»   » ഇടതുപക്ഷത്തിന്റെ കഥയുമായി ലെഫ്റ്റ് റൈറ്റ്

ഇടതുപക്ഷത്തിന്റെ കഥയുമായി ലെഫ്റ്റ് റൈറ്റ്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/left-right-left-malayalam-movie-review-2-109731.html">Next »</a></li></ul>

ശക്തമായ തിരക്കഥയുണ്ടെങ്കിലേ അതിലും ശക്തമായൊരു സിനിമ ജനിക്കൂ. ശക്തമായ തിരക്കഥ പിറക്കണമെങ്കില്‍ തിരക്കഥാകൃത്തിന് തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ ഉണ്ടായിരിക്കണം. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന പൊളിറ്റിക്കല്‍ ത്രില്ലറിനു പേന ചലിപ്പിക്കാന്‍ തിരക്കഥാകൃത്തിന് ശക്തമായ ജീവിതാനുഭവം ഉണ്ടായിരിക്കും.

കേരള രാഷ്ട്രീയത്തിലെ രണ്ടു പ്രമുഖ നേതാക്കളുടെ തനിനിറം പുറത്തുകാണിച്ച് സാധാരണക്കാരായ കുറച്ചുപേരുടെ ജീവിതത്തെ അവര്‍ എങ്ങനെ സ്വാധീനിക്കുന്നു എന്ന പ്രമേയത്തിലൂന്നി തിരക്കഥ രചിക്കാന്‍ മുരളി ഗോപി എന്ന തിരക്കഥാകൃത്തിന് അനുഭവങ്ങള്‍ ധാരാളമുണ്ടാകും.

Left right Left

പ്രമുഖ നടന്‍ ഭരത് ഗോപിയുടെ മകന് ജീവിതാനുഭവങ്ങള്‍ തീരെ ഇല്ലാതിരിക്കല്ലല്ലോ. മുരളി ഗോപിയുടെ മൂന്നാമത്തെ ചിത്രമായ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ആയിരിക്കും ഇനി കുറച്ചു നാള്‍ കേരളത്തിലെ ചര്‍ച്ചാ വിഷയം. പൊള്ളുന്ന രാഷ്ട്രീയത്തെ കുറിക്കുക്കൊള്ളുന്ന കുറേ സംഭാഷണത്തിലൂടെ മുരളി ശക്തമായി അവതരിപ്പിക്കുകയാണ്. രാഷ്ട്രീയ ചിത്രങ്ങള്‍ പച്ചയായി ആവിഷ്‌ക്കരിച്ചാല്‍ കയ്യടിക്കാന്‍ തിയറ്ററില്‍ ആളുണ്ടാകുമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് ഈ ചിത്രം വന്‍ വിജയത്തിലേക്കു കുതിക്കുന്നു.


അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ ഇന്ദ്രജിത്ത്, മുരളി ഗോപി, കരമന സുധീര്‍, ലെന, രമ്യാ നമ്പീശന്‍, ബൈജു, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇടതുരാഷ്ട്രീയത്തിന്റെ തകര്‍ച്ച എങ്ങനെ സാധാരണക്കാരന്റെ ജീവിതത്തെ നശിപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം.

സബ് ഇന്‍സ്പ്‌കെടര്‍ ജയന്‍ എന്ന പണത്തോടു ആര്‍ത്തിയുള്ള മനുഷ്യനെ അവതരിപ്പിച്ച് ഇന്ദ്രജിത്ത് ശരിക്കും കയ്യടി നേടുകയാണ്. മലയാളത്തില്‍ ഇത്രയും കരുത്തുള്ള യുവനടന്‍ വേറെയാരുമില്ലെന്ന് ഇന്ദ്രന്‍ ആവര്‍ത്തിക്കുകയാണ് ഇതിലൂടെ. ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിനു ശേഷം മുരളി ഗോപിയും അരുണ്‍ അരവിന്ദും രചിക്കുന്ന മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്.

<ul id="pagination-digg"><li class="next"><a href="/reviews/left-right-left-malayalam-movie-review-2-109731.html">Next »</a></li></ul>
English summary
Left Right Left movie is not a story narrated with beginning, middle, and end. It simply sketches certain incidents in the life of selected characters who represent our society.Movie directed by Arun Kumar Aranvind and written by Murali Gopi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam