twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്പിരിറ്റും ചേട്ടായീസൂം തമ്മിലുള്ള ബന്ധം

    By Nirmal Balakrishnan
    |
    <ul id="pagination-digg"><li class="previous"><a href="/reviews/malayalam-movie-chettayees-review-3-106336.html">« Previous</a>

    ഈ വര്‍ഷം തിയറ്ററില്‍ എത്തിയ രണ്ടു ചിത്രമാണ് രഞ്ജിത്തിന്റെ സ്പിരിറ്റും ഷാജൂണ്‍ കാര്യാലിന്റെ ചേട്ടായീസും. രണ്ടിലും പ്രമേയം മദ്യപാനം തന്നെ. മോഹന്‍ലാല്‍ നായകനായ സ്പിരിറ്റ് മദ്യപാനത്തിനെതിരെയുള്ള ബോധവല്‍ക്കരണമായിരുന്നെങ്കില്‍ ചേ്ട്ടായീസ് അങ്ങനെയുള്ള കര്‍ത്തവ്യമൊന്നും നിര്‍വഹിക്കുന്നില്ല.

    Chettayees

    സ്പിരിറ്റിലെ നായകന്‍ മുഴുവന്‍ സമയകുടിയനായിരുന്നു. അ്‌ദേഹവുമായി ബന്ധപ്പെട്ട എല്ലാവരും ഇതേ സ്വഭാവക്കാര്‍ തന്നെ. എന്നാല്‍ ഒരു സുഹൃത്ത് മദ്യപിച്ചു മരിക്കുന്നതോടെ നായകന്‍ മദ്യത്തെ വെറുക്കുന്നു. പിന്നീടുളള് പ്രവര്‍ത്തനമൊക്കെ മദ്യത്തിനെതിരെയും. ഒരു സോദ്ദ്യേശ ചിത്രമായിരുന്നു രഞ്ജിത്ത് തിരക്കഥയെഴുതിയ ചിത്രം.

    എന്നാല്‍ ഇവിടെ മദ്യപാനത്തെ പ്രോല്‍സാഹിപ്പിക്കുകയാണ് എന്നു തന്നെ പറയാം. അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നുള്ള സമയമെല്ലാം മദ്യപാനം തന്നെയാണ്. ഭക്ഷണം കഴിക്കലും മദ്യപിക്കലും ലക്കുക്കെട്ടുറങ്ങലും. നമ്മുടെ സമൂഹത്തില്‍ നടക്കുന്ന കാര്യമാണ് ഇതൊക്കെയെന്നതു ശരി തന്നെ. എന്നാല്‍ ഇങ്ങനെ മദ്യപിക്കുന്ന, മദ്യപാനത്തെ പ്രോല്‍സാഹിപ്പിക്കുന്ന ചിത്രങ്ങള്‍ക്കൊക്കെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയെന്നതു ശരിയായ കാര്യമാണോ.

    ലഹരി നിറഞ്ഞ ആട്ടവും പാട്ടും. കേരളത്തിലെ മദ്യപാനികളുടെ എണ്ണം ഓരോദിവസവും കൂടിവരികയാണ്. എല്ലാകൊല്ലവും ഓണവും വിഷുവും കഴിയുമ്പോള്‍ കണക്കെടുപ്പില്‍ ഏതു ജില്ലയാണ് മുമ്പില്‍ എന്നരീതിയിലാണ് മല്‍സരം. ആ മല്‍സരത്തിലേക്ക് ചിയേഴ്‌സ് പറയുകയാണ് ചേട്ടായീസ്. മദ്യപിച്ചു കഴിഞ്ഞാല്‍ ആരുടെ മെക്കിട്ടു കയറാമെന്നും ആരെയും തല്ലാമെന്നുമുള്ള തെറ്റായ സന്ദേശമാണ് ചിത്രം യുവാക്കളില്‍ പകരുന്നത്. ബാറില്‍ വച്ച് കിച്ചു (ബിജുമേനോന്‍) ഒരുത്തന്റെ മൂക്ക് ഇടിച്ചു പരത്തുന്നുണ്ട്. പൊലീസിനു മുമ്പിലിട്ടും മദ്യപിച്ച് തല്ലുന്നുണ്ട്. മദ്യപിച്ചാല്‍ ആരെയും തല്ലാമെന്നുള്ള ലൈസന്‍സ് നല്‍കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്.

    നിസാരകാര്യത്തിനു പോലും സെന്‍സര്‍ബോര്‍ഡുകാര്‍ പ്രശ്‌നമുണ്ടാക്കുമ്പോള്‍ ഇവിടെ അതൊന്നും പ്രാവര്‍ത്തികമാകുന്നില്ല. ട്രിവാന്‍ഡ്രം ലോഡ്ജില്‍ അസഭ്യം പറയുന്നതു മാനമാണെന്നുള്ള തോന്നല്‍ ജനിപ്പിച്ചിട്ടും സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചില്ല . ഇവിടെ മദ്യപാന സീനുകളിലും. സിനിമ തുടങ്ങുന്നതിനു മുമ്പ് മദ്യം ആരോഗ്യത്തിനു ഹാനികരം, അതു കുടിക്കരുത് എന്ന എഴുതി കാട്ടിയാല്‍ എല്ലാം തീരുമോ.

    രഞ്ജിത്തിന്റെ ചിത്രം രണ്ടാംപകുതിയില്‍ നല്ലൊരു സന്ദേശമാണ് പകര്‍ന്നിരുന്നത്. ലാല്‍ മദ്യപാനത്തെ പ്രോല്‍സാഹിപ്പിക്കുന്നു എന്നൊക്കെ എന്നിട്ടും ആളുകള്‍ മുറവിളി കൂട്ടിയിരുന്നു. ചേട്ടായീസ് കണ്ടവര്‍ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെടുമോ...രഞ്ജിത്ത് ചിത്രത്തെ ചീത്തപറഞ്ഞവര്‍ തീര്‍ച്ചയായും ഈ ചിത്രം കണ്ട് മദ്യപാനത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനെക്കുറിച്ച് അഭിപ്രായം പറയണം. രണ്ടു സംവിധായകര്‍ക്ക് രണ്ട് നീതി നല്‍കുന്നതു ശരിയല്ല.

    <ul id="pagination-digg"><li class="previous"><a href="/reviews/malayalam-movie-chettayees-review-3-106336.html">« Previous</a>

    English summary
    Chettayees, directed by Shajoon Kariyal with scriptwriting by Sachi, its about five friends who get together at every opportunity to drink.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X