twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: സസ്‌പെന്‍സാണ്, ത്രില്ലിങുമാണ്; ഗ്രേസ് വില്ലയിലേക്ക് സ്വാഗതം

    പയ്യന്നൂര്‍ സ്വദേശിയായ ബിനോയ് രവീന്ദ്രന്‍ സംവിധാനം ചെയ്ത ഗ്രേസ് വില്ല എന്ന ഹ്രസ്വ ചിത്രം യൂട്യൂബില്‍ ശ്രദ്ധേയമാകുന്നു

    By Aswini
    |

    ഗ്രേസ് വില്ല എന്ന ഹ്രസ്വ ചിത്രം യൂട്യൂബില്‍ ശ്രദ്ധേയമാകുന്നു. ഒരു ഫീച്ചര്‍ ചിത്രത്തിന്റെ എല്ലാ ചേരുവകളും നിറഞ്ഞ ചിത്രം സമയം ദൈര്‍ഘ്യം കൊണ്ട് മാത്രമാണ് ഹ്രസ്വ ചിത്രം എന്ന കാറ്റഗറിയില്‍ പെടുന്നത് എന്ന് പറയാം.

    നിരൂപണം: ചെറുപ്പത്തില്‍ നമ്മളും കേട്ടിരിയ്ക്കും ഇതുപോലൊരു തവിടുപൊടി ജീവിതം

    പയ്യന്നൂരുകാരായ ഒരുകൂട്ടം ചെറുപ്പക്കാരാണ് 14 മിനിട്ട്, 19 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വ ചിത്രം ഒരുക്കിയിരിയ്ക്കുന്നത്. നേരത്തെ ഈ കൂട്ടുകെട്ടില്‍ പിറന്ന തവിടുപൊടി ജീവിതം എന്ന ഹ്രസ്വ ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

    grace-villa

    ഇന്‍ക്യുലാബിന്റെ ബാനറില്‍ അഭിലാഷാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പയ്യന്നൂര്‍ സ്വദേശിയായ ബിനോയ് രവീന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പാര്‍വ്വതിയും രാജേഷ് ഹെബ്ബാറുമാണ് പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്. കൊച്ചു പ്രേമന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിയ്ക്കുന്നു.

    ഗ്രേസ് വില്ല വിലയ്ക്ക് വാങ്ങാന്‍ വരുന്ന ഒരു മധ്യവയസ്‌കനും ഉടമസ്ഥയും തമ്മിലുള്ള നിഗൂഢ ബന്ധമാണ് സിനിമ. ബാഹുല്‍ രമേശിന്റെ ഛായാഗ്രാഹണവും മിഥുന്‍ കെ ആറിന്റെ ചിത്രസംയോജനവും മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതവും പ്രത്യേക പരമാര്‍ശം അര്‍ഹിയ്ക്കുന്നു. സമയം ഒട്ടും നഷ്ടപ്പെടില്ല എന്ന വിശ്വാസത്തോടെ ഈ കൊച്ചു ചിത്രം കണ്ടു നോക്കൂ...

    English summary
    A Malayalam short movie about a bafflingly priced house and a stubborn owner, in wait for a unique buyer. Think twice before you say yes to her price
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X