»   » ജിത്തു ജോസഫിന്റെ വെടി തീരുന്നുവോ?? ക്ഷമ പരീക്ഷിക്കുന്ന ലക്ഷ്യം!! ശൈലന്റെ ലക്ഷ്യം റിവ്യൂ!!!

ജിത്തു ജോസഫിന്റെ വെടി തീരുന്നുവോ?? ക്ഷമ പരീക്ഷിക്കുന്ന ലക്ഷ്യം!! ശൈലന്റെ ലക്ഷ്യം റിവ്യൂ!!!

Posted By: Desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  രക്ഷാധികാരി ബൈജുവിന്റെ വിജയത്തിന് ശേഷം തീയറ്ററില്‍ എത്തുന്ന ബിജുമേനോന്‍ ചിത്രമാണ് ലക്ഷ്യം. ബിജുമേനോനൊപ്പം ഇന്ദ്രജിത്ത് സുകുമാരനും ലക്ഷ്യയില്‍ മുഖ്യവേഷം അഭിനയിക്കുന്നുണ്ട്. ജിത്തു ജോസഫിന്റെ തിരക്കഥയില്‍ അന്‍സാര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വളരെയധികം പ്രതീക്ഷയോടെ എത്തിയ ലക്ഷ്യ എന്ന സസ്പെന്‍സ് ത്രില്ലറിന് ശൈലന്‍ എഴുതുന്ന റിവ്യൂ വായിക്കാം.

  Read Also: അപ്രതീക്ഷിതമായ അന്താരാഷ്ട്ര വഴികളിലൂടെ ദുൽഖറും അമൽ നീരദും.. ശൈലന്റെ കോമ്രേഡ് ഇൻ അമേരിക്ക റിവ്യൂ!!

  ടുഗദര്‍ ടു സര്‍വൈവ്‌

  പീരുമേട്ടിലെ സബ്ജയിലിൽ നിന്നും രണ്ടു തടവുപുള്ളികളെയുമായി പോവുന്ന പോലീസ് വാഹനം കുട്ടിക്കാനത്തിനടുത്ത് വച്ച് കൊക്കയിലേക്ക് മറിയുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് അൻസാർഖാൻ സംവിധാനം ചെയ്തിരിക്കുന്ന ലക്ഷ്യം എന്ന സിനിമയുടെ കഥാതന്തു. വാഹനത്തിൽ നിന്ന് രക്ഷപ്പെടുന്ന മുസ്തഫ, ബിമൽ കുമാർ എന്നീ തടവുകാർ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന കൈവിലങ്ങിൽ നിന്നും കാട്ടിൽ നിന്നും പിന്തുടരുന്ന പോലീസിൽ നിന്നും രക്ഷപ്പെടുവാൻ നടത്തുന്ന പരാക്രമങ്ങളിലൂടെയും പാച്ചിലുകളിലൂടെയുമായാണ് സിനിമയും കഥാഗതിയും പുരോഗമിക്കുന്നത്.

  പുതുമക്കായി മെനക്കെടാത്ത ജീത്തു

  മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളായ മെമ്മറീസിന്റെയും ദൃശ്യത്തിന്റെയും രചയിതാവ് ആയ ജീത്തു ജോസഫിന്റെ സ്ക്രിപ്റ്റ് ആയതുകൊണ്ടായിരുന്നു ഒരു പുതുമുഖ സംവിധായകന്റെ സിനിമയായിട്ടും ലക്ഷ്യം പ്രേക്ഷകരുടെ ശ്രദ്ധാകേന്ദ്രമായത്. പക്ഷെ കഷ്ടമെന്നു പറയട്ടെ, ദൃശ്യത്തിലോ മെമ്മറീസിലോ ഉള്ള രചനാമികവിന്റെ നൂറിലൊന്ന് പോലും പുറത്തെടുക്കാതെ ബോറടിപ്പിക്കുന്ന പഴഞ്ചൻ വഴികളിലൂടെയാണ് ജിത്തു സ്ക്രിപ്റ്റിനെ വഴി നടത്തുന്നത്. സ്വയം സംവിധാനം ചെയ്യാതെ ഒരു പുതുമുഖ സംവിധായകന് അദ്ദേഹം ഈ രചന കൈമാറി എന്നതിന് കൃത്യമായ ഉത്തരമാണ് ലക്ഷ്യം എന്ന രണ്ടുമണിക്കൂർ നേരമുള്ള പ്രൊഡക്റ്റ്.

  അടച്ചുകളഞ്ഞ സാധ്യതകൾ..

  പരസ്പരം മുൻപ് പരിചയമേ ഇല്ലാത്ത രണ്ട് കുറ്റവാളികൾ, അവർക്കിടയിലുള്ള കൈവിലങ്ങ്, അവരുടെ സ്വഭാവ വൈരുദ്ധ്യങ്ങൾ, പരസ്പരം അറിയാതെ അവർ തമ്മിൽ ബന്ധപ്പെട്ടിരിക്കുന്ന ഭൂതകാലത്തിലെ ചില സംഭവങ്ങൾ, അതിനിടയിൽ വരുന്ന ഒരു കൊലപാതകം, കാട്, ഓട്ടം, വന്യജീവികൾ, തോക്ക്, വെടി, സസ്പെൻസ് തുടങ്ങി ഒന്നാം തരമൊരു ത്രില്ലറിന് കോപ്പുള്ള എല്ലാ മെറ്റീരിയൽസും പടത്തിലുണ്ടായിരുന്നു.. പക്ഷെ അവയെ ഒന്ന് ചേരുമ്പടി ചേർക്കുന്നതിൽ കാണിക്കുന്ന അവധാനത ആണ് രണ്ടുമണിക്കൂർ എന്ന കുറഞ്ഞ നേരത്തെ ഇത്രയ്ക്ക് ബോറടിയും ലാഗിംഗും ഉള്ള ഒന്നാക്കി മാറ്റുന്നത്.

  ബിജുമേനോനും ഇന്ദ്രജിത്തും

  തുല്യപ്രാധാന്യമുള്ള മുസ്തഫ, വിമൽകുമാർ എന്നീ ക്യാരക്റ്ററുകൾ ചെയ്തിരിക്കുന്നത് ബിജുമേനോനും ഇന്ദ്രജിത്ത് സുകുമാരനുമാണ്.. ബിജുമേനോന്റെ സ്വതസിദ്ധമായ ഹ്യൂമർസെൻസും കൗണ്ടർ ഡയലോഗുകളും കൊണ്ട് ഫസ്റ്റ് ഹാഫ് സരസമായി മുന്നോട്ട് പോവുന്നുണ്ട്.. കഥാപാത്രങ്ങൾക്ക് തുല്യപ്രാധാന്യമായിട്ടും മുസ്തഫ ബഹുദൂരം മുന്നോട്ട് പോയി ഗോളടിക്കുന്നുവെന്നും പറയാം

  ഇന്റർവെല്ല് പഞ്ചും സെക്കന്റ് ഹാഫും..

  പടത്തിലെ ഒരു പ്രധാന ട്വിസ്റ്റ് സംവിധായകനും രചയിതാവും കൂടി വെളിപ്പെടുത്തുന്നതോട് കൂടി ആണ് ഇന്റർവെല്ലിന് ബെല്ലടിക്കുന്നത്. സംഗതികളുടെ കിടപ്പുവശം പ്രേക്ഷകർക്കൊപ്പം ബിജുമേനോന്റെ മുസ്തഫയ്ക്ക് കൂടി മനസിലാവുന്നതോടുകൂടി അയാൾക്ക് തമാശയും വാചാലതയും നഷ്ടപ്പെടും. പടം അതോടെ ശോകമായി എന്നുപറഞ്ഞാൽ മതിയല്ലോ. ട്വിസ്റ്റ് വേണ്ടിയില്ലായിരുന്നു എന്ന് ആരെങ്കിലും ചിന്തിച്ചാൽ തെറ്റ് പറയാനാവില്ല.

  ത്രില്ലർ എന്ന ജോണർ ഡെക്കറേഷൻ

  പിന്നീട് പടമുടനീളം മുന്നോട്ട് പോയി ക്ലൈമാക്സിലും ടെയിൽ എന്റിലും വരെ എത്തീട്ടും ആദ്യത്തെതിനെ കേറിവെട്ടുന്ന ഒരു ട്വിസ്റ്റിനെ കൊണ്ടുവരാനോ കാണികളെ ത്രില്ലടിപ്പിക്കാനോ ശ്രമിക്കുന്നില്ല എന്നിടത്താണ് ലക്ഷ്യം ദുർബലമായിപ്പോവുന്നത്. ത്രില്ലർ എന്ന ജോണർ ഒരു ഡെക്കറേഷൻ മാത്രമായിപ്പോയി എന്ന് പറയേണ്ടിവരും.

  നായികയും മറ്റുള്ളവരും...

  ശിവദയാണ് നായികാകഥാപാത്രമായ ശാലിനി ആവുന്നത്. ക്യാരക്റ്റർ ആവശ്യപ്പെടുന്ന നേരങ്ങളിലേ അവർ സ്ക്രീനിൽ വരുന്നുള്ളൂ. സത്യ, ഷമ്മി തിലകൻ, പ്രേം പ്രകാശ് എന്നിവരൊക്കെയാണ് മറ്റു നടന്മാർ. പെരുമ്പാമ്പ്, കരടി, കുരങ്ങൻ തുടങ്ങിയ ഐറ്റങ്ങളുമുണ്ട്. ജീതു ജോസഫ് തന്നെയും ഒരു വാച്ച് കടയിൽ സംഭാഷണം ഒക്കെയുള്ള കസ്റ്റമറായി നിൽക്കുന്നത് സൈഡിൽ കാണുന്നുണ്ട്. ആരെയും അധികം കേറി മേയാൻ വിടുന്നില്ല സ്ക്രിപ്റ്റ്.

  മുഴച്ചുനിൽക്കാത്ത സാങ്കേതികതയും സംവിധാനവും

  ജീത്തു ജോസഫിന്റെ രചന എന്ന അമിത പ്രതീക്ഷ മാറ്റിവച്ച് നോക്കിയാൽ സംവിധായകൻ എന്ന നിലയിൽ ഭേദപ്പെട്ട രീതിയിൽ ലോഞ്ച് ചെയ്യാൻ അൻസാർ ഖാൻ എന്ന പുതുമുഖത്തിന് ആവുന്നുണ്ട്. കൈവിട്ടുപോകാത്തതും ഒതുക്കമുള്ളതുമായ ഒരു മെയ്കിംഗ് സ്റ്റൈൽ ലക്ഷ്യത്തിന് ഉണ്ട്. ഭാവിയിൽ നല്ല ചിത്രങ്ങളിലേക്കുള്ള ഒരു തുടക്കമായി ഇതിനെ കാണാം.

  English summary
  Indrajith - Biju Menon starring Lakshyam Malayalam movie review by Schzylan Sailendrakumar.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more