For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിരൂപണം: ഈ കുമ്പസാരം നിങ്ങളും കേള്‍ക്കണം

  |

  Rating:
  3.5/5
  Star Cast: Jayasurya,Honey Rose,Priyanka Nair
  Director: Aneesh Anwar

  നമ്മുടെ ഉള്ളിലെല്ലാം ചില തെറ്റുകളുണ്ടാവും. സാഹചര്യം നമ്മളെ കൊണ്ട് ചെയ്യിപ്പിക്കുന്ന തെറ്റുകള്‍. ആരോടെങ്കിലും തുറന്ന് പറഞ്ഞാല്‍ മനസ്സിന് വലിയൊരു സമാധാനം കിട്ടും. അങ്ങനെ ഒരു കുമ്പസാരമാണ് അനീഷ് അന്‍വര്‍ - ജയസൂര്യ കൂട്ടുകെട്ടില്‍ പിറന്ന കുമ്പസാരം. തീര്‍ത്തുമൊരു മികച്ച ഇമോഷനല്‍ ഫാമിലി എന്റര്‍ടൈന്‍മെന്റ്. ജയസൂര്യക്ക് വേണ്ടി ഈ ചിത്രം കണ്ടേ മതിയാവൂ.

  പേര് പറയുന്നതുപോലെ ജയസൂര്യ അവതരിപ്പിയ്ക്കുന്ന നായക കഥാപാത്രത്തിന്റെ കുമ്പസാരാണ് ചിത്രം. കാന്‍സര്‍ ബാധിച്ച മകന്റെ രോഗ ചികിത്സയ്ക്ക് വേണ്ടി അലഞ്ഞു തിരിയുന്ന നിസ്സഹാനയാ ഒരച്ഛനില്‍ നിന്ന്, പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത അപകടകാരിയായി മാറുന്ന ഒരു സാധാരണക്കാരന്റെ കുമ്പസാരം. ഒരുപാട് സസ്പന്‍സും ട്വിസ്റ്റുകളും നിറച്ചുവച്ച് പറഞ്ഞ കഥയായതുകൊണ്ട് അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുന്നത് ശരിയല്ല.

  kumbasaram-movie-review

  സിനിമയുടെ മറ്റ് ഘടകങ്ങളിലേക്ക് വരാം. ഫസ്റ്റ് അട്രാക്ഷന്‍ ജയസൂര്യ തന്നെ. വ്യത്യസ്തമായ വേഷങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്യുന്ന, കഥാപാത്രങ്ങളോട് അങ്ങേ അറ്റം നീതി പുലര്‍ത്തുന്ന ജയസൂര്യയ്ക്ക് മലയാള സിനിമയില്‍ നല്ലൊരു ഭാവിയുണ്ടെന്ന് കുമ്പസാരത്തിലെ ആല്‍ബി വീണ്ടും തെളിയിക്കുന്നു. പോയവര്‍ഷം അപ്പോത്തിക്കരിയിലൂടെയും ഇയ്യോബിന്റെ പുസ്തകത്തിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ച ജയസൂര്യയുടെ മികച്ച പ്രകടനമാണ് കുമ്പസാരത്തിലും

  മലയാള സിനിമയില്‍ അവിഹിത ബന്ധങ്ങള്‍ക്ക് വേണ്ടി നിയമിക്കപ്പെട്ടവളാണ് ഹണി റോസെന്ന് ചിലര്‍ക്കൊക്കെ ധാരണയുണ്ടെങ്കില്‍ അത് കുമ്പസാരത്തിലൂടെ മാറും. ജയസൂര്യയുടെ ഭാര്യാവേഷത്തിലെത്തിയ മീര എന്ന പക്വതയുള്ള അമ്മവേഷം ഹണി റോസ് ഭംഗിയാക്കി. ആല്‍ബിയുടെയും മീരയുടെയും ഏകപുത്രനായി എത്തുന്ന ജെറി, ആകാശിന്റെ കൈകളില്‍ ഭദ്രമായിരുന്നു.

  വിനീത്, പ്രിയങ്ക, ടിനി ടോം, മാസ്റ്റര്‍ ഗൗരവ് മേനോന്‍ തുടങ്ങിയവരും അവരവരുടെ ഭാഗം ഭംഗിയാക്കി. പ്രേം നസീറിന്റെ മകന്‍ ഷാനവാസിന് ചിത്രത്തില്‍ മികച്ചൊരു വേഷം ചെയ്യാന്‍ സാധിച്ചു. അങ്ങനെ ചെറുതും വലുതുമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടവരൊക്കെ ഒപ്പത്തിനൊപ്പം നില്‍ക്കുന്നു.

  സംവിധാനത്തിലേക്കും മറ്റ് സാങ്കേതിക പ്രവര്‍ത്തനത്തിലേക്കും കടക്കുമ്പോള്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലൂടെ തന്നെ തന്റെ സംവിധാന മികവ് തെളിയിച്ചതാണ് അനീഷ് അന്‍വര്‍. കുമ്പസാരത്തിലെത്തുമ്പോള്‍, തുടക്കം മുതല്‍ പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിച്ച് ഇരുത്താന്‍ സംവിധായകന് സാധിച്ചു. ക്ലൈമാക്‌സിനോട് അടുക്കുമ്പോള്‍ ട്വിസ്‌റ്റോടുകൂടെ മറ്റൊരു മൂഡിലെത്തുന്നു. അതവിടെ അനുചിതമാണ്.

  ആല്‍ബിയുടെ ഓരോ സിനിമയിലും മികച്ച ഒരു ഛായാഗ്രഹകന്റെ കൈയ്യൊപ്പ് കാണാന്‍ സാധിക്കാറുണ്ട്. അത് ഈ ചിത്രത്തിലുമുണ്ട്. രഞ്ജിത്ത് ടച്‌റിവറിന്റെ എഡിറ്റിങും മികച്ചു നിന്നു. സംഗീതമൊരുക്കിയ വിഷ്ണു മോഹന്‍ സിത്താരയും പ്രത്യേക പരമാര്‍ശം അര്‍ഹിയ്ക്കുന്നു. മികച്ച അഭിനയം കൊണ്ടും അവതരണം കൊണ്ടും കുമ്പസാരം എന്ന ചിത്രം മുന്നിലാണ്. തീര്‍ച്ചയായും കണ്ടിരിക്കണം.

  ചുരുക്കം: മികച്ച അഭിനയം കൊണ്ടും അവതരണം കൊണ്ടും മനുഷ്യ മനസ്സിനെ തട്ടുന്ന വൈകാരിക നിമിഷങ്ങള്‍ കൊണ്ടും കുമ്പസാരം എന്ന ചിത്രം ഏറെ മുന്നിലാണ്.

  English summary
  Movie Review: Kumbasaram is a perfect emotional thriller which impresses with a brilliant story, narrative and amazing performances by the actors.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X