For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആസൂത്രണത്തിലെ മികവ് മാറ്റിനിക്ക് തുണയാകും

  By Nirmal Balakrishnan
  |
  <ul id="pagination-digg"><li class="next"><a href="/reviews/matinee-malayalam-movie-review-2-106570.html">Next »</a></li></ul>

  ഒരു മാറ്റിനിക്ക് പുതിയൊരു സിനിമ റിലീസ് ചെയ്യുന്നതോടെ കുറേപേരുടെ ജീവിതം മാറിമറിയുകയാണ്. സിനിമാ നടന്‍ ആകാന്‍ ആഗ്രഹിച്ച് ചെന്നൈയിലെത്തിയ നജീബ്, ദുഃഖം മാത്രം സമ്മാനിച്ച വീട്ടില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച് സിനിമയില്‍ എത്തിയ സാവിത്രി. അവര്‍ ആദ്യമായി അഭിനയിച്ച ചിത്രം സിനിമ തിയറ്ററില്‍ എത്തുന്നതോടെ കാര്യങ്ങളെല്ലാം തകിടം മറിയുകയാണ്. പാലക്കാട്ടുകാരിയായ സാവിത്രി പിന്നീട് മലയാളത്തിലെ സെക്‌സ് ബോംബ് ആയ നിഷയാകുന്നു. വീടും വീട്ടുകാരും നഷ്ടപ്പെട്ട നജീബ് ചെന്നൈയില്‍ അലഞ്ഞുതിരിഞ്ഞ് ഒടുവില്‍ ഒരുതുണ്ടം കയറില്‍ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നു. പ്രതാപിയായിരുന്ന അവന്റെ പിതാവ് തെരുവില്‍ കളിപ്പാട്ടം വില്‍ക്കുന്ന ആളാകുന്നു.. എല്ലാം ഒരു ചിത്രം തിയറ്ററില്‍ എത്തുന്നതോടെയാണ്. അനില്‍ ഉപാസന സംവിധാനം ചെയ്ത മാറ്റിനി പുതുമയും ധൈര്യവുമാര്‍ന്ന അവതരണം കൊണ്ട് ശ്രദ്ധേയമാകുകയാണ്.

  കാവ്യാ മാധവന്റെ ഗാനം, നടി മൈഥിലിയുടെ ഐറ്റം ഡാന്‍സ്, ഗിരീഷ് പുത്തഞ്ചേരിയുടെ മകന്‍ ദിന്‍നാഥിന്റെ ഗാനരചയിതാവായുള്ള അരങ്ങേറ്റം, മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിം കുട്ടിയുടെ മകന്‍ മഖ്ബൂല്‍ സല്‍മാന്‍ നായകനാകുന്ന ചിത്രം എന്നിങ്ങനെ നിരവധി വിശേഷണങ്ങളുമായിട്ടാണ് മാറ്റിനി തിയറ്ററില്‍ എത്തുന്നത്. സ്റ്റില്‍ഫോട്ടോഗ്രഫറായിരുന്ന അനീഷ് ഉപാസനയുടെ കന്നിസംരംഭം ആദ്യ നൂണ്‍ഷോയോടെ തന്നെ മലയാളികളുടെ ഇഷ്ട ചിത്രമായി.

  Matinee

  മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ നിര്‍മിച്ച എഒപിഎല്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രം തിയറ്ററില്‍ എത്തിക്കുന്നത്. നടി മൈഥിലിയുടെ ധൈര്യമാണ് ഇവിടെ എടുത്തുപറയേണ്ടത്. ചിത്രത്തിനു വേണ്ടി ഐറ്റം ഡാന്‍സ് ചെയ്യാനും ഗഌമര്‍ പ്രദര്‍ശനം നടത്താനും മൈഥിലി കാണിച്ച ധൈര്യം സമ്മതിക്കേണ്ടതാണ്. മദ്യപിക്കുന്ന സീനിലും പുകവലിക്കുന്ന രംഗത്തും അവര്‍ എല്ലാവരെയും ഞെട്ടിക്കുന്ന പ്രകടനമാണ്കാഴ്ച വച്ചിരിക്കുന്നത്. നായകനായ ആദ്യ ചിത്രത്തിലൂട തെന്ന മഖ്ബൂല്‍ മലയാളത്തില്‍ സ്വന്തം സ്ഥാനം നേടിക്കഴിഞ്ഞു.

  സിനിമയെക്കുറിച്ച് ചിന്തിച്ചിട്ടും പ്രയത്‌നിച്ചിട്ടും എവിടെയുമെത്താതെ പോയ ആയിരങ്ങളില്‍ ഒരുത്തനെയാണ് മഖ്ബൂല്‍ നജീബിലൂടെ അവതരിപ്പിക്കുന്നത്. അനില്‍ നാരായണന്‍ ആണ് തിരക്കഥ. പാപ്പിനു ആണ് ചായാഗ്രഹണം. സംഗീതം രതീഷ് വേഗയും. നിരവധി ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന മലയാളത്തില്‍ മാറ്റിനിയുടെ വിജയം എടുത്തുപറയേണ്ടതു തന്നെയാണ്. വ്യക്തമായ പ്ലാനിങ്ങോടെയുള്ള മാര്‍ക്കറ്റിങ് ആണ് ചിത്രത്തിനു ഗുണംചെയ്തത്. മൈഥിലിയുടെ ഐറ്റം ഡാന്‍സ് - അയലത്തെ വീട്ടിലെ എന്നു തുടങ്ങുന്ന ഗാനത്തോടെയുള്ളത്- മാസങ്ങള്‍ക്കു മുമ്പ് തന്നെ സോഷ്യല്‍ മീഡിയ വഴി ഹിറ്റാക്കാന്‍ സിനിമയുടെ അണിയറക്കാര്‍ക്കു സാധിച്ചിരുന്നു. മലയാളത്തിലെ മറ്റു സിനിമാക്കാര്‍ കണ്ടുപഠിക്കേണ്ട പാഠം തന്നെയാണിത്.

  <ul id="pagination-digg"><li class="next"><a href="/reviews/matinee-malayalam-movie-review-2-106570.html">Next »</a></li></ul>

  English summary
  Matinee, the new Malayalam film helmed by débutante Aneesh Upasana tries to tell the story of some people who end up in the dark corners of glamour world,Says rediff
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X