മാഡ് ഡാഡ് സമയംകൊല്ലി

അപകടത്തില്‍ മരിച്ച ഭാര്യയെ ഓര്‍ത്ത് ജീവിതം തള്ളിനീക്കുന്ന ഒരാളാണ് ഈശോ(ലാല്‍). മകള്‍ മരിയ(നസ്‌റിയ) വിദേശത്തെ പഠനം കഴിഞ്ഞ് തിരിച്ചെത്തിയതിനു ശേഷം പിതാവിനോട് ബോണി(ശ്രീജിത് വിജയ്)യുമായുള്ള തന്റെ സ്‌നേഹം തുറന്നു പറയുന്നു. പക്ഷേ, ബോണി സോഡാ മാത്തന്റെ(ലാലു അലക്‌സ്) മകനാണെന്ന് തിരിച്ചറിയുന്നതോടെ ഈശോയുടെ ചിന്തകള്‍ മാറുന്നു.
വ്യക്തമായ ഒരു കഥാഗതിയോ അതിനെ നിയന്ത്രിക്കുന്ന ഒരു സംവിധാന മിടുക്കോ ഇല്ലാത്തൊരു ചിത്രം. കണ്ടു മറന്ന പല രംഗങ്ങളും കൂട്ടിചേര്‍ത്ത ഒരു മെലോഡ്രാമയാണിത്. അലക്‌സ് പോള്‍ സംഗീതം നല്‍കിയ പാട്ടുകള്‍ക്ക് പോലും നല്ലൊരു അഭിപ്രായമുണ്ടാക്കാന്‍ സാധിച്ചില്ല.
തുടക്കം മുതല്‍ അവസാനം വരെ സിനിമയുടെ സമഗ്ര മേഖലയിലും വെള്ളി വീഴുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. തീര്‍ച്ചയായും മാഡ് ഡാഡ് സമയം കൊല്ലുന്ന ഒരു സിനിമയാണ്. സമയം മാത്രമല്ല പണവും.
More from Filmibeat
mad dad revathy varmma lal nazriya nazim song singer jayachandran മാഡ് ഡാഡ് രേവതി വര്‍മ്മ ലാല്‍ നസ്‌റിയ നസീം ഗാനം ഗായകന് ജയചന്ദ്രന്


Click it and Unblock the Notifications











