twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന ലൈല

    |

    Rating:
    2.5/5
    Star Cast: മോഹന്‍ലാല്‍, അമല പോൾ, സത്യരാജ്, ജോയ് മാത്യു
    Director: ജോഷി

    മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം, സുരേഷ് നായരുടെ തിരക്കഥ, ജോഷി മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും... അങ്ങനെ ലൈല ഓ ലൈല കാണാന്‍ പോകാന്‍ കാരണങ്ങളൊത്തിരിയുണ്ടായിരുന്നു. മികച്ചൊരു ആക്ഷന്‍ റൊമാന്റിയ്ക്ക് ചിത്രം പ്രതീക്ഷിച്ചു പോകുന്ന പ്രേക്ഷകരെ രണ്ടരമണിക്കൂറിലധിനേരം ബോറടിപ്പിച്ചു നിര്‍ത്തുന്ന, സ്ഥിരം ക്ലീഷകള്‍ ഉള്‍ക്കൊള്ളിച്ച ചിത്രമാണ് ലൈ ഓ ലൈല.

    ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ കാണുകയും ആസ്വദിയ്ക്കുകയും ചെയ്യും. എന്നാല്‍ മലയാളത്തില്‍ ഇത് കൂട്ടികലര്‍ത്തി, യുക്തിരഹിതമായ ഒരു ചിത്രം ആവര്‍ത്തിച്ചാല്‍ അത് മലയാളി പ്രേക്ഷകര്‍ ഉള്‍ക്കൊള്ളില്ലെന്ന സത്യം സുരേഷ് നായരും ജോഷിയും മനസ്സിലാക്കാഞ്ഞിട്ടാണോ? അല്ലെങ്കില്‍ പ്രേക്ഷകരുടെ ആസ്വദന ശേഷിയെ പരീക്ഷിക്കാന്‍ വേണ്ടി മാത്രമാണോ ഇങ്ങനെ ഒരു പരീക്ഷണ ചിത്രമെന്നും തോന്നിപ്പോകുന്നു.

    മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ മികവുകൊണ്ട് മാത്രം ചിത്രം വിജയ്ക്കാന്‍ കഴിയില്ലല്ലോ. ജയമോഹന്‍ എന്ന രഹസ്യ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷം ലാല്‍ മികച്ചതാക്കി. അപ്രത്യക്ഷമായി അയാളുടെ ജീവിത്തിലേക്ക് കയറിവരുന്ന അഞ്ജലി എന്ന കഥാപാത്രത്തിന് അമല എന്തുകൊണ്ടും യോജിച്ചതാണ്. ലാല്‍ - അമല കെമിസ്ട്രി റണ്‍ ബേബി റണ്ണിലെ എന്ന പോലെ ലൈലയിലും മികച്ചു നിന്നു.

    എന്നാല്‍ അഞ്ജലിയുടെ അച്ഛനായി എത്തുന്ന ജോയ് മാത്യുവിന്റെ പ്രകടനം പ്രേക്ഷകരെ ബോറടിപ്പിയ്ക്കും. അഭിനയത്തില്‍ ചില മാറ്റങ്ങളൊക്കെ കൊണ്ടുവരാന്‍ അദ്ദേഹം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സത്യരാജ് ഉള്‍പ്പടെ, രാഹുല്‍ ദേവ്, ജുനൈദ് ഷെയ്ഖ്, അശ്വിന്‍ മാത്യു, കിരണ്‍ രാജ്, വിജയ് മേനോന്‍, രമ്യ നമ്പീശന്‍, അഞ്ജലി അറോറ തുടങ്ങിയവര്‍ താരതമ്യേനെ മോശമല്ലാത്ത അഭിനയം കാഴ്ചവച്ചു.

    ഇനി ചിത്രത്തിന്റെ പ്രധാന വീഴ്ചയിലേക്ക് വരാം. മറ്റൊന്നുമല്ല, പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച സുരേഷ് നായരുടെ തിരക്കഥ തന്നെ. കഹാനി പോലൊരു ചിത്രത്തിന് തിരക്കഥയൊരുക്കിയ സുരേഷ് നായര്‍ തന്നെയാണോ ലൈലയ്ക്ക് വേണ്ടി എഴുതിയതെന്ന് സംശയിച്ചു പോയി. ചിത്രത്തിന്റെ ആദ്യപകുതി അത്ര കുഴപ്പമല്ലാത്തതായിരുന്നെങ്കിലും രണ്ടാം പകുതിയിലേക്ക് കടന്നപ്പോള്‍ തീര്‍ത്തും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുകയായിരുന്നു ലൈല.

    ചിറകൊടിഞ്ഞ കിനാവുകളില്‍ മലയാള സിനിമയിലെ ക്ലീഷെകളെ ഇങ്ങനെയും വിമര്‍ശിച്ചിട്ടും ലൈല ഓ ലൈല പോലൊരു ചിത്രം സംവിധാനം ചെയ്യാന്‍ കാണിച്ച ജോഷിയുടെ ധൈര്യത്തെ സമ്മതിക്കുന്നു. ക്ലൈമാക്‌സില്‍ ആ ക്ലീഷെ അതുവരെയുണ്ടായിരുന്നെന്നു കരുതിയ ചിത്രത്തിന്റെ മികവിനെയും പൊളിച്ചു.

    സാങ്കേതികതയിലേക്കെത്തുമ്പോള്‍ എസ് ലോകനാഥിന്റെ ഛായാഗ്രഹണം മികച്ചു നിന്നു. റൊമാന്റ്‌സ് രംഗങ്ങളെല്ലാം അദ്ദേഹം നല്ല രീതിയില്‍ ചിത്രീകരിച്ചു. പക്ഷെ എഡിറ്റിങ്, രണ്ട് മണിക്കൂര്‍ 50 മിനിട്ട് ചിത്രം നീട്ടികൊണ്ടുപോയി പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ച ശ്യം ശശിധരനും ചിത്രത്തിന്റെ പരാജയത്തിന് വഴിയൊരുക്കി കൊടത്തു.

    ദേശീയ പുരസ്‌കാര ജേതാവായ ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം മികച്ചതായിരുന്നു. പലയിടങ്ങളിലും ചിത്രത്തിന്റെ ബീറ്റ് പിടിച്ചു നിര്‍ത്താനും ആക്ഷനും റൊമാന്‍സും ഫീല്‍ ചെയ്ക്കാന്‍ സാധിച്ചു. പക്ഷെ പാട്ടുകള്‍ക്ക് പ്രേക്ഷകരുടെ കാതിലൂടെ പുറത്തേക്ക് പോകാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ഉള്ളിലേക്കെത്തിയില്ല.

    മോഹന്‍ലാല്‍

    നിരൂപണം: പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന ലൈല

    മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ മികവുകൊണ്ട് മാത്രം ചിത്രം വിജയ്ക്കാന്‍ കഴിയില്ലല്ലോ. ജയമോഹന്‍ എന്ന രഹസ്യ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷം ലാല്‍ മികച്ചതാക്കി.

    അമല പോള്‍

    നിരൂപണം: പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന ലൈല

    അപ്രത്യക്ഷമായി ജയമോഹന്‍ എന്ന ജയ് യുടെ ജീവിത്തിലേക്ക് കയറിവരുന്ന അഞ്ജലി എന്ന കഥാപാത്രത്തിന് അമല എന്തുകൊണ്ടും യോജിച്ചതാണ്. ലാല്‍ അമല കെമിസ്ട്രി റണ്‍ ബേബി റണ്ണിലെ എന്ന പോലെ ലൈലയിലും മികച്ചു നിന്നു.

    സത്യരാജ്

    നിരൂപണം: പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന ലൈല

    ജയമോഹന്റെ ചീഫായ ഷഹീദ് ഖാദര്‍ എന്ന വേഷത്തിലാണ് സത്യരാജ് എത്തുന്നത്.

    ജോഷിയുടെ സംവിധാനം

    നിരൂപണം: പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന ലൈല

    ചിറകൊടിഞ്ഞ കിനാവുകളില്‍ മലയാള സിനിമയിലെ ക്ലീഷെകളെ ഇങ്ങനെയും വിമര്‍ശിച്ചിട്ടും ലൈല ഓ ലൈല പോലൊരു ചിത്രം സംവിധാനം ചെയ്യാന്‍ കാണിച്ച ജോഷിയുടെ ധൈര്യത്തെ സമ്മതിക്കുന്നു. ജോഷി ഇനി മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു

    തിരക്കഥ

    നിരൂപണം: പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന ലൈല

    പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച സുരേഷ് നായരുടെ തിരക്കഥയാണ് ചിത്രത്തിന്റെ പരാജയത്തിന് മുഖ്യ കാരണം. കഹാനി പോലൊരു ചിത്രത്തിന് തിരക്കഥയൊരുക്കിയ സുരേഷ് നായര്‍ തന്നെയാണോ ലൈലയ്ക്ക് വേണ്ടി എഴുതിയതെന്ന് സംശയിച്ചു പോയി.

    നിര്‍മാണം

    നിരൂപണം: പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന ലൈല

    ഫൈന്‍കര്‍ട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് കോട്ടായി, ബിജോ ആന്റണി, പ്രീതി നായര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമെന്ന വിശേഷണത്തോടെയാണ് ലൈല ഓ ലൈല എത്തിയത്.

    മറ്റ് താരങ്ങള്‍

    നിരൂപണം: പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന ലൈല

    ജോയി മാത്യു, സത്യരാജ്, രാഹുല്‍ ദേവ്, ജുനൈദ് ഷെയ്ഖ്, അശ്വിന്‍ മാത്യു, കിരണ്‍ രാജ്, വിജയ് മേനോന്‍, രമ്യ നമ്പീശന്‍, അഞ്ജലി അറോറ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ്താരങ്ങള്‍.

     സാങ്കേതികം

    നിരൂപണം: പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന ലൈല

    സ് ലോകനാഥിന്റെ ഛായാഗ്രഹണം മികച്ചു നിന്നു. റൊമാന്റ്‌സ് രംഗങ്ങളെല്ലാം അദ്ദേഹം നല്ല രീതിയില്‍ ചിത്രീകരിച്ചു. പക്ഷെ എഡിറ്റിങ്, രണ്ട് മണിക്കൂര്‍ 50 മിനിട്ട് ചിത്രം നീട്ടികൊണ്ടുപോയി പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ച ശ്യം ശശിധരനും ചിത്രത്തിന്റെ പരാജയത്തിന് വഴിയൊരുക്കി കൊടത്തു.

    പാട്ടും പശ്ചാത്തല സംഗീതവും

    നിരൂപണം: പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന ലൈല

    ദേശീയ പുരസ്‌കാര ജേതാവായ ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം മികച്ചതായിരുന്നു. പലയിടങ്ങളിലും ചിത്രത്തിന്റെ ബീറ്റ് പിടിച്ചു നിര്‍ത്താനും ആക്ഷനും റൊമാന്‍സും ഫീല്‍ ചെയ്ക്കാന്‍ സാധിച്ചു. പക്ഷെ പാട്ടുകള്‍ക്ക് പ്രേക്ഷകരുടെ കാതിലൂടെ പുറത്തേക്ക് പോകാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ഉള്ളിലേക്കെത്തിയില്ല.

    English summary
    Lailaa O Lailaa Movie Review: A terrorism based romantic action thriller which will largely test your patience.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X