twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ കുമ്പളങ്ങിക്കാര്‍ സൂപ്പറാണ്!ഫഹദ് ഫാസിലെന്ന നടന്‍ വീണ്ടും വിസ്മയിപ്പിക്കുന്ന സിനിമ!റിവ്യൂ വായിക്കാം

    |

    സദീം മുഹമ്മദ്

    ജേര്‍ണലിസ്റ്റ്
    രണ്ടു പതിറ്റാണ്ടായി മലയാളത്തിലെ വിവിധ ആനുകാലികങ്ങളിലും മറ്റും സിനിമാസ്വാദനങ്ങളും പഠനങ്ങളും എഴുതുന്ന വ്യക്തിയാണ്. ഇദ്ദേഹം. പത്രപ്രവർത്തകൻ കൂടിയായ ഇദ്ദേഹം ഗൗരവമായി സിനിമയെ നോക്കിക്കാണുന്ന കോളമിസ്റ്റ് കൂടിയാണ്.

    Rating:
    3.5/5
    Star Cast: Shane Nigam,Soubin Shahir,Fahadh Faasil
    Director: Madhu C. Narayanan

    കുമ്പളങ്ങി നൈറ്റ്സിനെക്കുറിച്ച് എഴുതി തുടങ്ങുമ്പോൾ ഫഹദ് ഫാസിലിലൂടെ തന്നെ തുടങ്ങുവാനേ സാധിക്കും കാരണം മലയാള സിനിമയിൽ ഫഹദ് ഫാസിൽ എന്ന നടനെ വേറിട്ട ടയാളപ്പെടുത്തുന്ന ചലച്ചിത്രങ്ങളിൽ ഒന്ന് കുമ്പളങ്ങിയായിരിക്കും. ഫഹദിന്റെ അഭിനയജീവിതത്തെ ഓരോ അധ്യായങ്ങളായി തിരിക്കുന്നുണ്ടെങ്കിൽ ഒരു അഭിനേതാവ് എന്ന നിലക്ക് അതിൽ ഒരധ്യായം കുമ്പളങ്ങി ഫഹ ദെന്നായിരിക്കും. അത്രത്തോളം വ്യത്യസ്തമായാണ് ഷമ്മി എന്ന കഥാപാത്രത്തെ ഫഹദ് വേറിട്ട താക്കുന്നത്.

    ഫാസിൽ എന്ന എണ്ണം പറഞ്ഞ സംവിധായകൻ 2002-ൽ കൈയെത്തും ദൂരത്ത് എന്ന ചലച്ചിത്രത്തിലൂടെ കൊണ്ടുവന്ന അഭിനയത്തിന്റെ ABCD അറിയാത്ത ഷാനു എന്ന കഥാപാത്രത്തിൽ നിന്ന് എത്രത്തോളം ഈ നടൻ മുന്നോട്ടു പോയി , എന്നുള്ളതിന്റെ നിദർശനങ്ങളാണ് ഇദ്ദേഹത്തിന്റെ പിന്നീടുള്ള ഓരോ ചലച്ചിത്രങ്ങളും. ഇതിൽ സ്വന്തം അഭിനയത്തിന്റെ വേറിട്ടൊരു മുഖമാണ് ഫഹദ് കുമ്പളങ്ങി യുടെ സ്ക്രീനിലൂടെ പ്രേക്ഷകന് മുന്നിൽ വെക്കുന്നത്.

    ചെറുപ്പക്കാരനുമായി പ്രേമമാണ്

    ഗൃഹനാഥൻ മരിച്ച രണ്ട് പെൺമക്കളും അമ്മയും മാത്രമുള്ള ഒരു കുടുംബത്തിലെ മൂത്ത പെൺകുട്ടിയെ കല്യാണം കഴിച്ചുകൊണ്ടാണ് ഷമ്മി (ഫഹദ് ഫാസിൽ) കുമ്പളങ്ങിയിലെത്തുന്നത്. ഒരു ബാർബറാണ് ഷമ്മി . ഇയാളുടെ ഭാര്യയുടെ അനിയത്തിക്ക് കുമ്പളങ്ങിയിലെ തന്നെ തീർത്തും ദരിദ്രവും ഇവരുടെ ചുറ്റുപാടിൽ നിന്ന് വ്യത്യസ്തവുമായ ഒരു കുടുംബത്തിലെ ചെറുപ്പക്കാരനുമായി പ്രേമമാണ്. സ്വയം തീരുമാനിച്ചതനുസരിച്ച് ഇരുവരും വീട്ടിൽ പറയുന്നുവെങ്കിലും ഈ വിവാഹത്തിനോട് ഷമ്മി തീരെ താല്പര്യം പ്രകടിപ്പിക്കുന്നില്ല. എന്നാൽ അനിയത്തിയും കാമുകനും എന്തുവന്നാലും തങ്ങൾ ഒന്നിക്കുമെന്ന തീരുമാനത്തിലുമാണ്.

    മർദിച്ച് കെട്ടിയിടുകയാണ്

    അവസാനം ഇരുവരും വീട്ടുകാരെയും നാട്ടുകാരെയും ധിക്കരിച്ചു കൊണ്ട് രജിസ്റ്റർ മാര്യേജ് ചെയ്യുമെന്ന ഘട്ടം വന്നപ്പോൾ യഥാർത്ഥ ഷമ്മി പുറത്തു വരികയാണ്. ഇതിനെ തടയുവാനായി തന്റെ ഭാര്യയെ മാത്രമല്ല അനിയത്തിയെയും അമ്മയെയുമെല്ലാം മർദിച്ച് കെട്ടിയിടുകയാണ്. അനിയത്തിയുടെ കാമുകനായ ബോബി (ഷൈൻ നിഗം ) അയാളുടെ സഹോദരങ്ങളായ സജി (സൗ ബിൻ ഷെഹീർ ), ബോണി(ശ്രീനാഥ് ഭാസി), ഫ്രാങ്കി (മാത്യൂ തോമസ് ) എന്നിവർ ഇവരെ രക്ഷപ്പെടുത്തുവാൻ എത്തുകയുമാണ്. ഇവിടെയാണ് ഫഹദും തിരക്കഥാകൃത്തും സംവിധായകനുമെല്ലാം നമ്മെ അത് ഭുതപ്പെടുത്തുന്നത്.

     പ്രേക്ഷകന്റെ മനസ്സിലുണ്ടായിരുന്നത്

    തുടക്കം മുതൽ ഫഹദ് തീർത്തും വ്യത്യസ്തമായ ഒരു മാനറിസമാണ് ഈ കഥാപാത്രത്തിന് നല്കുന്നതെങ്കിലും എന്തിനാണ് ഇതെന്ന ആശങ്കയായിരുന്നു പ്രേക്ഷകന്റെ മനസ്സിലുണ്ടായിരുന്നത്. എന്നാൽ ഈ Abnormality യിൽ നിന്ന് ഒരു മാനസിക തകരാറുള്ള വട്ടനായ കഥാപാത്രമായ ഷമ്മി . സമർത്ഥമായി അത് ഒളിപ്പിച്ചുവെക്കുകയും ഒരു നിർണായക ഘട്ടത്തിൽ അത് പുറത്തു കൊണ്ടുവരികയും ചെയ്ത രീതിയുമാണ് ഈ കഥാപാത്രത്തിന്നും സിനിമക്കും വേറിട്ട കാഴ്ചയുടെ പ്രതീതിയുണ്ടാക്കുന്നത്.

    ജോലിയൊന്നും ചെയ്യാതെ

    സജി എന്ന സൗ ബീൻഷെഹീറിന്റെ കഥാപാത്രവും ഇതേപോലെ കാര്യമായ ജോലിയൊന്നും ചെയ്യാതെ നടക്കുന്ന വ്യക്തിയാണ്. എന്നാൽ താൻ ഉണ്ടാക്കിയ ഒരു പ്രശ്നത്തെ തുടർന്ന് സുഹൃത്തായ തമിഴ്നാട്ടുകാരൻ കൊല്ലപ്പെടുന്നതോടെ അയാളുടെ പൂർണ ഗർഭിണിയായ ഭാര്യയുടെ സംരക്ഷണം ഏറ്റെടുക്കുകയും ഉത്തരവാദിത്വമുള്ള ഒരു രക്ഷാകർത്താവായി മാറുകയ 'ുമാണ്. ഇതുപോലെ ജോലി എന്നു കേട്ടാൽ സ്വഭാവംമാറിയിരുന്ന ബെന്നി (ഷൈൻ നിഗം) കഞ്ചാവിന്റെ ലോകത്ത് നിന്ന് പ്രണയിനിയെ സ്വന്തമാക്കുവാൻ വേണ്ടി സ്വന്തമായി ഒരു ജോലി കണ്ടെത്തി ഉത്തരവാദിത്വമുള്ളവനായി മാറുന്നു. മറ്റൊരു സഹോദരനായ ബോബി (ശ്രീനാഥ് ഭാസി) യാകട്ടെ ആരാജകത്വം നിറഞ്ഞ തന്റെ ജീവിതം ഉപേക്ഷിച്ച് ഒരു വിദേശിയായ വനിതയോടൊത്ത് ജീവിതം തുടങ്ങുന്നു.

    എങ്ങോട്ട് പോകുന്നുവെന്ന ആശങ്ക

    ഇങ്ങനെ നേരെ നോക്കുമ്പോൾ തീർത്തും ആരാജകത്വം നിറഞ്ഞ കുമ്പളങ്ങിയിലെ അനേകം കഥാപാത്രങ്ങളിലേക്ക് വെറുതെ ക്യാമറ തിരിച്ചു വച്ചതെന്ന് തോന്നാമെങ്കിലും ഇത്തരം ഗ്രാമർരഹിത ഷോട്ടുകൾക്കപ്പുറം കുടുംബമെന്ന മഹനീയ സങ്കല്പത്തിന്റെ പ്രസക്തിയും പ്രാധാന്യവുമൊക്കെയാണ് അടിസ്ഥാനപരമായി ഈ ചലച്ചിത്രം അടിവരയിടുന്നത്. ആദ്യ പകുതിയിൽ എങ്ങോട്ട് പോകുന്നുവെന്ന ആശങ്ക തോന്നിപ്പിക്കുമെങ്കിലും രണ്ടാം പകുതിയിൽ വ്യക്തമായ ലക്ഷ്യത്തോടു കൂടി മുന്നോട്ടു പോകുന്ന ചലച്ചിത്രമാണിത്. കണിക്കുന്ന ദൃശ്യങ്ങൾക്കുള്ളിലൂടെ മറ്റൊരു സന്ദേശം നല്കുവാനുള്ള നല്ല ചലച്ചിത്രകാരന്മാരുടെ ക്രാഫ്റ്റ്മാൻഷിപ്പിനായുള്ള അഭിനന്ദനം ശ്യാം പുഷ്ക്കരനും സംവിധായകൻ മധു സി നാരായണനും അർഹതപ്പെട്ടത് തന്നെ.

    കാത്തുസൂക്ഷിക്കുവാൻ ശ്രമിക്കുന്ന നാട്.

    കുമ്പളങ്ങി കേരളത്തിൽ അപൂർവങ്ങളിൽ അപൂർവമായ ദേശങ്ങളിൽ ഒരു ദേശമാണ്‌. എല്ലാം മലിനമാകുന്ന ഒരു കാലത്ത് പോലും സ്വന്തം ജൈവീകത കാത്തുസൂക്ഷിക്കുവാൻ ശ്രമിക്കുന്ന നാട്. ഈ നാട്ടിലെ തീർത്തും . വ്യത്യസ്തമായ അനേകം കഥാപാത്രങ്ങളിലൂടെ വർത്തമാനകാല മലയാളിയോടും കേരളത്തോടുമെല്ലാം ചോദിക്കുന്ന ചോദ്യങ്ങളാണ് വെറും തീയേറ്റർ കാഴ്ചകൾക്കപ്പുറം അനേകം ഗൗരവമായ ചിന്തയും കാര്യങ്ങളും സംവദിക്കുന്ന സാമൂഹ്യ പ്രസക്തമായ ഒരു ചലച്ചിത്രം കൂടിയായി കുമ്പളങ്ങി നൈറ്റ് സിനെ മാറ്റുന്നത്.

    കുമ്പളങ്ങി നൈറ്റ്‌സ് ഒരു തിരിച്ചറിവാണ്

    ഭക്ഷണത്തിലടക്കം മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന് കാണാതെ/ അറിയാതെ പോകുന്ന കുമ്പളങ്ങി നൈറ്റ്‌സ് ഒരു തിരിച്ചറിവാണ്. മലയാളി മറന്നു പോയ തങ്ങളെക്കുറിച്ചുള്ള ഒരു തിരിഞ്ഞു നോട്ടം. മലയാളിയുടെ സ്വന്തം ജീവിതത്തിലേക്കുള്ള/ ജൈവീകതയിലേക്കുള്ള തിരിച്ചു പോക്കിന്റെ വഴി കാണിച്ചുതരുന്ന ഒരു തിരിച്ചറിവാണ് ഈ സിനിമ പ്രേക്ഷകന് നല്കുന്നത്. അതോടൊപ്പം അഭിനയത്തില്‍ ദിനേന അപ്‌ഡേറ്റ് ചെയ്യുന്ന ഒരു ടാലന്റെഡ് ആക്ടറാണ് ഫഹദെന്ന് കൂടി കാണിച്ചു തരുന്നുണ്ട് ഈ ചലച്ചിത്രം.

    ചുരുക്കം: മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയുന്ന മലയാളികള്‍ക്ക് തിരിച്ചറിവ് നല്‍കുന്ന നല്ലൊരു സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്.

    English summary
    kumbalangi nights movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X