»   » നിരൂപണം; മരുഭൂമിയിലെ ആന കേരളത്തില്‍ ഇറങ്ങിയപ്പോള്‍...

നിരൂപണം; മരുഭൂമിയിലെ ആന കേരളത്തില്‍ ഇറങ്ങിയപ്പോള്‍...

By: Rohini
Subscribe to Filmibeat Malayalam
Rating:
3.5/5

ഇടയ്ക്കിടെ ഒരു നായക വേഷം എന്ന കാഴ്ചപ്പാടില്‍ ബിജു മേനോന്‍ മുന്നേറുകയാണ്. ലീലയ്ക്ക് ശേഷം ബിജു മേനോന്‍ നായകനായി എത്തിയ ചിത്രമാണ് മരുഭൂമിയിലെ ആന. വികെ പ്രകാശ് സംവിധാനം ചെയ്ത ചിത്രം കുടുംബത്തിനൊപ്പം തിയേറ്ററില്‍ പോയിരുന്ന് ചിരിച്ചാഘോഷിക്കാനുള്ള വിരുന്നാണ് എന്നാണ് പ്രേക്ഷക പ്രതികരണം

ഖത്തറില്‍ ജീവിയ്ക്കുന്ന മലയാളി ഷെയിഖ് ആയിട്ടാണ് ബിജു മേനോന്‍ ചിത്രത്തിലെത്തുന്നത്. കടം കൊണ്ട് പൊറുതിമുട്ടി ജീവിയ്ക്കുന്ന സുഗു എന്ന ചെറുപ്പക്കാരന്‍ ഖത്തറിലെ ഈ മലയാള ഷെയിഖിനെ കണ്ടുമുട്ടുകയും കേരളത്തിലേക്ക് കൂട്ടികൊണ്ടുവരികയും ചെയ്യുന്നു. തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ചിത്രം.


ബിജു മേനോന്റെ വരവോടെയാണ് ചിത്രം പ്രേക്ഷകരിലേക്കിറങ്ങുന്നത്. ബിജു മേനോനൊപ്പം ഹരീഷ്, കൃഷ്ണ ശങ്കര്‍ തുടങ്ങിയവരുടെ പൊടിക്കൈകളുമാകുമ്പോള്‍ പ്രേക്ഷകര്‍ ചിരിച്ചുമറിയും. കഥപറച്ചില്‍ രീതിയില്‍ ചെറിയ ഇഴച്ചില്‍ അനുഭവപ്പെട്ടെങ്കിലും ട്വിസ്റ്റുകളും സസ്‌പെന്‍സുകളും നിറച്ച ക്ലൈമാക്‌സോടെ സംവിധായകന്‍ ചിത്രത്തെ ശുഭപര്യാവസാനത്തിലെത്തിച്ചു.


സുഗു എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന കൃഷ്ണ ശങ്കറാണ്. ബാലു വര്‍ഗ്ഗീസ്, ലാലു അലക്‌സ്, സംസൃകി ഷേണായി തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. ആരൊക്കെയുണ്ടെങ്കിലും ഹൈലൈറ്റ് ബിജു മേനോന്റെ പ്രകടനം തന്നെയാണ്. ചിത്രത്തിന്റെ വിജത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് രതീഷ് വേഗയുടെ പശ്ചാത്തല സംഗീതവും പാട്ടുകളുമാണ്


ഖത്തറില്‍ ജീവിയ്ക്കുന്ന മലയാളി ഷെയിഖ്

ഖത്തറില്‍ ജീവിയ്ക്കുന്ന മലയാളി ഷെയിഖ് ആയിട്ടാണ് ബിജു മേനോന്‍ ചിത്രത്തിലെത്തുന്നത്. സ്വതസിദ്ധമായ ഹാസ്യവും അഭിനയവും ബിജു മേനോനെ പ്രിയങ്കരനാക്കുന്നു


സുഗു എന്ന കൃഷ്ണ ശങ്കര്‍

സുഗു എന്ന ചെറുപ്പക്കാരനായിട്ടാണ് കൃഷ്ണ ശങ്കര്‍ ചിത്രത്തിലെത്തുന്നത്.


സുഗുവിന്റെ കാമുകി

സുഗുവിന്റെ കാമുകിയുടെ വേഷമാണ് സംസ്‌കൃതിയ്ക്ക്


മറ്റ് പ്രധാന കഥാപാത്രങ്ങള്‍

ഹരീഷ്, ബാലു വര്‍ഗ്ഗീസ്, ലാലു അലക്‌സ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.


സംവിധാനം - വികെ പ്രകാശ്

വികെ പ്രകാശാണ് മരുഭൂമിയിലെ ആനയെ കേരളത്തിലിറക്കിയത്. കഥപറച്ചില്‍ രീതിയില്‍ ചെറിയ ഇഴച്ചില്‍ അനുഭവപ്പെട്ടെങ്കിലും ട്വിസ്റ്റുകളും സസ്‌പെന്‍സുകളും നിറച്ച ക്ലൈമാക്‌സോടെ സംവിധായകന്‍ ചിത്രത്തെ ശുഭപര്യാവസാനത്തിലെത്തിച്ചു.


രതീഷ് വേഗയുടെ സംഗീതം

ചിത്രത്തിന്റെ വിജത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് രതീഷ് വേഗയുടെ പശ്ചാത്തല സംഗീതവും പാട്ടുകളുമാണ്


കണ്ടിരിക്കാവുന്ന ചിത്രമാണ് മരുഭൂമിയിലെ ആന

തിരക്കഥയിലെയും ആവിഷ്‌കാരത്തിലെയും ചില പാളിച്ചകള്‍ മാറ്റി നിര്‍ത്തിയാല്‍, അമിത പ്രതീക്ഷയില്ലാതെ പോയാല്‍ കണ്ടിരിക്കാവുന്ന ചിത്രമാണ് മരുഭൂമിയിലെ ആന.


ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്


English summary
Marubhoomiyile Aana Malayalam Movie Review
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam