»   » രാധികയുടെ പുതിയ ഹ്രസ്വ ചിത്രം; ഒരു ദിവസം കൊണ്ട് കണ്ടത് ആറ് ലക്ഷം പേര്‍; കാണൂ

രാധികയുടെ പുതിയ ഹ്രസ്വ ചിത്രം; ഒരു ദിവസം കൊണ്ട് കണ്ടത് ആറ് ലക്ഷം പേര്‍; കാണൂ

Written By:
Subscribe to Filmibeat Malayalam

രാധിക ആപ്‌തെ അഭിനയിച്ച അഹല്യം എന്ന ഹ്രസ്വ ചിത്രം ഏറെ പ്രശംസകള്‍ നേടിയിരുന്നു. അഹല്യയ്ക്ക് ശേഷം ഇതാ മറ്റൊരു ഹ്രസ്വ ചിത്രവുമായി രാധിക ആപ്‌തെ.

രാധികാ ആപ്‌തെയുടെ അഹല്യ യൂട്യൂബില്‍ തരംഗമാവുന്നു

കൃതി എന്ന ഹ്രസ്വ ചിത്രം യൂട്യൂബില്‍ വൈറലാകുകയാണ്. ഒറ്റ ദിവസം കൊണ്ട് ചിത്രം കണ്ടത് ആറ് ലക്ഷം പേരാണ്. പതിനൊന്ന് ലക്ഷത്തിലധികം ആളുകള്‍ ഇതുവരെ കണ്ടു കഴിഞ്ഞു.

 kriti

സൃഷി കുന്ദര്‍ സംവിധാനം ചെയ്തിരിയ്ക്കുന്ന ഹ്രസ്വ ചിത്രത്തില്‍ രാധികയെ കൂടാതെ മനോജ് ബാജ്‌പേയ്, നേഹ ശര്‍മ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

കാഴ്ചക്കാരുടെ മാനസിക നിലയെ ചോദ്യം ചെയ്യുന്ന ചിത്രമാണ് കൃതി. ഏതാണ് സങ്കല്‍പം ഏതാണ് യാഥാര്‍ത്ഥ്യം എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍ നായകനൊപ്പം പ്രേക്ഷകനും മാറും.

രജനികാന്തിന്റെ ഭാര്യയായി അഭിനയിച്ച അനുഭവം രാധിക ആപ്‌തെ പറയുന്നു

ചിത്രം കണ്ട് മികച്ച അഭിപ്രായം പറഞ്ഞവരുടെ കൂട്ടത്തില്‍ കരണ്‍ ജോഹര്‍, ഫര്‍ഹാന്‍ അക്തര്‍, അഭിഷേക് ബച്ചന്‍ എന്നീ ബോളിവുഡ് താരങ്ങളും പെടുന്നു. നിങ്ങളും കാണൂ...

English summary
'Kriti' review: This Shirish Kunder-directed thriller doesn't fall short

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam