twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം; കുഞ്ഞനന്തന്റെ കട' മമ്മൂട്ടിയെ രക്ഷിക്കും

    |

    കുഴപ്പം മമ്മൂട്ടിയുടേയായിരുന്നില്ല, പൊട്ടിയ സിനിമകളുടേതായിരുന്നു എന്ന് അടിവരയിടുന്ന ഒരു പ്രകടനത്തോടെ മലയാളത്തിന്റെ മഹാനടന്‍ ആരാധകര്‍ക്ക് ആശ്വാസമാകുന്ന കാഴ്ചയാണ് കുഞ്ഞനന്തന്റെ കട എന്ന പുതിയ സിനിമ. ആദാമിന്റെ മകന്‍ അബുവിന്റെ പേര് കളയുന്ന ഒന്നും സലിം അഹമ്മദ് കുഞ്ഞനന്തന്റെ കടയിലും നിറച്ചിട്ടില്ല എന്നതും ഈ ബഡ്ജറ്റ് ചിത്രത്തിന്റെ വിജയത്തിന് ഇരട്ടിമധുരമാകുന്നു.

    ഫാന്‍സ് കാണാത്തത് കൊണ്ട് മാത്തുക്കുട്ടി തോറ്റു എന്ന് രഞ്ജിത്തിനെപ്പോലെ ഒരു 'മഹാ'സംവിധായകന് വിലപിക്കേണ്ടി വന്നത് ഓര്‍ക്കുന്നോ, നല്ല സിനിമയാണോ, കാണാന്‍ ആളുണ്ടാവും അതിന് ഫാന്‍സ് തന്നെ വേണ്ടിവരില്ല എന്ന് മറുപടിയാകും കുഞ്ഞനന്തന്റെ കട എന്നാണ് ആദ്യദിവസം നല്‍കുന്ന സൂചന. ചെറുത്, എന്നാല്‍ ഒരു കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയ്‌നര്‍ എന്ന് കുഞ്ഞനന്തനെ വിളിക്കാം.

    പേരുപോലെ തന്നെ കുഞ്ഞനന്തനൊപ്പം കടയും ഈ ചിത്രത്തിലെ ഒരു താരമാണ്. കുഞ്ഞനന്തന്‍ എന്ന ഗ്രാമവാസിയപടെ പ്രതീക്ഷകളാണ് ഈ കട. അയാളുടെ സ്വപ്‌നങ്ങള്‍, അഭിമാനം, അഹങ്കാരം എല്ലാം ഈ കടയാണ്. പ്രേമവിവാഹം പരാജയപ്പെടുന്നതിലപ്പുറമാണ് അയാള്‍ക്ക് ഈ കട നഷ്ടമാകുമോ എന്ന പേടി.

    നാട്ടിലേക്ക് വരുന്ന ഒരു റോഡിന്റെ പേരുപറഞ്ഞാണ് കടയൊഴിയാന്‍ കുഞ്ഞനന്തന്‍ നിര്‍ബന്ധിതനാകുന്നത്. എന്നാല്‍ തന്റെ കട വിട്ടുകളയാന്‍ അയാള്‍ തയ്യാറല്ല. കട നഷ്ടമാകുന്നത് തടയാന്‍ അയാള്‍ ചില തന്ത്രങ്ങള്‍ പുറത്തെടുക്കുന്നു. കുഞ്ഞനന്തന് കട നഷ്ടമാകുമോ, അതോ കട നഷ്ടപ്പെടാതെ നോക്കാനുള്ള തന്റെ ശ്രമങ്ങളില്‍ അയാള്‍ വിജയിക്കുമോ.

    ഒരു സാധാരണക്കാരന്റെ എല്ലാ ആകുലതകളുമുള്ള ഒരു സാധാരണക്കാരന്‍ അതാണ് കുഞ്ഞനന്തന്‍. സംവിധായകനായി മാത്രമല്ല, തിരക്കഥാകൃത്തായും സലിം അഹമ്മദ് ശോഭിച്ചിരിക്കുന്നു. സലിം അഹമ്മദിന്റെ ഇരട്ടവേഷത്തിനൊപ്പം റസൂല്‍ പൂക്കുട്ടിയുടെ ശബ്ദസംവിധാനവും മധു അമ്പാട്ടിന്റെ ക്യാമറയും എം ജയചന്ദ്രന്റെ സംഗീതവും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

    Rating:
    4.0/5

    കുഞ്ഞനന്തന്റെയും അയാളുടെ കടയുടെയും കൂടുതല്‍ വിശേഷങ്ങള്‍ കാണൂ

    സലിം അഹമ്മദ് സിനിമ

    മമ്മൂട്ടിയെ രക്ഷിക്കാന്‍ കുഞ്ഞനന്തന്റെ കട

    മമ്മൂട്ടി ചിത്രമെന്നതിലുപരി ഒരു സലിം അഹമ്മദ് സിനിമ എന്ന് കുഞ്ഞനന്തന്റെ കടയെ വിളിക്കുന്നതായിരിക്കും ശരി. സലിം അഹമ്മദിലെ തിരക്കഥാകൃത്തിന്, മാത്രമല്ല, ഓരോ അഭിനേതാക്കളെയും തിരഞ്ഞെടുത്ത് പൂര്‍ണമായും ഉപയോഗിച്ച സംവിധായകനും കൊടുക്കണം ഫുള്‍മാര്‍ക്ക്.

     മമ്മൂട്ടി

    മമ്മൂട്ടിയെ രക്ഷിക്കാന്‍ കുഞ്ഞനന്തന്റെ കട

    കൊട്ടിഘോഷിച്ച് വന്ന കടല്‍ കടന്ന് മാത്തുക്കുട്ടി നിലം പറ്റെ വീണതില്‍നിന്നുള്ള ആശ്വാസം കൂടിയാണ് മമ്മൂട്ടിക്ക് കുഞ്ഞനന്തന്റെ കട നല്‍കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചമാകും മമ്മൂട്ടിക്ക് 2013 എന്ന സൂചനയും കുഞ്ഞനന്തന്റെ കടയുടെ വിജയം നല്‍കുന്നുണ്ട്.

    നൈല ഉഷ

    മമ്മൂട്ടിയെ രക്ഷിക്കാന്‍ കുഞ്ഞനന്തന്റെ കട

    റേഡിയോ ജോക്കിയായ നൈലയുടെ അരങ്ങേറ്റ ചിത്രമാണ് കുഞ്ഞനന്തന്റെ കട. എന്നാല്‍ അദ്യ ചിത്രത്തിന്റെ ആകുലതകളില്ലാതെ ഭംഗിയായി ചെയ്തിരിക്കുന്നു നൈല തന്റെ വേഷം.

    സിദ്ദിഖ്

    മമ്മൂട്ടിയെ രക്ഷിക്കാന്‍ കുഞ്ഞനന്തന്റെ കട

    കുഞ്ഞനന്തന്റെ കടയുടെ മുതലാളിയാണ് സിദ്ദിഖിന്റെ കഥാപാത്രം.

    സലിംകുമാര്‍

    മമ്മൂട്ടിയെ രക്ഷിക്കാന്‍ കുഞ്ഞനന്തന്റെ കട

    കുഞ്ഞനന്തന്റെ കടയൊഴിപ്പിക്കാന്‍ വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് സലിംകുമാര്‍. തിരക്കഥയില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ വെറുതെ ഇരിക്കുന്നവരല്ല സലിം കുമാറും സിദ്ദിഖുമെന്ന് മലയാളികള്‍ക്ക് നന്നായി അറിയാം.

    സഹതാരങ്ങള്‍

    മമ്മൂട്ടിയെ രക്ഷിക്കാന്‍ കുഞ്ഞനന്തന്റെ കട

    ബാലചന്ദ്രമേനോന്‍ അടക്കമുള്ള മറ്റ് നടീനടന്മാരെല്ലാം തങ്ങളുടെ റോളുകള്‍ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

    റസൂല്‍ പൂക്കുട്ടി

    മമ്മൂട്ടിയെ രക്ഷിക്കാന്‍ കുഞ്ഞനന്തന്റെ കട

    സിങ്ക് സൗണ്ട് വിദ്യയുമായി മലയാളത്തിലേക്കുള്ള ഓസ്‌കാര്‍ ജേതാവിന്റെ എന്‍ട്രി മോശമായില്ല എന്നാണ് കുഞ്ഞനന്തന്റെ കടയുടെ ഭാഗ്യം തെളിയിക്കുന്നത്.

    പോസിറ്റീവ്

    മമ്മൂട്ടിയെ രക്ഷിക്കാന്‍ കുഞ്ഞനന്തന്റെ കട

    മമ്മൂട്ടിയുടെയും നൈലയുടെയും പ്രധാന വേഷങ്ങളിലെ അഭിനയം. സലിം അഹമ്മദിന്റെ തിരക്കഥയും സംവിധാനവും. റസൂല്‍ പൂക്കുട്ടിയുടെ ശബ്ദസംവിധാനവും മധു അമ്പാട്ടിന്റെ ക്യാമറയും എം ജയചന്ദ്രന്റെ സംഗീതവും കൂടെ എടുത്തുപറയണം.

    നെഗറ്റീവ്

    മമ്മൂട്ടിയെ രക്ഷിക്കാന്‍ കുഞ്ഞനന്തന്റെ കട

    രണ്ടാം പകുതിയില്‍ ചിത്രം അല്‍പം വലിഞ്ഞപോലെ തോന്നുന്നുണ്ട്. കുഞ്ഞനന്തനും കടയുമാണ് പ്രധാന കഥാപാത്രങ്ങളെന്നതിനാല്‍ നായികയും സഹതാരങ്ങളും അല്‍പം ഒതുങ്ങിയോ എന്ന് തോന്നിയാലും അത്ഭുതപ്പെടാനില്ല.

    കാണണോ?

    മമ്മൂട്ടിയെ രക്ഷിക്കാന്‍ കുഞ്ഞനന്തന്റെ കട

    കാണണോ എന്ന് ചോദിച്ചാല്‍ കാണണം എന്ന് തന്നെയാണ് അഭിപ്രായം. സലിം അഹമ്മദിലെ സംവിധായകനെയും മമ്മൂട്ടിയിലെ നടനെയും ഇഷ്ടപ്പെടുന്നവര്‍ കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് കുഞ്ഞനന്തന്റെ കട.

    English summary
    Kunjananthante Kada is the second movie of the National Award winner Salim Ahamed. Unlike Mammootty's last flick Kadal Kadannu Oru Mathukutty, Kunjananthante Kada is said to be a complete family entertainer.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X