For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാലിനെ വെറും ആള്‍മാറാട്ടക്കാരനാക്കി

  |
  <ul id="pagination-digg"><li class="next"><a href="/reviews/lokpal-mohanlal-joshi-movie-review-2-107284.html">Next »</a></li></ul>

  Rating:
  2.5/5
  വേഷംകെട്ടുകള്‍ കൊണ്ട് ചിത്രം വിജയിക്കുന്ന കാലം പോയത് എസ്.എന്‍. സ്വാമി എന്ന തിരക്കഥാകൃത്ത് അറിഞ്ഞില്ല എന്നുതോന്നുന്നു. ഒരു നടനെക്കൊണ്ട് നിരവധി ഗെറ്റപ്പുകളില്‍ സ്‌ക്രീനിലെത്തിച്ച് പ്രേക്ഷകരെ അമ്പരിപ്പിച്ചിരുന്നത് പത്തു വര്‍ഷം മുന്‍പായിരുന്നു. ഇന്ന് സിനിമയെന്നാല്‍ യാഥാര്‍ഥ്യമാണ്. അവിടെ വെച്ചുകെട്ടുകളുണ്ടെങ്കില്‍ ജനം കൂവും. ആ കൂവലാണ് ലോക്പാല്‍ എന്ന ചിത്രം കഴിയുമ്പോള്‍ തിയറ്ററുകളില്‍ നിന്നുയരുന്നത്.

  റണ്‍ ബേബി റണ്ണിനു ശേഷം മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ലോക്പാലിനു ഒത്തിരി പ്രതീക്ഷയുണ്ടായിരുന്നു. അഴിമതിക്കെതിരായ അണ്ണാ ഹസാരെയുടെ പോരാട്ടം തുടങ്ങിയതിനു ശേഷം അഴിമതി വിഷയമാക്കിയെടുത്ത ചിത്രമെന്ന നിലയിലും ഇതിനു പ്രസക്തിയുണ്ടായിരുന്നു. ദുര്‍ബലമായ നൂലില്‍ താമരപ്പൂവുകോര്‍ത്ത് മാലയുണ്ടാക്കാന്‍ ശ്രമിച്ചാല്‍ എന്തായിരിക്കും ഫലം. അതുപോലെ തന്നെയാണ് ലോക്പാലിലും സംഭവിച്ചത്. തൊട്ടാല്‍ പൊട്ടിപ്പോകുന്നൊരു തിരക്കഥയില്‍ വന്‍താരങ്ങളെ കൊണ്ടുവന്ന് ചിത്രമെടുത്തപ്പോഴുണ്ടാകുന്ന സ്വാഭാവികമായ വിധിയായിരുന്നു ലോക്പാലിനും സംഭവിച്ചത്. എന്നാലും ജോഷി എന്ന സംവിധായകന്റെ കൈമിടുക്കുകൊണ്ട് വലിയ തട്ടുകിട്ടാതെ ലോക്പാലിന്റെ നിര്‍മാതാക്കള്‍ രക്ഷപ്പെടുമെന്ന് ഉറപ്പിക്കാം.

  Lokpal

  ജോഷിയും ലാലും ഒന്നിക്കുന്ന ചിത്രങ്ങള്‍ പ്രേക്ഷകന് വന്‍ പ്രതീക്ഷയാണു സമ്മാനിക്കാറുള്ളത്. തിയറ്റിലെത്തുമ്പോള്‍ ആ പ്രതീക്ഷ അസ്ഥാനത്താറാകാറുമില്ല. എന്നാല്‍ ലോക്പാലിനെ ആകെ എടുത്തുനോക്കുമ്പോള്‍ ഒന്നുമില്ല. അഴിമതിക്കെതിരായ പോരാട്ടം എന്നൊക്കെ പറയുമ്പോള്‍ നാം വലിയ പ്രതീക്ഷയര്‍പ്പിക്കും. എന്നാല്‍ കുറച്ചുപേര്‍ വാങ്ങുന്ന വലിയ തുകയില്‍ അഴിമതി ഒതുങ്ങിപ്പോകുകയാണ്. പൊലീസ് മേധാവി വാങ്ങുന്ന ഒരു കോടി, മന്ത്രി വാങ്ങുന്ന എട്ടു കോടി, പരീക്ഷാ കണ്‍ട്രോളര്‍ വാങ്ങുന്ന കോടികള്‍ എന്നിങ്ങനെ സിആറിന്റെ എണ്ണം പെരുപ്പിച്ച് പ്രേക്ഷകനെ ഞെട്ടിപ്പിക്കാന്‍ നോക്കുകയാണ്. ഈ കോടികള്‍ ലോക്പാല്‍ തട്ടിയെടുക്കുന്നതാകട്ടെ തീര്‍ത്തും അവിശ്വസനീയമായ മാര്‍ഗത്തിലൂടെയും. പൊലീസിന്റെ മൂക്കിനു മുന്‍പില്‍ തട്ടുകടയും നടത്തി ലോക്പാല്‍ കളിച്ചുകൊണ്ടിരിക്കുന്നവനെ തിരഞ്ഞുപിടിക്കാന്‍ കഴിയാത്ത നമ്മുടെ പൊലീസോ? ഏറ്റവും വലിയ മോഷണമായിരുന്ന ചേലേമ്പ്ര ബാങ്ക് കവര്‍ച്ച വരെ കൂളായി പിടിച്ച പൊലീസിനെ ചെറുതായി കാണിക്കുകയല്ലേ.

  ലോക്പാല്‍ എന്നത് നല്ലൊരു പ്രതീക്ഷയുള്ള പേരായിരുന്നു. അതു തകര്‍ക്കാന്‍ ഈ ചിത്രം കൊണ്ടു സാധിച്ചു. മോഹന്‍ലാലിന് ഒന്നും ചെയ്യാനില്ല ഈ ചിത്രത്തില്‍. തിരക്കഥയില്‍ എഴുതി വച്ചതുപോലെ സിക്കുകാരനും ടിടിആരും ഒക്കെയായി വേഷമിട്ടതിലപ്പുറം ഈ വലിയ നടനില്‍ നിന്ന് ഒന്നും ഇവിടെ കിട്ടിയില്ല. സായ്കുമാര്‍, രാജു, കൃഷ്ണകുമാര്‍, മനോജ് കെ. ജയന്‍, കാവ്യാ മാധവന്‍, മീരാ നന്ദന്‍ എന്നീ വന്‍ താരങ്ങളുണ്ടെങ്കിലും വലുതായി ഒന്നും പ്രതീക്ഷിക്കേണ്ടതില്ല ഇവരില്‍ നിന്ന്. എങ്കിലും ചെറിയൊരാശ്വാസമുള്ളത് കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന ചിത്രത്തെ പോലെ പ്രേക്ഷകരുടെ യുക്തിയെ ചോദ്യം ചെയ്യില്ല ഈ ചിത്രം.

  <ul id="pagination-digg"><li class="next"><a href="/reviews/lokpal-mohanlal-joshi-movie-review-2-107284.html">Next »</a></li></ul>

  English summary
  'Lokpal is the kind of film that has been made with some kind of arrogance, without even scant regard for the viewer. Watch some of the yesteryear gems from Mohanlal instead of wasting time on this one'
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X