിയാണ് ഷാനവാസ് കെ ബാവൂട്ടി കിസ്മത്ത് എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. 23 കാരനായ മുസ്ലീം ചെറുപ്പക്കാരനും 28 കാരിയായ ഹിന്ദു പെണ്‍കുട്ടിയും തമ്മിലുണ്ടായിരുന്ന ഒരു പ്രണയം. ജാതിയും പ്രായവും പ്രണയത്തിന് വെല്ലുവിളിയാകുന്ന, കൃത്യമായ രാഷ്ട്രീയ ബോധമുള്ള ചിത്രമാണ് കിസ്മത്ത്.


ഈ പ്രണയം നടക്കുമ്പോള്‍ ഷാനവാസ് അവിടെ മുന്‍സിപ്പല്‍ കൗണ്‍സിലറായിരുന്നു. അതുകൊണ്ട് തന്നെ തന്റെ കഥയെ കൂടുതല്‍ യാഥാര്‍ത്ഥ്യത്തോട് ബന്ധിപ്പിയ്ക്കാന്‍ സംവിധായകന് സാധിച്ചു. ബി ടെക് വിദ്യാര്‍ത്ഥിയാണ് നായകന്‍ ഇര്‍ഫാന്‍. ഗവേഷണ വിദ്യാര്‍ത്ഥിയായ അനിതയും മതത്തെയും പ്രായത്തെയുമൊക്കെ മറികടന്ന് വിവാഹിതരാകാന്‍ തീരുമാനിക്കുന്നതും തുടര്‍ന്നുള്ള പ്രശ്‌നങ്ങളും.


ആ യഥാര്‍ത്ഥ കമിതാക്കള്‍ക്കുള്ളൊരു ട്രിബ്യൂട്ടാണ് കിസ്മത്ത് എന്ന ചിത്രം. അതുകൊണ്ട് തന്നെ ചിത്രത്തില്‍ ഒരുപാട് ഹൃദയസ്പര്‍ശിയായ രംഗങ്ങളുമുണ്ട്. ചില രംഗങ്ങളില്‍ അറിയാതെ പ്രേക്ഷകന്റെ കണ്ണു നിറയുന്നതും ഇത് യഥാര്‍ത്ഥമാണ് എന്ന തിരിച്ചറിവില്‍ നിന്നാണ്. ഒട്ടും നാടകീയത ഇല്ലാതെ, വളരെ യാഥാര്‍ത്ഥമായി എഴുതിയ തിരക്കഥയും, അത് കൃത്യമായി ഒപ്പിയെടുത്ത സംവിധാനവുമാണ് കിസ്മത്തിന്റെ വിജയം.


അതിനൊപ്പം നില്‍ക്കുന്നു ഇര്‍ഫാന്‍ ആയി എത്തിയ ഷെയിന്റെയും അനിതയായി എത്തിയ ശ്രുതി മേനോന്റെയും അഭിനയം. ഇരുവരും തങ്ങളുടെ കഥാപാത്രങ്ങളോട് നൂറ് ശതമാനം നീതി പുലര്‍ത്തി. ചില രംഗങ്ങളില്‍ ശ്രുതിയും ഷെയിനും ആണെന്നുള്ളത് പ്രേക്ഷകര്‍ മറക്കും, ശരിയ്ക്കും ഇര്‍ഫാനും അനിതയും ആയി മാറും.


വളരെ അനായാസമായിട്ടാണ് ഷെയിന്‍ ഇര്‍ഫാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. വികാരപരമായ രംഗങ്ങളില്‍ ശ്രുതി എത്തുമ്പോള്‍ അത് അഭിനയമാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നില്ല. ഇവരുടെ പ്രണയവും സന്തോഷവും കൃത്യമായി ഒപ്പിയെടുത്ത സുരേഷ് രാജന്റെ ഛായാഗ്രാഹണത്തിനും സല്യൂട്ട് ചെയ്യണം. ഓരോ ഫ്രെയിമും വ്യക്തമായിരുന്നു. സിനിമയ്ക്ക് ജീവന്‍ നല്‍കുന്ന സുമേഷ് പരമേശ്വരന്റെയും ഷമേജ് ശ്രീധറിന്റെയും സംഗീതം കൂടെയാകുമ്പോള്‍ കിസ്മത്ത് ഒരു അനുഭവമായി മാറുന്നു.


നിരൂപണം: ഇതൊരു യഥാര്‍ത്ഥ കിസ്മത്ത്

വളരെ കൃത്യമായ രാഷ്ട്രീയ ബോധത്തോടെയാണ് ഷാനവാസ് കെ ബാവൂട്ടി കിസ്മത്ത് എന്ന ചിത്രത്തിന് തിരക്കഥ എഴുതി സംവിധാനം ചെയ്തത്. താന്‍ എന്താണ് പറയാന്‍ പോകുന്നത് എന്നതിനെ കുറിച്ച് കൃത്യമായ ക്രാഫ്റ്റ് അദ്ദേഹത്തിനുണ്ടായിരുന്നു.


നിരൂപണം: ഇതൊരു യഥാര്‍ത്ഥ കിസ്മത്ത്

23 കാരനായ നായകന്‍ ഇര്‍ഫാന്‍ ബി ടെക് വിദ്യാര്‍ത്ഥിയാണ്. നടനും മിമിക്രി കലാകാരനുമായ അബിയുടെ മകനായ ഷെയിന്‍ തന്റെ കഥാപാത്രമായി ജീവിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഷെയിന്റെ അഭിനയം വളരെ അനായാസമായി തോന്നി.


നിരൂപണം: ഇതൊരു യഥാര്‍ത്ഥ കിസ്മത്ത്

സഹനടി വേഷങ്ങളില്‍ ഒതുക്കി നിര്‍ത്തേണ്ട അഭിനേത്രിയല്ല ശ്രുതി മേനോന്‍. അനിതയുടെ വൈകാരിക രംഗങ്ങള്‍ വളരെ മിതത്വത്തോടെയാണ് ശ്രുതി കൈകാര്യം ചെയ്തത്.


നിരൂപണം: ഇതൊരു യഥാര്‍ത്ഥ കിസ്മത്ത്

അജയ് സി മേനോന്‍ എന്ന സബ് ഇന്‍സ്‌പെക്ടറുടെ വേഷത്തിന്‍ വിനയ് ഫോര്‍ട്ട് ചിത്രത്തിലെത്തുന്നു. ഇവരെ കൂടാതെ അലന്‍സിയര്‍, പി ബാലചന്ദ്രന്‍ തുടങ്ങിയവരും മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.


നിരൂപണം: ഇതൊരു യഥാര്‍ത്ഥ കിസ്മത്ത്

സുരേഷ് രാജനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചത്. സിനിമയെ കൂടുതല്‍ റിയലിസ്റ്റിക്കാക്കാന്‍ സുരേഷിന്റെ ക്യാമറ മികവിന് സാധിച്ചു.


നിരൂപണം: ഇതൊരു യഥാര്‍ത്ഥ കിസ്മത്ത്

സിനിമയുടെ ഹൃദയം തൊട്ട പാട്ടും പശ്ചാത്തല സംഗീതവുമാണ് ചിത്രത്തിന്റേത്. സുമേഷ് പരമേശ്വരനും ഷമേജ് ശ്രീധരുമാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.


നിരൂപണം: ഇതൊരു യഥാര്‍ത്ഥ കിസ്മത്ത്

പട്ടം സിനിമാ കമ്പനിയുടെയും കലക്ടീവ് ഫേസ് വണ്ണിന്റെയും ബാനറില്‍ ഷൈലജ മണികണ്ഠനും രാജീവ് രവിയും ചേര്‍ന്നാണ് കിസ്മത്ത് നിര്‍മിച്ചത്.


നിരൂപണം: ഇതൊരു യഥാര്‍ത്ഥ കിസ്മത്ത്

വളരെ ആത്മാര്‍ത്ഥമായ ഒരു പ്രണയ സ്മാരകമാണ് കിസ്മത്ത് എന്ന ചിത്രം. ചിത്രത്തിലെ കഥാപാത്രങ്ങള്‍ നിങ്ങളെ വേദനിപ്പിയ്ക്കും. കഥാപാത്രങ്ങളുടെ വേദനയ്‌ക്കൊപ്പം പ്രേക്ഷകരും സഞ്ചരിയ്ക്കും. അത്രയേറെ ഹൃദയസ്പര്‍ശിയായ ഒരു പ്രണയ ചിത്രം.


English summary
In Total, Kismat was a tribute to all lovers who stood firm and sincere in their love. It is a soulful movie which will make you feel the pain of the characters. The story and characters were presented in such a way that you will feel that you were there as well and without any doubt this is one of the best realistic love stories we ever saw in Silver Screen here.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam