For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിരൂപണം: മായ നയന്‍താരയുടേത് മാത്രമല്ല, കാഴ്ചക്കാരുടെയും ഉറക്കം കെടുത്തും

  By Aswini
  |

  മായയുടെ ട്രെയിലറില്‍ നയന്‍താര പറയുന്നുണ്ട്, ഞാനൊന്ന് ഉറങ്ങിയിട്ട് എത്രനാളായെന്ന് അറിയാമോ എന്ന്. നവാഗതനായ അശ്വിന്‍ സരവണന്‍ സംവിധാനം ചെയ്ത മായ എന്ന ചിത്രം കണ്ടിറങ്ങുമ്പോള്‍ ഒന്നുറപ്പാണ്, രണ്ട് മൂന്ന് ദിവസത്തേക്ക് പ്രേക്ഷകര്‍ക്കും ഉറക്കം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളോടും കൂടെയാണ് മായ എത്തിയിരിക്കുന്നത്.

  തനി ഒരുവന്‍ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് നയന്‍താരയുടെ മായയും തിയേറ്ററിലെത്തുന്നത്. നെടുംചാലില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആരിയാണ് നായകന്‍. ഇവര്‍ക്കൊപ്പം അംസത്ത് ഖാന്‍, ലക്ഷ്മി പ്രിയ, ചന്ദ്രമൗലി, മൈം ഗോപി, റോബോ ശങ്കര്‍ എന്നിവരും കഥാപാത്രങ്ങളായെത്തുന്നു. രണ്ട് കഥകളാണ് ചിത്രത്തില്‍ പറയുന്നത്. ഒന്ന് ഒരു ബ്ലാക്ക് ആന്റ് വൈറ്റിലും മറ്റൊന്ന് ഇന്നിനെ സംബന്ധിച്ചതും

  ഒരു വീക്കിലി മാഗസിനില്‍ ജോലി ചെയ്യുന്ന ആളാണ് വസന്ത്. മാഗസിന് വേണ്ടി ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഹൊറര്‍ കഥ ഒരുക്കുകയാണ് വസന്ത്. അതിനെ കുറിച്ച് അന്വേഷിക്കാനും പഠിക്കാനും വേണ്ടിയാണ് വസന്ത് മായാവനം എന്ന കാട്ടില്‍ എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ കാട്ടില്‍ ഒരു ഭ്രാന്താശുപത്രിയായിരുന്നു. അവിടെയുള്ള രോഗികളെല്ലാം മൃഗീയമായി കൊല ചെയ്യപ്പെടുകയായിരുന്നു. അതിലൊരു രോഗിയാണ് മായ മാത്യു. അങ്ങനെ സവന്ത് മായാ മാത്യുവിനെ കുറിച്ച അന്വേഷിക്കുന്നു.

  മറ്റൊരു വശത്ത് നയന്‍താരയുടെ ജീവിതമാണ് കാണിക്കുന്നത്. ഭര്‍ത്താവുമായി ബന്ധം വേര്‍പെട്ട ഒരു വസ്സുള്ള കുട്ടിയുടെ അമ്മയാണ് അപ്‌സര. കഷ്ടപ്പെട്ട് ഇന്റസ്ട്രിയില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരു നായികയും കൂടെയാണ്. മായ മാത്യുവിന്റെ ജീവിതവും അപ്‌സരയുടെ ജീവിതവും തമ്മില്‍ എത്തരത്തിലുള്ള ബന്ധമാണ് എന്ന് അന്വേഷിച്ചു കണ്ടെത്തുന്നതിലാണ് കഥയിലെ ട്വിസ്റ്റ്. അപ്രതീക്ഷിതമായതും സസ്‌പെന്‍സു നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ ശരിക്കും ചിത്രത്തിന് ഒരു ഹൊറര്‍ ഫീല്‍ നല്‍കും.

  കഥാപാത്രങ്ങളിലേക്കെത്തുമ്പോള്‍, അപ്‌സര എന്ന കഥാപാത്രമായെത്തുന്നത് നയന്‍താരയാണ്. മിതത്വവും പക്വതയുമുള്ള അഭിനയം. വെറും ശരീരം പ്രദര്‍ശിപ്പിക്കല്‍ മാത്രമല്ല, കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കാനും തനിക്ക് കഴിയുമെന്ന് നയന്‍ ഒരിക്കല്‍ കൂടെ തെളിയിക്കുന്നു. നയന്‍താരയുടെ അഭിനയം തന്നെയാണ് പ്രേക്ഷകരെ ചിത്രത്തില്‍ ഭയപ്പെടുത്തുന്നതും. വസന്ത് എന്ന നായക കഥാപാത്രത്തിലെത്തുന്നത് ആരിയാണ്.

  സാങ്കേതികതയ്ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ റോണ്‍ ഏതന്‍ യോഹനും സത്യന്‍ സൂര്യനും തിളങ്ങി. സന്ദര്‍ഭോചിതമായ റോണ്‍ ഏതന്‍ യോഹന്റെ പശ്ചാത്തല സംഗീതമാണ് പല ഇടങ്ങളിലും പ്രേക്ഷകരെ പേടിപ്പിയ്ക്കുന്നത്. ഒരു ഫ്രഷ് ക്യാമറമാന്റെ ഫീലായിരുന്നു സത്യന്‍ സൂര്യന്റെ ഛായാഗ്രഹണത്തില്‍. പതിവ് ഹൊറര്‍ ചിത്രത്തിന്റെ ആംഗിളില്‍ നിന്ന് സൂര്യന്‍ ഒന്ന് മാറ്റി പിടിച്ചു. ടിഎസ് സുരേഷ് കൃത്യമായി കത്രികവച്ചു.

  ഒറ്റ വാക്കില്‍ പറയുകയാണെങ്കില്‍ ഹൊറര്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു ട്രീറ്റാണ് മായ. അഞ്ചില്‍ നാല് മാര്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ഡീസന്റ് ഹൊറര്‍ ത്രില്ലര്‍ സസ്‌പെന്‍സ് ചിത്രം

  നയന്‍താര

  നിരൂപണം: മായ നയന്‍താരയുടേത് മാത്രമല്ല, കാഴ്ചക്കാരുടെയും ഉറക്കം കെടുത്തും

  നയന്‍താരയുടെ ഇതുവരെയുള്ള അഭിനയത്തിലും, കഥാപാത്രങ്ങളിലും ഏറ്റവും മികച്ചതാണ് മായ എന്ന ചിത്രത്തിലേതെന്ന് പറയാന്‍ തോന്നുന്നു. അല്ലെങ്കില്‍ ഇതുപോലെ കഴിവ് തെളിയ്ക്കാന്‍ മുമ്പ് നയന്‍താരയ്‌ക്കൊരു അവസരം ലഭിച്ചില്ല എന്ന് വേണം കരുതാന്‍.

  അംസത് ഖാന്‍

  നിരൂപണം: മായ നയന്‍താരയുടേത് മാത്രമല്ല, കാഴ്ചക്കാരുടെയും ഉറക്കം കെടുത്തും

  നായകനും നായികയും കഴിഞ്ഞാല്‍ ചിത്രത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം അംസത് ഖാന്റേതാണ്. വസന്തിന്റെ (ആരി) സുഹൃത്തായിട്ടാണ് അംസത് എത്തുന്നത്.

  സത്യസന്ധമായ ഹൊറര്‍ ചിത്രം

  നിരൂപണം: മായ നയന്‍താരയുടേത് മാത്രമല്ല, കാഴ്ചക്കാരുടെയും ഉറക്കം കെടുത്തും

  സമീപകാലത്ത് ഒത്തിരി ഹൊറര്‍ ചിത്രങ്ങള്‍ തമിഴകത്ത് റിലീസ് ചെയ്തിട്ടുണ്ട്. ഇനിയും ഒരുപാട് റിലീസിന് തയ്യാറായി നില്‍ക്കുന്നു. അതില്‍ നിന്നൊക്കെ വ്യത്യസ്തമായി പറയുകയാണെങ്കില്‍ ഹൊറര്‍ എന്നാല്‍ ഇതാണ് ഹൊറര്‍ ചിത്രം.

  ആരി

  നിരൂപണം: മായ നയന്‍താരയുടേത് മാത്രമല്ല, കാഴ്ചക്കാരുടെയും ഉറക്കം കെടുത്തും

  വസന്ത് എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ വേണ്ടി ഒത്തിരി കഥാപാത്രങ്ങളെ അണിയറ പ്രവര്‍ത്തകര്‍ തേടിയിരുന്നു. ഒടുവിലാണ് നെടും ചാലില്‍ എന്ന ചിത്രം കണ്ട് ആരിയെ തീരുമാനിക്കുന്നത്.

  ഒരുവര്‍ഷത്തെ കാത്തിരിപ്പ്

  നിരൂപണം: മായ നയന്‍താരയുടേത് മാത്രമല്ല, കാഴ്ചക്കാരുടെയും ഉറക്കം കെടുത്തും

  കഴിഞ്ഞ വര്‍ഷം ജൂണിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഒക്ടോബറില്‍ പൂര്‍ത്തിയാക്കി. എന്നാല്‍ ചിത്രം റിലീസ് ചെയ്യാന്‍ 2015 സെപ്റ്റംബര്‍ വരെ കാത്തിരിക്കേണ്ടി വന്നു.

  സൗണ്ട് ട്രാക്ക്

  നിരൂപണം: മായ നയന്‍താരയുടേത് മാത്രമല്ല, കാഴ്ചക്കാരുടെയും ഉറക്കം കെടുത്തും

  ആകെ ആറ് പാട്ടുകളാണ് ചിത്രത്തിലുള്ളത്. അതില്‍ മൂന്നെണ്ണം ഇന്‍സ്ട്രുമെന്റുകൊണ്ടുള്ളതാണ്. തിരുടാ തിരുടയിലെ കൊഞ്ചം നിലവ് എന്ന പാട്ടും സംവിധായകന്‍ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

   ലക്ഷ്മി പ്രിയ

  നിരൂപണം: മായ നയന്‍താരയുടേത് മാത്രമല്ല, കാഴ്ചക്കാരുടെയും ഉറക്കം കെടുത്തും

  നയന്‍താരയുടെ സുഹൃത്തായ ആര്‍ട്ട് ഡയറക്ടറുടെ വേഷത്തിലാണ് ലക്ഷ്മി പ്രിയ എത്തുന്നത്.

  നയന്‍താരയുടെ പുതിയ ചിത്രങ്ങള്‍

  നിരൂപണം: മായ നയന്‍താരയുടേത് മാത്രമല്ല, കാഴ്ചക്കാരുടെയും ഉറക്കം കെടുത്തും

  നാനും റൗഡി താന്‍, ഇത് നമ്മ ആള്, തിരുനാള്‍, കഷ്‌മോര എന്നീ ചിത്രങ്ങളാണ് ഇനി നയന്‍താരയുടേതായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്നത്.

  ഇത് ബോക്‌സോഫീസ് ഹിറ്റ്?

  നിരൂപണം: മായ നയന്‍താരയുടേത് മാത്രമല്ല, കാഴ്ചക്കാരുടെയും ഉറക്കം കെടുത്തും

  ഹൊറര്‍ ചിത്രം ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു ട്രീറ്റാണ് മായ. അത്തരത്തില്‍ ചിത്രം ബോക്‌സോഫീസില്‍ ഹിറ്റാകാന്‍ സാധ്യതയുണ്ടെന്നാണ് തമിഴ് സിനിമാ നിരൂപകര്‍ പറയുന്നത്.

  English summary
  Basking in the success of Thani Oruvan, the gorgeous Nayanthara comes up with yet another brilliant performance in debutant director Ashwin Saravanan’s Maya.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X