»   » കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ നിരൂപണം: ഒരു ക്ലാസി എന്റര്‍ടൈന്‍മെന്റുമായി വീണ്ടും ഉദയ

കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ നിരൂപണം: ഒരു ക്ലാസി എന്റര്‍ടൈന്‍മെന്റുമായി വീണ്ടും ഉദയ

By: Rohini
Subscribe to Filmibeat Malayalam
Rating:
3.5/5

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഉദയ പിക്‌ചേഴ്‌സ് നിര്‍മിയ്ച്ച ചിത്രമാണ് കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ. ഒത്തിരി ഹിറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടി മുന്നില്‍ നിന്ന് തുഴഞ്ഞ ഉദയാ ബാനര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുമ്പോഴും ഒരു ക്ലാസിക് ചിത്രത്തിന്റെ ടച്ച് നിലനിര്‍ത്തുന്നു.

ജീവിതത്തെ വളരെ സന്തോഷത്തോടെ നയിക്കുന്ന കൊച്ചൗവ്വ എന്ന കഥാപാത്രമാണ് നമ്മുടെ കഥയിലെ നായകന്‍. അപ്രതീക്ഷിതമായാട്ടാണ് കൊച്ചൗവ്വയുടെ ജീവിതത്തിലേക്ക് അയ്യപ്പ ദാസ് എന്ന പയ്യന്‍ എത്തുന്നത്. ഒരിക്കലെങ്കിലുെ ഏറോപ്ലെന്‍ യാത്ര ചെയ്യണം എന്നാണ് അയ്യപ്പ ദാസിന്റെ ഏറ്റവും വലിയ സ്വപ്നം. ബ്രസീലിയന്‍ എഴുത്തുകാരനായ പൗലോ കൊയ്‌ലോയുടെ കടുത്ത ആരാധകനായ കൊച്ചൗവ്വ ആ സ്വപ്‌നത്തിലെത്താന്‍ അവന് കൂടുതല്‍ പ്രചോദനം നല്‍കുകയാണ്.

കൊച്ചൗവ്വയായി കുഞ്ചാക്കോ ബോബന്‍

നല്ല ഒത്തിരി കഥാപാത്രങ്ങള്‍ ചാക്കച്ചനെ തേടി ഇപ്പോള്‍ എത്തുന്നുണ്ട്. പക്ഷെ വേണ്ട രീതിയിലുള്ള അംഗീകാരം നടന് ലഭിയ്ക്കുന്നില്ല എന്നതാണ് വാസ്തവം. വളരെ പോസിറ്റീവായ കൊച്ചൗവ്വ എന്ന കഥാപാത്രത്തിന് ആ ഗതി വരാതിരിക്കട്ടെ. നിഷ്‌കളങ്കമായ അഭിനയമായിരുന്നു ചാക്കോച്ചന്റേത്

അയ്യപ്പ ദാസായി രുദ്രാക്ഷ്

നടന്‍ സുധീഷിന്റെ മകന്‍ രുദ്രാക്ഷിന്റെ അഭിനയാരങ്ങേറ്റമാണിത്. വളരെ മികച്ചൊരു തുടക്കം. കഥാപാത്രത്തിന്റെ എല്ലാ ഷേഡും ഉള്‍ക്കൊണ്ടുകൊണ്ടുള്ള സ്വാഭാവികാഭിനയം. കുഞ്ചാക്കോ ബോബനൊപ്പമുള്ള കോമ്പിനേഷന്‍ രംഗങ്ങളിലെ അഭിനയം പ്രത്യേക പരമാര്‍ശം അര്‍ഹിക്കുന്നു.

അഞ്ജുവായി അനുശ്രീ

കൊച്ചൗവ്വയുടെ കാമുകിയായ അഞ്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുശ്രീ എത്തുന്നത്. വളരെ കുറച്ച് രംഗങ്ങള്‍ മാത്രമേ അനുശ്രീയ്ക്ക് ചിത്രത്തില്‍ ഉള്ളൂ എങ്കിലും, അതെല്ലാം പ്രാധാന്യമുള്ള രംഗങ്ങളാണ്.

മറ്റ് കഥാപാത്രങ്ങള്‍

കെ പി എ സി ലളിത, നെടുമുടി വേണു, മുകേഷ്, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗ്ഗീസ്, ഇര്‍ഷാദ്, മുത്തുമണി, സുധീഷ്, തുടങ്ങിയ മറ്റ് കഥാപാത്രങ്ങളും അവരവരുടെ വേഷത്തോട് നീതിപുലര്‍ത്തി.

തിരക്കഥ സംവിധാനം- സിദ്ധാര്‍ത്ഥ് ശിവ

ദേശീയ പുരസ്‌കാര ജേതാവായ സിദ്ധാര്‍ത്ഥ് ശിവ കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തെ നല്ലൊരു എന്റര്‍ടൈന്‍മെന്റാക്കാന്‍ ശ്രദ്ധിച്ചു. നല്ലൊരു സന്ദേശവും ചിത്രത്തിലൂടെ കൈമാറുന്നു.

സംഗീതം- ഷാനും സൂരജും

ഷാന്‍ റഹ്മാനും സൂരജ് എസ് കുറുപ്പും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്. വളരെ മനോഹരമായ പാട്ടുകള്‍ ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ മൂഡ് അനുസരിച്ചുള്ള പശ്ചാത്തല സംഗീതവും പ്ലസ് പോയിന്റാണ്.

ഒറ്റവാക്കില്‍

ഒറ്റവാക്കില്‍ പറഞ്ഞാല്‍ നല്ലൊരു എന്റര്‍ടൈന്‍മെന്റാണ് ചിത്രം. സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള യാത്രയില്‍ അയ്യപ്പ ദാസിന് മാത്രമല്ല, നമ്മള്‍ ഓരോരുത്തര്‍ക്കും പ്രചോദനം നല്‍കുന്ന ഒരു സന്ദേശം ചിത്രം കൈമാറുന്നു.

English summary
Kochavva Paulo Ayyappa Coelho Movie Review: Udaya Is Back With A Classy Entertainer!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam