»   » അയാളും ഞാനും 916ഉം തമ്മില്‍

അയാളും ഞാനും 916ഉം തമ്മില്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/m-mohanan-movie-916-review-2-105897.html">Next »</a></li></ul>

ഡോക്ടര്‍മാരുടെ ജീവിതത്തെ ആസ്പദമാക്കി രണ്ട് സിനിമകള്‍- അയാളും ഞാനും തമ്മില്‍, 916. രണ്ടും കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ആദ്യചിത്രം ഇഷ്ടപ്പെടുന്നു. കാരണം? സിനിമ എന്ന നിലയില്‍ ലാല്‍ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ പ്രേക്ഷകനെ തിയറ്റര്‍ പുറത്തിറങ്ങിയിട്ടും വേട്ടയാടികൊണ്ടിരിക്കുകയാണ്. സിനിമ വിട്ടിറങ്ങുമ്പോഴാണ് യഥാര്‍ഥത്തില്‍ സിനിമ തുടങ്ങുന്നത്. അതാണ് അയാളും ഞാനും എന്ന ചിത്രത്തില്‍ സംഭവിച്ചത്.

916

ഈ രണ്ടു ചിത്രത്തിലും ഡോക്ടര്‍മാരുടെ ജീവിതവും ധാര്‍മികതയുമൊക്കെയാണ് വിഷയമായി വരുന്നത്. പക്ഷേ 916ല്‍ വിഷയം ഒരിടത്തു കേന്ദ്രീകരിക്കാന്‍ സംവിധായനു കഴിയാതെ പോയി. സീനിയര്‍ ഡോക്ടറും ജൂനിയറും തമ്മിലുള്ളള ബന്ധമാണ് ലാല്‍ജോസ് ചിത്രത്തിലെ പ്രമേയം. ബാക്കിയെല്ലാം അതിന്റെ കൂടെ നടക്കുന്നുവെന്നേയുള്ളൂ. എന്നാല്‍ 916ല്‍ പറഞ്ഞുതുടങ്ങിയത് രണ്ട് ഡോക്ടര്‍മാരുടെ ജീവിതമാണ്. പിന്നീട് ഡോ. ഹരികൃഷ്ണന്‍ (അനൂപ് മേനോന്‍)ന്റെ ജീവിതത്തിലേക്ക് സിനിമ ചുരുങ്ങുകയാണ്.

എന്നാല്‍ ഇവര്‍ക്കിടയില്‍ പ്രശാന്ത് എന്നചെറുപ്പക്കാരന്‍ എന്തിനു കടന്നുവന്നു എന്നതിന് വ്യക്തമായൊരു ഉത്തരം നല്‍കാന്‍ സംവിധായനു കഴിയുന്നില്ല. പ്രശാന്ത് എന്ന കഥാപാത്രം വളര്‍ന്നുവരുമ്പോഴേക്കും ഹരികൃഷ്ണന്റെ ഭാര്യ കടന്നുവരികയാണ്. സിനിമയ്‌ക്കൊരു ട്വിസ്റ്റുണ്ടാക്കാന്‍ സംവിധായകന്‍ ശ്രമിച്ചത് ഗുണത്തേക്കാളേറെ ദോഷമായി. പ്രശാന്ത് എന്ന ചെറുപ്പക്കാരന്‍ ഡോ. ഹരിയുടെയും മകളുടെയും ജീവിതത്തിലേക്കു കടന്നുവരുന്നതും അവിടെയൊരു താളപ്പിഴയുണ്ടാകുന്നതുമാണ് ആദ്യ പകുതിയിലെങ്കില്‍ രണ്ടാം പകുതിയില്‍ കഥയാകെ മാറിപ്പോയി.

പിന്നീടെല്ലാം നാടകത്തിലേതു പോലെയുള്ള രംഗങ്ങളാണ്. അതാകട്ടെ നിരവധി തവണ നാം കണ്ടതും. ഇപ്പോള്‍ സീരിയലുകളില്‍ നാം കാണുന്നതും. പിന്നീട് ഫഌഷ് ബാക്കിലേക്കു കഥ പോകുമ്പോല്‍ ഡോ. ഹരി അതുപോലെ തന്നെയുണ്ട്. ഇവിടെയൊക്കെ ഒരു പുതുമയും സംവിധായകനു സമ്മാനിക്കാന്‍ സാധിക്കുന്നില്ല. പ്രേക്ഷകന്റെ മനസ്സ് കൊളുത്തിവലിക്കുന്ന ഒരു പോയിന്റിലേക്കു കഥയെ അടുപ്പിക്കാന്‍ സംവിധായകനു സാധിക്കാതെ പോയി. അതാണ് ഈ കുടുംബചിത്രത്തിനു പറ്റിയ പരാജയവും.

ആസിഫ് അലിയൊക്കെ അഭിനയിക്കുന്ന ഈ ചിത്രം ഒരു ന്യൂജനറേഷന്‍ ചിത്രമാണോ എന്നു ചോദിച്ചാല്‍ അല്ല. എന്നാല്‍ ന്യൂജനറേഷന്‍ പ്രതിനിധിയായ ആസിഫ് അലിയെ വേണ്ടരീതിയില്‍ സിനിമയില്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചില്ല. തീരെ നിലവാരം കുറഞ്ഞൊരു നൃത്തമൊക്കെയായി പ്രേക്ഷകനെ മടുപ്പിക്കുകയാണ് ചെയ്യുന്നത്.

ഇതൊരു പ്രണയ ചിത്രമാണോ എന്നു ചോദിച്ചാല്‍ അതിനും കൃത്യമായൊരു മറുപടിയില്ല. കൗമാരക്കാരുടെ ഇടയിലെ ചില പ്രശ്‌നങ്ങള്‍ ഇതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട് എന്നുമാത്രം. പെണ്‍കുട്ടികളുടെ ഇടയിലേക്ക് ആണ്‍സൗഹൃദം കടന്നുവരുമ്പോള്‍ രക്ഷിതാക്കള്‍ക്കുള്ള ആശങ്ക പങ്കുവയ്ക്കാന്‍ തിരക്കഥയൊരുക്കിയ മോഹനനു സാധിക്കുന്നുണ്ട്. പക്ഷേ അതുകൊണ്ടുമാത്രം കാര്യം സാധിക്കില്ലല്ലോ.

<ul id="pagination-digg"><li class="next"><a href="/reviews/m-mohanan-movie-916-review-2-105897.html">Next »</a></li></ul>
English summary
Director M Mohanan tries to do a lot of things in his new Malayalam film 916. He tries to wrap the things in his tiny film, that created the film a preachy one

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam