»   » പ്രണയവും സൗഹൃദവും പ്രണയ നഷ്ടങ്ങളുമായി പൂത്തുലഞ്ഞ് മന്ദാരം!

പ്രണയവും സൗഹൃദവും പ്രണയ നഷ്ടങ്ങളുമായി പൂത്തുലഞ്ഞ് മന്ദാരം!

Subscribe to Filmibeat Malayalam

ജിന്‍സ് കെ ബെന്നി

ജേര്‍ണലിസ്റ്റ്
മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  ആസിഫ് അലിയുടെ മന്ദാരം പൂത്തുവോ ? | filmibeat Malayalam

  Rating:
  3.0/5
  Star Cast: Varsha Bollamma, Asif Ali, Anarkali Marikar
  Director: Vijesh Vijay

  ബിടെക്കിന്റെ വിജയത്തിന് പിന്നാലെ എത്തുന്ന ആസിഫ് അലി ചിത്രമെന്നത് മാത്രമല്ല മന്ദാരത്തെ ശ്രദ്ധേയമാക്കുന്നത്. മനോഹരങ്ങളായ പോസ്റ്ററുകളും ഗാനങ്ങളും ട്രെയിലറുകളും പ്രേക്ഷകരില്‍ നിറച്ച പ്രതീക്ഷകളാണ്. ആസിഫിന്റെ വ്യത്യസ്തമായ അഞ്ച് ലുക്കുകളും കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന കഥയും, അങ്ങനെ നിരവധി വിശേഷണങ്ങളാല്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷം ആസിഫ് അലി പ്രണയ ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുമ്പോള്‍ ചിത്രത്തേക്കുറിച്ചുള്ള കേട്ടറിവുകളേയും പ്രതീക്ഷകളേയും വാതില്‍ക്കല്‍ ഇറക്കി വച്ചാണ് തിയറ്ററിനുള്ളിലേക്ക് പ്രവേശിച്ചത്.

  പ്രണവ് മാത്രമല്ല കാളിദാസും മിടുക്ക് കാണിക്കും! ജിത്തു ജോസഫ് രണ്ടും കല്‍പ്പിച്ചിറങ്ങിയതാണ്

  പ്രണയ ചിത്രം പ്രതീക്ഷിച്ച് തിയറ്ററിലേക്ക് എത്തുന്ന പ്രേക്ഷകരെ നിരാശപ്പെടുത്താതെയാണ് മന്ദാരത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ബിടെക്കിന് പശ്ചാത്തലമായ ബാംഗ്ലൂരും എന്‍ജിനിയറിംഗും മന്ദാരത്തിനും പശ്ചാത്തലമാകുന്നു. ഐ ലൗ യു എന്ന് പറഞ്ഞാല്‍ എന്ത് എന്ന് അന്വേഷിച്ച് പോകുന്ന കുട്ടിയായ ആസിഫ് അലി കഥാപാത്രം രാജേഷിന്റേയും സുഹൃത്തിന്റേയും കൗതുകത്തില്‍ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. ക്ലാസില്‍ പുതുതായി എത്തുന്ന കുട്ടിയോട് രാജേഷിന് തോന്നുന്ന പ്രണയവും അത് പറയാതെ ഉള്ളില്‍ കൊണ്ടു നടക്കുന്നതും പിന്നീട് അവള്‍ക്ക് ഒരു മുറച്ചെറുക്കന്‍ ഉണ്ടെന്നും അവളുടെ വിവാഹം ഉറപ്പിച്ചതാണെന്നും അറിയുന്നതോടെ രാജേഷിന്റെ പ്രഥമാനുരാഗം തന്നെ ചാറ്റല്‍ മഴയത്ത് വച്ച പടക്കം പോലെ ചീറ്റിപ്പോകുകയാണ്. അന്ന് രാജേഷ് ഒരു തീരുമാനം എടുക്കുകയാണ് ഇനി തന്റെ ജീവിതത്തില്‍ ഒരു പെണ്ണില്ലെന്ന്. കൗമാരം കടന്ന് യൗവ്വനത്തിലേക്ക് പ്രവേശിക്കുന്ന രാജേഷ് എന്‍ജിനിയറിംഗ് പഠനത്തിനായി ബാംഗ്ലൂരിലെത്തുന്നു. അവിടെ വച്ച് ചാരുവിനെ കണ്ടുമുട്ടുന്നതോടെ പഴയ തീരുമാനങ്ങളൊക്കെ കാറ്റില്‍ പറന്നു.

  പ്രണയത്തേക്കുറിച്ച് പതിവായി യുവാക്കള്‍ക്കിടയിലുള്ള സിദ്ധാന്തങ്ങള്‍ പല കഥാപാത്രങ്ങളിലൂടെയായി മന്ദാരത്തിലും കേള്‍ക്കാം. പ്രണയിക്കുന്ന പെണ്ണ് നഷ്ടമാകുമ്പോള്‍ പതിവായി കേള്‍ക്കുന്ന ആശ്വാസ വാചകമായ, 'ഇവള്‍ പോയാല്‍ മറ്റൊരുത്തി വരും' എന്ന സിദ്ധാന്തത്തിന് മന്ദാരവും അടിവരയിടുന്നുണ്ട്. പ്രേമിച്ച പെണ്ണിനെ ഓര്‍ത്ത് ദുഖിച്ച് താടിയും മുടിയും നീട്ടി വളര്‍ത്തുന്ന ആസിഫിന്റെ കഥാപാത്രം ദേവദാസ് സങ്കല്‍പ്പത്തെ ഓര്‍മിപ്പിക്കുന്നു. നമ്മൂടെ സന്തോഷത്തിന്റെ താക്കോല്‍ നമ്മുടെ കൈയിലായിരിക്കണം, അത് മറ്റൊരാളുടെ കൈയില്‍ കൊടുക്കരുതെന്ന് ആദ്യ പ്രണയം നഷ്ടമായ ദുഃഖത്തിലിരിക്കുന്ന രാജേിനോട് അവന്റെ അച്ഛച്ഛന്‍ പറയുന്നുണ്ട്.

  ഇന്നും മനസില്‍ താലോലിക്കുന്ന നിരവധി പഴയ ഗാനങ്ങളെ ഒരിക്കലൂടെ ഗൃഹാതുരതയോടെ ഓര്‍ക്കാനുള്ള അവസരം ചിത്രം ഒരുക്കുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങളും ചിത്രത്തിന്റെ കഥാഗതിയോട് ചേര്‍ന്ന് നില്‍ക്കുന്നു. തിയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ ഒപ്പം കൂട്ടാന്‍ സാധിക്കാത്ത ഗാനത്തിന്റെ കുറവ് വിസ്മരിക്കാനാവില്ല. മുജീബ് മജീദിന്റേതാണ് സംഗീതം. രാജേഷ് എന്ന കഥാപാത്രത്തെ ആസിഫ് മനോഹരമായി തിരശീലയില്‍ പകര്‍ന്നാടിയിട്ടുണ്ട്. തന്റെ പ്രഥമ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ കൈയടി നേടാന്‍ വിജേഷ് വിജയ്ക്ക് സാധിച്ചിട്ടുണ്ട്. വിജേഷിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എം സജാസാണ്. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.

  138 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ആദ്യ പകുതിയിലെ സുഗമമായ താളം രണ്ടാം പകുതിക്ക് ഇടക്കെങ്കിലും നഷ്ടമാകുന്നുണ്ട്. ചിത്രം അതിന്റെ അവസാനത്തോട് അടുക്കുമ്പോഴേക്കും ആ നഷ്ട താളം വീണ്ടെടുക്കുന്നുണ്ട്. ഐ ലവ് യു എന്നാല്‍ മന്ദാരം വിരിയുന്നത് പോലെയാണ് എന്നാണ് കുഞ്ഞ് രാജേഷിനോട് അവന്റെ അച്ഛച്ഛന്‍ പറയുന്നത്. അത് ശരിവച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നതും. മന്ദാരം വിരിയുകയും കൊഴിയുകയും വീണ്ടും വിരിയുകയും ചെയ്യും, പ്രണയവും അതുപോലെ തന്നെ. അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ തിയറ്ററിലേക്ക് എത്തുന്ന പ്രേക്ഷകരെ തീര്‍ച്ചയായും മന്ദാരം രസിപ്പിക്കും. ദേവദാസ് ശൈലിയിലേക്ക് ആസിഫ് കഥാപാത്രത്തിന്റെ ലുക്ക് രൂപാന്തരപ്പെട്ടെങ്കിലും പ്രണയം നഷ്ടപ്പെട്ടവര്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

  ചുരുക്കം: പ്രണയ ചിത്രം പ്രതീക്ഷിച്ച് തിയറ്ററിലേക്ക് എത്തുന്ന പ്രേക്ഷകരെ നിരാശപ്പെടുത്താതെയാണ് മന്ദാരത്തിന്റെ കഥ മുന്നോട്ട് പോകുന്നത്.

  English summary
  mandharam movie review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more