For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയൻതാര എന്നാൽ ഒരു നടിയുടെ പേരല്ല.. കോകില വെറും കോലമാവുമല്ല, ശൈലന്റെ റിവ്യൂ!!

  |

  ശൈലൻ

  എഴുത്തുകാരന്‍
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

  Rating:
  3.0/5
  Star Cast: Nayanthara, Yogi Babu, Saranya Ponvannan
  Director: Nelson

  Kolamaavu Kokila Movie Review | FilmiBeat Malayalam

  തെന്നിന്ത്യന്‍ താരറാണി നയന്‍താര നായികയായി അഭിനയിച്ച ഏറ്റവും പുതിയ

  സിനിമയാണ് കോലമാവ് കോകില. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത

  സിനിമയില്‍ യോഗി ബാബുവാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

  ശരണ്യ പൊന്‍വന്നന്‍, ആര്‍എസ് ശിവാജി, രാജേന്ദ്രന്‍, ഹരീഷ് പേരാടി

  എന്നിങ്ങനെ നിരവധി താരങ്ങളും സിനിമയിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ

  ബാനറില്‍ അല്ലിരാജ സുബാസ്‌കരനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയെ

  കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

  ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തോടെ ഒരുപാട് നടിമാർ സൗത്ത് ഇന്ത്യയിൽ

  ഉണ്ടായിട്ടുണ്ടെങ്കിലും നയൻതാര എന്ന നടി വ്യത്യസ്തയാവുന്നത് സിനിമയോടൂള്ള

  അവരുടെ ആറ്റിറ്റ്യൂഡ് കൊണ്ടു തന്നെയാണ്. സാധാരണ ഗതിയിൽ സൂപ്പർതാര

  നടന്മാരുടെ ഗ്ലാമർ നായികയായി തുടർച്ചയായി വിജയ ചിത്രങ്ങൾ പുറത്തു

  വരുമ്പോഴാണ് ഒരു നടിയെ സൂപ്പർസ്റ്റാർ ആയി വിലയിരുത്തപ്പെട്ടു

  പോന്നിട്ടുളള്ളത് എങ്കിൽ നയൻസ് ആ ട്രാക്കിൽ നിന്ന് സ്വയം ഊരിത്തെറിച്ച്

  സ്വന്തമായൊരു ഭ്രമണമണ്ഡലം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

  കുറച്ചുകാലമായി അവർ സൂപ്പർതാര ചിത്രങ്ങളിലോ സൂപ്പർ സംവിധായകരുടെ

  സിനിമകൾക്കോ ഡേറ്റ് കൊടുക്കുന്നില്ല. പുതിയസംവിധായകരുടെ തണ്ടുറപ്പുള്ള

  സ്ക്രിപ്റ്റുകൾ തെരഞ്ഞെടുത്ത് അവർ നായകൻ ആരെന്നു പോലും ശ്രദ്ധിക്കാതെ

  അഭിനയിക്കുന്നു. (ശിവകാർത്തികേയൻ-മോഹൻ രാജ ടീമിനൊപ്പം ചെയ്ത വേലൈക്കാരൻ

  മാത്രമായിരുന്നു ഏക എക്സപ്ഷൻ. അതിൽ നയൻസിന്റെ സാന്നിദ്ധ്യം ശുദ്ധ പാഴുമായിരുന്നു )

  നെൽസൺ ദിലീപ് കുമാറിന്റെ നയൻസ് സിനിമയായ "കോലമാവ് കോകില" യുടെ ആദ്യഗാനവും ടീസറും പുറത്തുവന്നപ്പോൾ അതിലെ ഏറ്റവും വലിയ കൗതുകം യോഗി ബാബു എന്ന കോമഡി നടൻ ആയിരുന്നു നായക സ്ഥാനത്ത് എന്നതായിരുന്നു. കൊമേഴ്സ്യൽ സിനിമയുടെ നായക സങ്കല്പവുമായി ഒരു നിലയ്ക്കും ഒത്തുപോകാത്ത രൂപഭാവങ്ങളുള്ള യോഗി ബാബു പ്രണയപരവശനായി പാട്ടുപാടി നടക്കുന്ന സീനുകൾ പെട്ടെന്ന് തന്നെ വൈറലായി

  ചർച്ചയുമായി.കലാഭവൻ മണിയുടെ നായികയാകാൻ ദിവ്യ ഉണ്ണി മുതൽ പല നായിക നടിമാർ വിസമ്മതിച്ച ഒരു നാടാണ് ഇത്. ഡ്യൂപ്ലിക്കേറ്റിൽ ഹീറോയിനാവാൻ സമീപിച്ച നടിമാരെല്ലാം നൈസായി വലിഞ്ഞ കഥ സുരാജ് വെഞ്ഞാറമ്മൂടും പലയിടത്ത് വിഷമത്തോടെ

  പറയുന്നത് കേട്ടിട്ടുണ്ട്. എന്നിരിക്കെ നയൻസിന്റെ ഈ പ്രൊഫഷണൽ ആറ്റിറ്റ്യൂഡ് എങ്ങനെ ചർച്ചയാവാതിരിക്കും.. അഭിനന്ദിക്കപ്പെടാതിരിക്കും.

  നയൻസും സംവിധായകനും യോഗി ബാബുവിനെ എങ്ങനെയാവും കൈകാര്യം ചെയ്തിരിക്കുന്നത്

  എന്നുള്ള കൗതുകം തന്നെയായിരുന്നു കോലമാവ് കോകില കാണാൻ കേറുമ്പോൾ മുന്നിട്ട്

  നിന്നിരുന്നത്. സാധാരണയായി ഇത്തരം നടന്മാരെ ബോഡി ഷെയ്മിങ്ങിനും മറ്റുള്ള

  ലീഡിംഗ് റോളുകാർക്ക് ചെളിവാരി എറിയാനും മാത്രമാണല്ലോ സിനിമയിൽ

  ഉപയോഗപ്പെടുത്താറുള്ളത്. അദ്ഭുതകരമെന്ന് പറയട്ടെ, വൺസൈഡ് കാമുകന്റെ റോളിൽ

  ശേഖർ എന്ന പെട്ടിക്കടക്കാരനായി യോഗി ബാബു പടത്തിലുടനീളം പ്രേമലോലുപനായി

  നയൻസിന്റെ പിറകെ ഉണ്ടെങ്കിലും ഒരു സീനിലോ ഡയലോഗിലോ പോലും അയാളെ

  അവഹേളിക്കുന്ന ഒറ്റവാക്കും പ്രവർത്തിയും സൂപ്പർ നായികയുടെ ഭാഗത്തു

  നിന്നുണ്ടാവുന്നില്ല. അദ്ഭുതകരം എന്ന വാക്ക് മതിയോ എന്ന് മാത്രേ

  സംശയമുള്ളൂ.. (നായികയുടെ അനിയത്തി വാനിൽ വച്ച് നടത്തുന്ന ഒന്ന് രണ്ട്

  ഇൻസൾട്ടിംഗ് സന്ദർഭോചിതമെന്ന് കണ്ട് ഒഴിവാക്കാം).

  നായകന്റെ കാര്യത്തിൽ എന്ന പോൽ പടത്തിന്റെ മൊത്തത്തിലുള്ള

  ട്രീറ്റ്മെന്റിലും കോലമാവ് കോകില നിയോനോയിർ സ്വഭാവമുള്ള ഒരു ഡാർക്ക് മൂവി

  ആണ്. അത് കോകില എന്ന ഒരു ലോവർ മിഡിൽ ക്ലാസ് പെൺകുട്ടിയുടെയും

  കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയാണെന്ന് പറഞ്ഞാൽ അത്

  പൈങ്കിളിയായിപ്പോവും.. കാരണം സെന്റിയല്ല പതിഞ്ഞ ചിരിയാണ് പടത്തിന് ഇഴകൾ

  പാകിപ്പോവുന്നത്. അടിയും വെടിയും മർഡറും കൊക്കെയിൻ കടത്തലുമൊക്കെയുള്ള ഒരു

  ഗ്യാംഗ്സ്റ്റർ കോമഡി എന്നുംപറയാം..

  എടിഎം സെക്യൂരിറ്റി ഗ്വാർഡ് ആയ അച്ഛനും സ്വകാര്യ സ്ഥാപനത്തിൽ ജോലി

  ചെയ്യുന്ന കോകിലയും കോളേജ് സ്റ്റുഡന്റായ അനിയത്തിയും ജോലിയൊന്നുമില്ലാത്ത

  അമ്മയും അടങ്ങുന്ന കുടുംബം തട്ടിയൊപ്പിച്ച് മുന്നോട്ട് പോവുന്നതിനിടയിൽ ആണ്

  അമ്മയ്ക്ക് ലംഗ് ക്യാൻസർ വരുന്നതും ചികിത്സയ്ക്കായി 15ലക്ഷം

  ദിവസങ്ങൾക്കുള്ളിൽ അത്യാവശ്യമാവുന്നതും.. ക്ലീഷെയുടെ പരകോടിയായ ഈ

  കഥാസന്ദർഭത്തെ കോകിലയും സംവിധായകനും മറികടക്കുന്നത് കൊക്കെയിൻ കടത്തലിലൂടെ

  ആണ്.. ഗ്യാംഗ്സ്റ്റർ സെറ്റപ്പിൽ എത്തിപ്പെട്ട അതിന്റേതായ കുരുക്കുകളിൽ

  കുരുങ്ങിപ്പോവുന്നതും അതിൽ നിന്നും ഊരിപ്പോരാനുള്ള

  ശ്രമങ്ങളുമൊക്കെയായിട്ടാണ് പടം തുടർന്ന് മുന്നോട്ടു പോവുന്നത്.

  നയൻസിനും യോഗി ബാബുവിനും പുറമെ ശരണ്യ , ഹരീഷ് പേരടി, മൊട്ട രാജേന്ദ്രൻ,

  ശരവണൻ, ജാക്വിലിൻ, ആർ എസ് ശിവജി തുടങ്ങിയവർ ആണ് അഭിനേതാക്കളായി ഉള്ളത്.

  ആരും വെറുപ്പിക്കുന്നില്ല. അനിരുദ്ധിന്റെ പാട്ടുകളും ബാക്ക്ഗ്രൗണ്ട്

  സ്കോറിംഗും പടത്തിൽ നിർണായകമാണ്.. ശിവകുമാർ വിജയന്റെ ഫ്രെയിമുകളും ഷെയിഡുകളും അസ്സല് കോ-ക്കോ

  സ്ക്രിപ്റ്റുകൾ തെരഞ്ഞെടുക്കുന്ന കാര്യത്തിലും സിനിമകളോടുള്ള സമീപനത്തിന്റെ

  കാര്യത്തിലും നയൻസ് അഭിനന്ദനീയമായ പ്രൊഫഷണലിസം കാഴ്ചവെക്കുന്നുണ്ടെങ്കിലും

  കുറച്ചു കാലമായി അവരുടേതായി കാണുന്ന എല്ലാ ക്യാരക്റ്ററുകൾക്കും ഒരേ മുഖഭാവം

  തന്നെയാണ് എന്ന് പറയാതെ വയ്യ. ഒരുമാതിരി വലിഞ്ഞു മുറുകിയ എക്സ്പ്രഷൻസ്..

  പുതിയ മുഖത്തിലും അറത്തിലും ഒക്കെ ഇതാവശ്യമായിരുന്നുവെങ്കിലും കോകിലയെ

  ഒന്നുകൂടി റിലാക്സ്ഡ് മൂഡിലാക്കാമായിരുന്നു.. കൊക്കെയിൻ കടത്തും

  അതിജീവനമൊക്കെയായത് കൊണ്ട് കോകിലയ്ക്ക് ഇതും ഓകെ ആണെങ്കിലും തുടർന്നുള്ള

  പടങ്ങളിൽ ഭാവങ്ങൾ മാറ്റിയിട്ടിട്ടില്ലെങ്കിൽ പണി പാളുമെന്ന് തോന്നുന്നു..

  English summary
  Kolamavu Kokila Movie Review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X