»   » കുട്ടനാടന്‍ മാര്‍പാപ്പയും സൗബിന്‍ ഷാഹിര്‍ കീഴടക്കുമ്പോള്‍..! മുഹമ്മദ് സദീം എഴുതിയ റിവ്യൂ വായിക്കാം

കുട്ടനാടന്‍ മാര്‍പാപ്പയും സൗബിന്‍ ഷാഹിര്‍ കീഴടക്കുമ്പോള്‍..! മുഹമ്മദ് സദീം എഴുതിയ റിവ്യൂ വായിക്കാം

Written By:
Subscribe to Filmibeat Malayalam

മുഹമ്മദ് സദീം

ജേര്‍ണലിസ്റ്റ്
സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ നായകവേഷത്തിനുശേഷവും സൗബിന്‍ ഷാഹിര്‍ വീണ്ടും മലയാളി പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. നായകനല്ലെങ്കിലും സഹനായകനല്ലെങ്കിലും വന്നുകടന്നുപോകുന്ന രണ്ട് മൂന്നു സീനുകളിലൂടെ തന്നെ ഈ നടന്‍ കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയിലും തന്റെ സാന്നിധ്യം ഉറപ്പിക്കുകമാത്രമല്ല, പ്രധാന കഥാപാത്രങ്ങളെക്കാള്‍ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സില്‍ ഈ സിനിമയിലെ മുഖ്യകഥാപാത്രങ്ങളിലൊന്നായി മാറുകയുമാണ്. കുട്ടനാടന്‍ മാര്‍പാപ്പയിലും തന്റേതായ ഒരു ഗോളടിച്ചിരിക്കുകയാണ്, അങ്ങനെ മാര്‍പാപ്പയും സൗബിന്റെ സിനിമയായി മാറുകയാണോ സദീം മുഹമ്മദിന്റെ വ്യത്യസ്തമായ റിവ്യൂ ഇക്കാര്യം പരിശോധിക്കുന്നു.

odiyan: ഒടിയൻ മാണിക്യന്റെ ഗുരുവാകുന്നത് മമ്മൂട്ടി? സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നതിങ്ങനെ..


കിരീടത്തിലെ കീരിക്കാടന്‍ ജോസ് എന്ന മോഹന്‍രാജിന്റെ കഥാപാത്രം, ഇന്‍ഹരിഹര്‍ നഗറിലെ റിസബാവയുടെ ജോണ്‍ ഹോനായി, നാടോടിക്കാറ്റിലെ മാമുക്കോയയുടെ ഗഫൂര്‍ക്ക ഇവയൊക്കെ ഏതുകാലത്തും മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞുനില്ക്കുന്ന കഥാപാത്രങ്ങളാണ്. ഈ സിനിമകളിലെല്ലാം ഇവരുടെ കഥാപാത്രങ്ങള്‍ കുറഞ്ഞ സമയമേ പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും മുഴുവന്‍സമയ കഥാപാത്രങ്ങളെക്കാള്‍ ഈ സിനിമകളെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ ആദ്യം നമുക്ക് ഓര്‍മവരിക ഈ കഥാപാത്രങ്ങളായിരിക്കും. കഥാപാത്രത്തിന്റെ വലിപ്പത്തിനപ്പുറം ചെറിയ വേഷമാണെങ്കിലും അതിനോട് ഒരു നടന്‍ കാണിക്കുന്ന ആത്മാര്‍ഥതയായിരിക്കും ആ കഥാപാത്രത്തെ ശക്തമാക്കുക. ഇങ്ങനെ ചെയ്തതുകൊണ്ടാണ് ഇവരെല്ലാം അന്ന് സിനിമാചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടത്.


കുട്ടനാടന്‍ മാര്‍പാപ്പയിലും തിളങ്ങി സൗബിന്‍

മലയാളത്തിലെ ന്യൂജെന്‍ നടന്‍ സൗബിന്‍ ഷാഹിറിന്റെ പ്രത്യേകതയും ഇതു തന്നെയാണ്. താന്‍ ചെയ്യുന്ന വേഷം എത്ര ചെറുതാണെങ്കിലും അതില്‍ തന്റേതായ ഒരു മാനറിസം കൊണ്ടുവരുവാന്‍ ശ്രമിക്കുകയാണ് ഇദ്ദേഹം. ഇതാണ് ഇദ്ദേഹത്തെ വര്‍ത്തമാനകാല മലയാളസിനിമയില്‍ വേറിട്ടരീതിയില്‍ രേഖപ്പെടുത്തുന്നതും. കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചലച്ചിത്രത്തിന്റെ ആദ്യകാഴ്ചയില്‍ ഈ സിനിമയെക്കുറിച്ച് ആദ്യം രേഖപ്പെടുത്തേണ്ടിവരുന്നത് സൗബിനിലൂടെ തന്നെയാണ്. കാരണം രണ്ടോ മൂന്നോ സീനുകളിലേ സൗബിന്‍ പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും മണിക്കൂറുകള്‍ നിറഞ്ഞുനില്ക്കുന്ന ഇതിലെ മറ്റു കഥാപാത്രങ്ങളെക്കാള്‍ പ്രേക്ഷകന്റെ മനസ്സില്‍ ആഴത്തില്‍ ആഴ്ന്നിറങ്ങുന്ന, സിനിമക്കുശേഷവും ഓര്‍മയില്‍ തങ്ങിനില്ക്കുന്ന വലിയ കഥാപാത്രമായി മാറുകയാണ് സൗബിന്‍. നായകനുവേണ്ടി വ്യാജ മെഡിക്കല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചുകൊടുക്കുക, ഷൂട്ടിംഗ് സൈറ്റ് സംഘടിപ്പിക്കല്‍പോലെ എന്തും അറേഞ്ച് ചെയ്തുകൊടുക്കുന്ന ഒരു ഏജന്റിന്റെ വേഷമാണിതില്‍. എന്നാല്‍ സിനിമയിലേക്ക് ബൈക്കില്‍ ഗൂഗില്‍ മാപ്പിന്റെ സഹായത്തോടെ സ്ഥലമന്വേഷിച്ചു വന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ പുതിയ പ്രേക്ഷന്റെ മനസ്സിലേക്ക് കടന്നുകയറുകയാണ് സൗബിന്‍. അല്ല ഭായി, എല്ലാം ഒക്കേയല്ലേ, ന്നാശരി, നമ്മള് സ്‌കൂട്ടാക്കട്ടേ തുടങ്ങി ചെറിയചെറിയ സംഭാഷണ ശകലങ്ങളും ചിരിയുമാണ് സൗബിന്റെ കഥാപാത്രത്തിനുളളത്.ജോണ്‍പോളിന്റെയും മേരിയുടെയും കഥ

ഒരു കുട്ടനാടന്‍ ഗ്രാമത്തിലെ ഫോട്ടോഗ്രാഫറായ ജോണ്‍പോള്‍(കുഞ്ചാക്കോ ബോബന്‍), അമ്മ മേരി(ശാന്തികൃഷ്ണ), ജോണിന്റെ അവസാനത്തെ കാമുകി ജെസ്സി(അതിഥി രവി) എന്നിവരുടെ കഥയാണ് കുട്ടനാടന്‍ മാര്‍പാപ്പ. തന്റെ ഇഷ്ടം തുറന്നുപറയാന്‍ കഴിയാതെയോ അനേകം കാമുകമാരെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കുവാന്‍ കഴിയാതെ കൈവിട്ടുപോയതില്‍ സങ്കടപ്പെട്ടിരിക്കുന്ന ആളാണ് ജോണ്‍പോള്‍. ഇയാളുടെ കാമുകിമാരുടെ കണ്ണിയിലെ അവസാനത്തെ യുവതിയായ ജെസ്സിയുടെ കല്യാണ ദിവസത്തില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. പഞ്ചായത്ത് പ്രസിഡന്റും അഴിമതിക്കാരനുമായ ജെസ്സിയുടെ പിതാവ് മകളെ ബി ഡി എസ്സിന് പഠിപ്പിക്കുന്നത് പഠനത്തിനുശേഷം ഇവളിലൂടെ ചെലവായ കാശിന്റെ ഇരട്ടി തിരിച്ചുപിടിക്കുവാനാണ്. എന്നാല്‍ ജെസ്സി ബി ഡി എസ് തോല്ക്കുന്നു. ഇതില്‍ മനംനൊന്ത് ആത്മഹത്യചെയ്യുവാന്‍ കായലില്‍ ചാടിയ ജെസ്സിയെ ജോണ്‍പോള്‍ രക്ഷിക്കുന്നതോടുകൂടിയാണ് ഇരുവരും തമ്മില്‍ അടുക്കുന്നത്. എന്നാല്‍ ജോണ്‍പോളിനെക്കാള്‍ സാമ്പത്തികമായി ഉയര്‍ന്നരീതിയിലുള്ള ഒരാലോചനവരുമ്പോള്‍ കാമുകനെ തഴഞ്ഞ് അയാളെ സ്വീകരിക്കുവാന്‍ തയ്യാറാകുകയാണ് കാമുകി. അവസാനം വിദേശത്തെ ജോലി കഴിഞ്ഞ് കല്യാണത്തിനായി തിരിച്ചെത്തുന്ന ജെസിയുടെ കല്യാണദിവസങ്ങളോടടുത്ത് നടക്കുന്ന അപ്രതീക്ഷിതസംഭവങ്ങളിലാണ് സിനിമയുടെ കഥ അവസാനിക്കുന്നത്.മാര്‍പാപ്പയുടെ പേരിലുളള സിനിമ

മാര്‍പാപ്പയുടെ പേരിലുള്ള സിനിമയായതുകൊണ്ടായിരിക്കാം യൂറോപ്പില്‍ നിന്നടക്കം ഇറക്കുമതിചെയ്ത ചുമുന്നുതുടുത്ത തൊലിയുള്ളവരെക്കൊണ്ട് ആടിപ്പിക്കുന്ന സീനുകളുടെ പ്രളയമുണ്ട് സിനിമയില്‍. എന്നാലെന്തിനാണ് ഇങ്ങനെയൊരു ഗാനരംഗത്തടക്കമുളള വെള്ളപ്പൊക്കം എന്നതിന് യാതൊരു ഉത്തരവും സിനിമ നല്കുന്നില്ല. എന്നാല്‍ കാഴ്ചയുടെ രസചരട് മുറിക്കുന്നതില്‍ ഇത് ഏറെ സംഭാവന നല്കിയിട്ടുണ്ടെന്നുള്ളത് അണിയറപ്രവര്‍ത്തകര്‍ തിരിച്ചറിയാതെ പോകുകയുമാണ് .കാമുകനെ ചതിക്കുന്ന കാമുകിയുടെ പ്രമേയം പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും തിരിച്ച് അതേനാണയത്തില്‍ തിരിച്ചടി നല്കുകയും കഥ അപ്രതീക്ഷിതമായ ട്വിസ്റ്റിലേക്ക് പോകുകയും ചെയ്യുന്ന രീതിയെ കൈയടിച്ച് പ്രോത്സാഹിപ്പിക്കേണ്ടതാണെങ്കിലും. ഇടവേളക്ക് ശേഷമുള്ള രണ്ടാംഭാഗത്തിലെ സിനിമയുടെ സ്റ്റെഫിനെ ഇല്ലാതാക്കുന്ന തരത്തില്‍ ദുര്‍ബലമാണ് ആദ്യഭാഗത്തിലെ കഥ പറച്ചില്‍.കണ്ടിരിക്കുവാന്‍ പറ്റുന്ന സിനിമ

ഒരു പ്രമേയം പറയുമ്പോള്‍ അത് എത്രത്തോളം ജീവിതഗന്ധിയായി അവതരിപ്പിക്കണമെന്നതറിയാത്തവരാണോ ഈ സിനിമയുടെ സംവിധായകനായ ശ്രീജിത്ത് വിജയനും കൂട്ടരുമെന്ന് ആദ്യപകുതിയുടെ തുടക്കത്തില്‍ കാഴ്ചക്കാരന് തോന്നുമെങ്കിലും രണ്ടാംപകുതിയിലെത്തുമ്പോള്‍ അതല്ല എന്ന് ഈ സിനിമ തന്നെ തെളിയിക്കുന്നുണ്ട്. കണ്ടിരിക്കുവാന്‍ പറ്റുന്ന സിനിമയാണ് മാര്‍പാപ്പ എന്നു ആകെ മൊത്തത്തില് വിലയിരുത്തി പറയാമെങ്കിലും ഭര്‍ത്താവ് മരിച്ച ഒരു വിധവയായ സ്ത്രീയും മകനും തമ്മിലുള്ള വൈകാരികമായി ചില മുഹൂര്‍ത്തങ്ങളിലേക്ക് പ്രേക്ഷകനെകൊണ്ടുപോകുവാന്‍ ശ്രമിക്കുന്നതടക്കമുള്ള ഈ പ്രമേയത്തിലെ പ്രധാന ഘടകത്തെ ഹൈലൈറ്റ് ചെയ്യുന്ന കൂടുതല്‍ കാഴ്ചകളുണ്ടാക്കി കൂടുതല്‍ ഗൗരവത്തോടെ സമീപിച്ചിരുന്നെങ്കില്‍ ജീവിതവുമായി അടുത്ത ബന്ധമുള്ള മികച്ചൊരു സിനിമയിലേക്കായിരുന്നു അത് വാതില്‍ തുറക്കുക, എന്നാല്‍ ആ സാധ്യതയെ വേണ്ടത്ര ഗൗരവത്തോടെയല്ല അണിയറപ്രവര്‍ത്തകര്‍ സമീപിച്ചതെന്നതുമാത്രമാണ് ഈ സിനിമയുടെ ഏറ്റവും വലിയ ദൗര്‍ഭല്യം.
Mammootty: മമ്മൂട്ടിയുടെ അടുത്ത ചിത്രമൊരു ഗെയിം ത്രില്ലര്‍! സിനിമയൊരുക്കുന്നത് ഈ സംവിധായകന്‍


നെറ്റിയില്‍ ഒരു ചുംബനം നല്‍കി ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാമിലേക്ക് ക്ഷണിച്ച് നസ്‌റിയ!!

English summary
kuttanadan marpappa film review

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X