twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാൻഹോളുകളിൽ നിന്ന് ബ്ലാക്ക് ഹോളുകളിലേക്ക് ജീവിക്കുന്നവർ - മാൻഹോൾ റിവ്യൂ

    |

    ശൈലൻ

    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്

    Rating:
    3.5/5
    Star Cast: Munshi Baiju, Renu Sounder
    Director: Vidhu Vincent

    ഡ്രൈനേജ് പിറ്റില്‍ വച്ച ക്യാമറ ഇത്തിരിവട്ടത്തിലൂടെ കാണുന്ന വെളിച്ചത്തിന്റെയും ബാക്കിഭാഗത്ത് നിറഞ്ഞുകിടക്കുന്ന ഇരുട്ടിന്റെയും പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന സ്‌കാവഞ്ചിംഗ് തൊഴിലാളികളുടെ തൊഴില്‍ സംഭാഷണങ്ങളോടെ ആണ് വിധു വിന്‍സെന്റിന്റെ 'മാന്‍ഹോള്‍' എന്ന സിനിമ തുടങ്ങുന്നത്.. കൂടുതല്‍ എഴുത്തുകളൊന്നുമില്ലാതെ ക്യാമറ പതിയെ പുറം ലോകത്തേക്കിറങ്ങി നേരിട്ട് വിഷയത്തിലേക്ക് കടക്കുകയും ചെയ്യുന്നു..

    Read Also: മഞ്ജു വാര്യര്‍ ഈസ് ബാക്ക്... കിടിലന്‍ പടം, കെയര്‍ ഓഫ് സൈറ ബാനു കണ്ടിരിക്കേണ്ട പടം... ശൈലന്റെ റിവ്യൂ!

    Read Also: 'അലമാര' ഒരു ഭീകരജീവിയാണ്... പൊളിച്ചടുക്കി ശൈലന്റെ നിരൂപണം

    Read Also: ഒരു മെക്‌സിക്കന്‍ ഊച്ചാളീയത... ടോട്ടലി ഫെഡ് അപ്പ്... ശൈലന്റെ ഒരു മെക്‌സിക്കന്‍ അപാരത റിവ്യൂ!

    മാന്‍ഹോള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം

    മാന്‍ഹോള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം

    നിയമം മൂലം മാനുവല്‍ സ്‌കാവഞ്ചിംഗ് (തോട്ടിപ്പണി) നിരോധിക്കപ്പെട്ട ഇന്ത്യാരാജ്യത്ത് അതേ ജോലിചെയ്ത് ജീവിക്കുന്ന 9 ലക്ഷം ആളുകളുണ്ടെന്നതിലെ വൈരുദ്ധ്യവും അവര്‍ ദൈനംദിന ജീവിതത്തില്‍ പരിഷ്‌കൃതരെന്ന് നടിക്കുന്ന സമൂഹത്തില്‍ നേരിടുന്ന തൊട്ടുകൂടായ്മകളും മറ്റുമാണ് മാന്‍ഹോള്‍ ചര്‍ച്ച ചെയ്യുന്നത്..

    അറപ്പല്ല ഒരു ഷോക്കാണ് മാന്‍ഹോള്‍

    അറപ്പല്ല ഒരു ഷോക്കാണ് മാന്‍ഹോള്‍

    ഒരു സാധാരണ സിനിമ കാണുന്ന ലാഘവത്തോടെയോ അല്ലെങ്കില്‍ മസിലു പിടിയോടെയോ കണ്ടു മുഴുമിപ്പിക്കാവുന്ന സീനുകളല്ല മാധ്യമ പ്രവര്‍ത്തകയായ വിധു വിന്‍സെന്റ് മാൻഹോളിലൂടെ കാണികള്‍ക്കു മുന്‍പില്‍ പകര്‍ന്നു തരുന്നത്.
    മാലിന്യടാങ്കില്‍ നിന്നും മനുഷ്യവിസര്‍ജ്യം നീക്കം ചെയ്യുന്ന മനുഷ്യരുടെ വിശദമായ നേര്‍ക്കാഴ്ചകള്‍ അക്കൂട്ടത്തില്‍ ഉണ്ട്.. അറപ്പല്ല ഷോക്ക് മനസില്‍ ബാക്കി വെക്കുന്നവ..

    ഇവിടെ നമ്മുടെ കേരളത്തിലുണ്ട്

    ഇവിടെ നമ്മുടെ കേരളത്തിലുണ്ട്

    മഹാരാഷ്ട്രയിലും ഗുജറാത്തിലുമൊന്നുമല്ല നമ്മുടെ പ്രബുദ്ധകേരളത്തില്‍ പോലും പതിമൂവായിരത്തിലധികം സ്‌കാവഞ്ചിംഗ് കുടുംബങ്ങള്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട്, കൊല്ലം നഗരസഭയിലെ തോട്ടിക്കോളനിയെ ബേസ് ചെയ്താണ് മാന്‍ഹോളിന്റെ സ്‌ക്രിപ്റ്റ് എഴുതപ്പെട്ടിരിക്കുന്നത്..

    ശാലിനിയിലൂടെ കഥ മുന്നോട്ട്

    ശാലിനിയിലൂടെ കഥ മുന്നോട്ട്

    തോട്ടിപ്പണി ചെയ്യുന്ന അയ്യന്റെയും വീടുകളില്‍ കക്കൂസ് കഴുകലുകള്‍ പോലുള്ള ശുചീകരണത്തൊഴിലുകള്‍ ചെയ്യുന്ന പാപ്പാത്തിയുടെയും മകളായ ശാലിനിയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. പ്ലസ് ടു വിദ്യാര്‍ത്ഥി ആയിരുന്ന ശാലിനി വക്കീലായി മാറുന്നത് വരെയുള്ള കാലഘട്ടങ്ങളില്‍ കോളനിയിലും അവളെ ചുറ്റിപ്പറ്റിയുള്ള മനുഷ്യരിലൂടെയും സ്‌ക്രിപ്റ്റ് പുരോഗമിക്കുന്നു.

    ചിന്തിപ്പിക്കുന്ന സിനിമയാണ്

    ചിന്തിപ്പിക്കുന്ന സിനിമയാണ്

    റിസ്‌ക് പിടിച്ച തൊഴിലിടങ്ങളില്‍ തന്നെ അച്ഛനും കൂട്ടുകാരനുമൊക്കെ അതിനിടയില്‍ അവള്‍ക്ക് നഷ്ടപ്പെട്ടുപോവുന്നുണ്ട്.. മാന്‍ഹോളില്‍ ശുചീകരണ തോഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു എന്ന് ഇടക്കിടെ പത്രങ്ങളില്‍ വന്നുപോകുന്ന ചെറുവാര്‍ത്തകള്‍ക്കപ്പുറം അവരുടെ കുടുംബങ്ങളില്‍ എന്ത് സംഭവിക്കുന്നു എന്ന് ഇനിയെങ്കിലും മലയാളിയെക്കൊണ്ട് ചിന്തിപ്പിക്കാന്‍ സിനിമക്കാവുന്നുണ്ട്..

    അഭിനയം സ്വാഭാവികം

    അഭിനയം സ്വാഭാവികം

    പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രേണു സൗന്ദര്‍ (ശാലിനി), രവി (അയ്യന്‍), ശൈലജ (പാപ്പാത്തി) മുന്‍ഷിബൈജു (മുരുകന്‍) എന്നിവരുടെയൊക്കെ തീര്‍ത്തും നാച്ചുറലായ അഭിനയമേന്മ വിധുവിന് തന്റെ സിനിമയെ അനുഭവഭേദ്യമാക്കാന്‍ ഏറെ പിന്തുണയ്ക്കുന്നുണ്ട്.. അതേസമയം തന്നെ ചെറിയതും അപ്രസക്തങ്ങളുമായ വേഷങ്ങള്‍ ചെയ്തവരിലെ കൃത്രിമത്വം അത്രയ്ക്ക് കല്ലുകടിയാവുന്നുമുണ്ട്..

    പ്രസക്തമായ വിഷയം, ചിത്രം

    പ്രസക്തമായ വിഷയം, ചിത്രം

    സാങ്കേതികമായും രചനാപരമായും വളരെയേറെ പ്രശ്‌നങ്ങളും കുറവുകളും ഉണ്ടെങ്കിലും മാന്‍ഹോള്‍ എന്ന സിനിമ ശ്രദ്ധേയമാകുന്നത് അത് കൈകാര്യം ചെയ്യുന്ന പൊള്ളുന്ന പ്രമേയത്തിന്റെ പ്രസക്തി കൊണ്ടുതന്നെ ആണ്..

     നിരവധി പുരസ്‌കാരങ്ങള്‍

    നിരവധി പുരസ്‌കാരങ്ങള്‍

    ഐഎഫ്എഫ്‌കെയില്‍ കോമ്പറ്റീഷന്‍ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മലയാളസംവിധായിക എന്ന ക്രെഡിറ്റ് മാന്‍ഹോളിലൂടെ വിധു വിന്‍സെന്റ് നേടിയിരുന്നു. രജതചകോരം പുരാകാരവും ആ മല്‍സരത്തില്‍ വിധുവും മാന്‍ഹോളും കരസ്ഥമാക്കി. 2016ലെ മികച്ച മലയാളചിത്രം, ഡയറക്ടര്‍ എന്നീ വിഭാഗങ്ങളില്‍ ഉള്ള സംസ്ഥാനാവാര്‍ഡുകളും മാന്‍ഹോളിനും വിധുവിനും തന്നെ ആയിരുന്നു.

    പുരസ്‌കാരമാകാം പക്ഷേ...

    പുരസ്‌കാരമാകാം പക്ഷേ...

    തുടര്‍ന്ന് സ്വാഭാവികമായും വിയോജിപ്പുകളും വിമര്‍ശനങ്ങളും ഉയര്‍ന്നുവരികയുമുണ്ടായി.. മാന്‍ഹോള്‍ ഒരു മികച്ച സിനിമയാണെന്ന് അംഗീകരിച്ചാല്‍ പോലും 2016ല്‍ ഇറങ്ങിയതില്‍ ഏറ്റവും മികച്ചത് എന്ന വിശേഷണത്തിന് അത് അര്‍ഹമല്ലെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല, ഡയറക്റ്ററുടെ കാര്യവും അങ്ങനെ തന്നെ.. ഇത്തരം അവസരങ്ങളില്‍ പരിഗണിക്കാനുള്ളതാണ് പ്രത്യേകജൂറിപുരസ്‌കാരം എന്ന കാറ്റഗറിയെന്ന് ജൂറികള്‍ ഇനിയെങ്കിലും ഉള്‍ക്കൊള്ളുന്നത് നല്ലതാണ്..

    ലേബൽ പുരസ്കാരങ്ങൾ ഇല്ലാതെ നോക്കിയാൽ

    ലേബൽ പുരസ്കാരങ്ങൾ ഇല്ലാതെ നോക്കിയാൽ

    വൈകാരികതയ്ക്കും മറ്റുപരിഗണനകൾക്കും വിധേയപ്പെട്ടുള്ള ഇത്തരം ഏറ്റവും മികച്ച ലേബൽ പുരസ്കാരങ്ങൾ മാത്രമാണ് ഒരുപക്ഷെ മാൻഹോളിന്റെ നിറം കുറയ്ക്കുന്നത്.‌ ഇതൊക്കെ മാറ്റിവെച്ചുനോക്കുമ്പോൾ വിധു വിൻസെന്റ് എന്ന സംവിധായികയുടെ നേട്ടം വളരെ ഉയരത്തിൽ തന്നെയാണ്‌

    ചുരുക്കം: സാങ്കേതികമായും രചനാപരമായും വളരെയേറെ പ്രശ്‌നങ്ങളും കുറവുകളും ഉണ്ടെങ്കിലും മാന്‍ഹോള്‍ എന്ന സിനിമ ശ്രദ്ധേയമാകുന്നത് അത് കൈകാര്യം ചെയ്യുന്ന പൊള്ളുന്ന പ്രമേയത്തിന്റെ പ്രസക്തി കൊണ്ടുതന്നെ ആണ്.

    English summary
    Manohole movie review by Schzylan Sailendrakumar.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X