»   » നിരൂപണം: ജോസൂട്ടിയുടെ സിംപിള്‍ ലൈഫ്

നിരൂപണം: ജോസൂട്ടിയുടെ സിംപിള്‍ ലൈഫ്

Posted By:
Subscribe to Filmibeat Malayalam

ജീത്തു ജോസഫ് ഇതിന് മുമ്പ് ചെയ്ത ദൃശ്യം, മെമ്മറീസ് പോലുള്ള സസ്‌പെന്‍സ് ത്രില്ലറോ, അല്ലെങ്കില്‍ നേരത്തെ ദിലീപിനൊപ്പം ഒന്നിച്ച മൈ ബോസ് പോലെ ഒരു കോമഡി എന്റര്‍ടൈന്‍മെന്റോ അല്ല ലൈഫ് ഓഫ് ജോസൂട്ടി. ടാഗ് ലൈനില്‍ പറഞ്ഞതുപോലെ ട്വിസ്‌റ്റോ സസ്‌പെന്‍സോ ഒന്നും തന്നെയില്ല, മറിച്ച് പേരില്‍ പറയുന്നതുപോലെ ജോസൂട്ടിയുടെ ജീവിതം മാത്രം.

ഇടുക്കിയിലെ ഒരു സാധാരണ കര്‍ഷ കുടുംബത്തില്‍ ജനിച്ച ജോസൂട്ടിയ്ക്ക് പള്ളീലച്ചനാകാനായിരുന്നു ആഗ്രഹം. എന്നാല്‍ അതിനിടെയാണ് അയല്‍ക്കാരിയായ ജെസി ജോസൂട്ടിയുടെ ജീവിതത്തിലെത്തുന്നത്. പക്ഷെ ഒരു പ്രത്യേക സാഹചര്യത്തില്‍ ജെസിയ്ക്ക് ജോസൂട്ടിയെ വിട്ട് പോകേണ്ടി വരുന്നു. കുടുംബത്തിലെ കഷ്ടതകളും അവസ്ഥയും ജോസൂട്ടിയുടെ ജീവിതം ന്യൂസിലാന്റില്‍ നാഴ്‌സായി ജോലി ചെയ്യുന്ന റോസില്‍ എത്തിയ്ക്കുന്നു.


ജോസൂട്ടിയായി ദിലീപിന്റെ മികച്ച അഭിനയ പ്രകടനമായിരുന്നു. ട്വിസ്റ്റും സസ്‌പെന്‍സുമൊന്നുമില്ലാത്ത ജോസൂട്ടിയുടെ ജീവിതം ഇത്ര ജീവനോടെ വെള്ളിത്തിരയില്‍ അവതരിപ്പിയ്ക്കാന്‍ ദിലീപല്ലാതെ മറ്റൊനു നടന്‍ മലയാളത്തിലില്ലെന്ന് തോന്നിപ്പോകുന്നു ചില രംഗങ്ങളില്‍. തന്റേതായ ശൈലിയില്‍ നര്‍മങ്ങളും നൊമ്പരങ്ങളും ദിലീപ് അഭ്രപാളികളില്‍ അവതരിപ്പിച്ചു. വികാരരംഗങ്ങളില്‍ പ്രേക്ഷകന്റെ കണ്ണു നനയ്ക്കുന്ന മുഹൂര്‍ത്തങ്ങള്‍ ദിലീപിന്റേതായുണ്ട്.


ദിലീപിനൊപ്പം മികച്ച പെയറായി ജെസി എന്ന കഥാപാത്രത്തെ രചന നാരായണന്‍ കുട്ടിയും റോസായി ജ്യോതികൃഷ്ണയും എത്തി. എടുത്തു പറയേണ്ടത് ജോസൂട്ടിയുടെ അപ്പനായെത്തിയ ഹാരിഷ് പേരടിയുടെ അഭിനയമാണ്. അച്ഛന്‍ - മകന്‍ വാത്സ്യത്തിന്റെ കൂടെ കഥയാണ് ലൈഫ് ഓഫ് ജോസൂട്ടി. ഇവരെ കൂടാതെ കൃഷ്ണപ്രഭ, സുരാജ് വെഞ്ഞാറമൂട്, സാജു നവോദയ, നോബി, ചെമ്പില്‍ അശോകന്‍ ഇവരെല്ലാം തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി.


ജോസൂട്ടിയുടെ ജീവിതത്തില്‍ സംഭവിയ്ക്കുന്നതുപോലുള്ള ചില ഇഴച്ചിലുകള്‍ സിനിമയിലും സംഭവിയ്ക്കുന്നുണ്ടെങ്കിലും മെല്ല അത് ജീത്തു ജോസഫ് മാജിക്കില്‍ ട്രാക്കിലേക്ക് കയറുന്നത് കാണാം. ജയലാല്‍ മേനോന്‍, രാജേഷ് വര്‍മ എന്നിവര്‍ എഴുതിയ വളരെ സിമ്പിള്‍ ആയൊരു കഥയെ വളരെ ഹൃദ്യമാര്‍ന്ന വിധത്തില്‍ സിനിമയാക്കുക എന്നുള്ളത് കേള്‍ക്കുമ്പോള്‍ എളുപ്പമെന്നു തോന്നുമെങ്കിലും അത്യാവശ്യം ശ്രമകരമാണ്. അത് വിജയകരമായി പൂര്‍ത്തിയാക്കിയത് സംവിധായകന്റെ മിടുക്ക്. ആദ്യമായി മറ്റൊരാളുടെ തിരക്കഥയില്‍ ജീത്തു ഒരുക്കിയ ചിത്രം കൂടെയാണ് ലൈഫ് ഓഫ് ജോസൂട്ടി.


ഇടുക്കിയിലെ സൗന്ദര്യവും ന്യൂസിലാന്റിന്റെ വശ്യതയും ജോസൂട്ടിയുടെ ജീവിതത്തോട് ചേര്‍ത്തുവയ്ക്കുന്നതില്‍ ഛായാഗ്രഹകന്‍ രവിചന്ദ്രനും വിജയിച്ചു. അനില്‍ ജോസിന്റെ സംഗീതവും മികവു പുലര്‍ത്തി. ചുരുക്കി പറഞ്ഞാല്‍, കുടുംബത്തോടെ പോയിരുന്നു കാണാവുന്ന മികച്ചൊരു സിനിമയാണ് ലൈഫ് ഓഫ് ജോസൂട്ടി.


നിരൂപണം: ജോസൂട്ടിയുടെ സിംപിള്‍ ലൈഫ്

ജോസൂട്ടിയായി ദിലീപിന്റെ മികച്ച അഭിനയ പ്രകടനമായിരുന്നു. ട്വിസ്റ്റും സസ്‌പെന്‍സുമൊന്നുമില്ലാത്ത ജോസൂട്ടിയുടെ ജീവിതം ഇത്ര ജീവനോടെ വെള്ളിത്തിരയില്‍ അവതരിപ്പിയ്ക്കാന്‍ ദിലീപല്ലാതെ മറ്റൊനു നടന്‍ മലയാളത്തിലില്ലെന്ന് തോന്നിപ്പോകുന്നു ചില രംഗങ്ങളില്‍. തന്റേതായ ശൈലിയില്‍ നര്‍മങ്ങളും നൊമ്പരങ്ങളും ദിലീപ് അഭ്രപാളികളില്‍ അവതരിപ്പിച്ചു.


നിരൂപണം: ജോസൂട്ടിയുടെ സിംപിള്‍ ലൈഫ്

ദിലീപിനൊപ്പം ആദ്യമായിട്ടാണ് രചന നാരായണന്‍ കുട്ടി അഭിനയിക്കുന്നത്. ജോസൂട്ടിയുടെ ബാല്യകാല സുഹൃത്തും അയല്‍വാസിയും കാമുകിയുമായ ജെസിയുടെ വേഷം രചന നാരായണന്‍ കുട്ടി ഭംഗിയാക്കി


നിരൂപണം: ജോസൂട്ടിയുടെ സിംപിള്‍ ലൈഫ്

ന്യൂസ്ലാന്റില്‍ നഴ്‌സായി ജോലി ചെയ്യുന്ന റോസ് എന്ന കഥാപാത്രമായിട്ടാണ് ജ്യോതി കൃഷ്ണ എത്തുന്നത്. ജ്യോതിയും ദിലീപിനൊപ്പം അഭിനയിക്കുന്നത് ഇതാദ്യം. റോസ് എന്ന കഥാപാത്രത്തിന് ഏറ്റവും യോജിച്ച നായികയായി ജ്യോതി


നിരൂപണം: ജോസൂട്ടിയുടെ സിംപിള്‍ ലൈഫ്

ദൃശ്യത്തിന് ശേഷം ജീത്തു ജോസഫ് മാജിക്ക്. പക്ഷെ ദൃശ്യവുമായി ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ സാധിക്കില്ല. മൈ ബോസ് എന്ന മുന്‍ ദിലീപ് ചിത്രവുമായും താരതമ്യം ചെയ്യാന്‍ സാധിക്കില്ല. ജീത്തു ജോസഫില്‍ നിന്നും വരുന്ന തീര്‍ത്തും പുതിയൊരു ചിത്രം


നിരൂപണം: ജോസൂട്ടിയുടെ സിംപിള്‍ ലൈഫ്

ജയലാല്‍ ആണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. രാജേഷ് വര്‍മയാണ് കഥയും തിരക്കഥയും. ആദ്യമായി ജീത്തു ജോസഫ് മറ്റൊരാളുടെ തിരക്കഥയില്‍ ഒരുക്കിയ ചിത്രമെന്ന പ്രത്യേകതയും ലൈഫ് ഓഫ് ജോസൂട്ടിയ്ക്കുണ്ട്.


നിരൂപണം: ജോസൂട്ടിയുടെ സിംപിള്‍ ലൈഫ്

മലയാളികള്‍ക്ക് ഈ സിനിമ സ്‌പെഷ്യല്‍ ആകുന്നതിന് മറ്റൊരു കാര്യം കൂടെയുണ്ട്, ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരില്‍ ഒരാളാണ് പ്രണവ് മോഹന്‍ലാല്‍. പ്രണവിന്റെ പേര് എഴുതി കാണിക്കുമ്പോള്‍ തിയേറ്ററില്‍ വമ്പന്‍ കൈയ്യടിയായിരുന്നു.


നിരൂപണം: ജോസൂട്ടിയുടെ സിംപിള്‍ ലൈഫ്

ഹാരിഷ് പേരടി, കൃഷ്ണപ്രഭ, സുരാജ് വെഞ്ഞാറമൂട്, സാജു നവോദയ, നോബി, ചെമ്പില്‍ അശോകന്‍ ഇവരെല്ലാം തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി


നിരൂപണം: ജോസൂട്ടിയുടെ സിംപിള്‍ ലൈഫ്

ഇടുക്കിയിലെ സൗന്ദര്യവും ന്യൂസിലാന്റിന്റെ വശ്യതയും ജോസൂട്ടിയുടെ ജീവിതത്തോട് ചേര്‍ത്തുവയ്ക്കുന്നതില്‍ ഛായാഗ്രഹകന്‍ രവിചന്ദ്രനും വിജയിച്ചു. അയൂബ് ഖാനാണ് എഡിറ്റിങ് നിര്‍വ്വഹിച്ചത്. ജീത്തുവിന്റെ ഭാര്യ ലിന്റയാണ് വസ്ത്രാലങ്കാരം


നിരൂപണം: ജോസൂട്ടിയുടെ സിംപിള്‍ ലൈഫ്

പാട്ടും പശ്ചാത്ത സംഗീതവുമൊരുക്കിയത് അനില്‍ ജോണ്‍സണാണ്. സന്തോഷ് വര്‍മയുടേതാണ് വരികള്‍


നിരൂപണം: ജോസൂട്ടിയുടെ സിംപിള്‍ ലൈഫ്

ദൃശ്യവും മെമ്മറീസും ഒന്നും പ്രതീക്ഷിച്ച് ലൈഫ് ഓഫ് ജോസൂട്ടി കാണാന്‍ പോകരുത്. ഇതൊരു ജീവിതം മാത്രം, ഒരു സിംപില്‍ ജീവിതം


English summary
Life Of Josutty Movie Review: Don't watch it expecting the Drishyam magic. It is just life, at the simplest.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam