»   » ഒന്നല്ല.. രണ്ടല്ല... മൂന്ന്...!!! വിജയിന്റെ ട്രിപ്പിൾ മെഗാ ധമാക്കാ - മെർസൽ! ശൈലന്റെ മെർസൽ റിവ്യൂ!!!

ഒന്നല്ല.. രണ്ടല്ല... മൂന്ന്...!!! വിജയിന്റെ ട്രിപ്പിൾ മെഗാ ധമാക്കാ - മെർസൽ! ശൈലന്റെ മെർസൽ റിവ്യൂ!!!

Subscribe to Filmibeat Malayalam

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  മെര്‍സല്‍ അഡാര്‍ മാസോ? റിവ്യൂ കാണാം | Mersal Review | filmibeat Malayalam

  Rating:
  4.0/5
  Star Cast: Vijay,Kajal Aggarwal,Samantha Akkineni
  Director: Atlee

  തെരിക്ക് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന വിജയ് ചിത്രമാണ് മെർസൽ. റിലീസിന് മുമ്പേ പുതിയ റെക്കോര്‍ഡുകളുമായി വമ്പൻ പ്രതീക്ഷയോടെ എത്തിയ ദീപാവലി ചിത്രം. ആളെപ്പോരാന്‍ തമിഴന്‍, മെര്‍സല്‍ അര്‍സന്‍ എന്നീ ഗാനങ്ങള്‍ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. സാമന്ത റൂത്ത് പ്രഭു, കാജൽ അഗർവാൾ, നിത്യാ മേനോൻ എന്നിവരാണ് നായികമാർ. മൂന്ന് വേഷത്തില്‍ വിജയ് എത്തുന്ന മേൽസലിന് പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചോ? ശൈലന്റെ റിവ്യൂ വായിക്കാം.

  ആർക്കോവേണ്ടി വീശുന്ന കാലഹരണപ്പെട്ട കാറ്റ്... ശൈലന്റെ കാറ്റ് റിവ്യൂ!!

  ആറ്റ്ലി - വിജയ് ടീം

  വാനോളം പ്രതീക്ഷകളും ഒപ്പം തീർത്താൽ തീരാത്ത പ്രതിബന്ധങ്ങളുമായാണ് വിജയ് ന്റെ ദീപാവലി ചിത്രം മെർസൽ തിയേറ്ററിൽ എത്തിയത്.. രാജാറാണി, തെറി എന്നീ രണ്ട് സിനിമകളിലൂടെ തന്നെ തെന്നിന്ത്യൻ കൊമേഴ്സ്യൽ സിനിമയിൽ എണ്ണപ്പെട്ട പേരുകാരനാക്കി മാറിയ ആറ്റ്ലി സംവിധാനം ചെയ്യുന്നു എന്നതായിരുന്നു മെർസലിന്റെ ഏറ്റവും വല്യ ആകർഷണം.. ഒപ്പം പിന്നണിയിലുള്ള എ ആർ റഹ്മാൻ, വിജയേന്ദ്രപ്രസാദ്‌ എന്നീ വമ്പൻ പേരുകാരും പുറത്തുവന്ന ട്രെയിലറിലെയും പാട്ടുകളിലെയും ഹെവി എനർജിയും പ്രതീക്ഷകൾക്ക് ബലമേറ്റി..

  വിജയ് സിനിമയുടെ പ്രതീക്ഷകൾ

  വിജയ്ന്റെ സിനിമ കാണാൻ ഒരു വാണിജ്യ സിനിമാ പ്രേക്ഷകൻ പോവുമ്പോൾ അതിന്റെ കഥാഗതിയിൽ അമ്പരപ്പിക്കുന്ന പുതുമകളോ പൊതുവിൽ ഇന്ത്യൻ സിനിമയിൽ നടപ്പായിക്കഴിഞ്ഞ അതിവിപ്ലവങ്ങളോ ഒന്നും പ്രതീക്ഷിക്കുന്നില്ല.. അവർ കാത്തിരിക്കുന്നത് പരമ്പരാഗതമായ മസാലകളെ എത്രത്തോളം ആകർഷകമായും രുചിപ്രദമായും ബ്ലെൻഡ് ചെയ്തിരിക്കുന്നു എന്നത് മാത്രമാണ്.

  മാക്സിമം നീതി പുലർത്തിയ മെർസൽ

  ലോകമെമ്പാടുമുള്ള 3300 സ്ക്രീനിൽ മെർസൽ റിലീസ് ചെയ്യുമ്പോൾ, അതിനു തള്ളിക്കേറുന്നതും ടിക്കറ്റ് കിട്ടാതെ മടങ്ങുന്നതുമായ പതിനായിരക്കണക്കിന് മനുഷ്യരിൽ ഒരുത്തനും ഉൽകൃഷ്ടമായ ഒരു ലോകസിനിമ കണ്ട് തന്റെ ഉന്നതമായ ദൃശ്യസംസ്കാരത്തിന് ഒന്നുംകൂടി പുഷ്ടിയേകാം എന്ന് നിനച്ചിട്ടുണ്ടാവില്ല... അതുകൊണ്ട് തന്നെ ,ആ അർത്ഥത്തിൽ ചിന്തിക്കുമ്പോൾ ഒരു വിജയ്സിനിമ എന്നനിലയിലും ദീപാവലിസിനിമ എന്ന നിലയിലും ആറ്റ്ലി ഫിലിം എന്ന നിലയിലും മെർസൽ കാണികളോട് മാക്സിമം നീതി പുലർത്തി എന്ന് പറയേണ്ടിവരും.

  മെർസലിന്റെ തുടക്കം

  ചെന്നൈ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്നായി മെഡിക്കൽ ഫീൽഡിൽ പ്രവർത്തിക്കുന്ന ചില ആളുകൾ കിഡ്നാപ്പ് ചെയ്യപ്പെടുന്ന സീനുകളിലൂടെ ആണ് മെർസൽ തുടങ്ങുന്നത്.. കുറെയേറെകാലമായി സിനിമയിൽ സജീവമല്ലാതിരുന്ന വൈഗൈപ്പുയൽ വടിവേലുവിന്റെ സാന്നിദ്ധ്യം പ്രസ്തുത ഇടങ്ങളിലെല്ലാം കാണുന്നുണ്ട്. തുടർന്നങ്ങോട്ട് കാണിക്കുന്നത് വിജയിന്റെ ആദ്യ ഗെറ്റപ്പായ ഡോക്റ്റർ മാരന്റെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആയ്..

  വിജയിന്റെ ഡോക്റ്റർ മാരൻ

  അഞ്ചുരൂപ ഐ പി ഡോക്ടർ എന്നറിയപ്പെടുന്ന അയാൾ ജനങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കണമെന്ന ആശയക്കാരനും ജനകീയനുമാണ്.. പാരീസിൽ ഒരു ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ അവാർഡ് ഏറ്റുവാങ്ങാൻ പോവുന്ന അയാൾ അവിടെവച്ച് ഒരു ഓപ്പൺ സ്റ്റേജിൽ മാന്ത്രികവിദ്യകൾ അവതരിപ്പിച്ചുകൊണ്ട് അതിനിടയിൽ വില്ലന്മാരിൽ ഒരുവനെ ആൾക്കൂട്ടത്തിനിടയിൽ വച്ച് കാച്ചിക്കളയുന്നതോടെ പടത്തിന്ന് ചാർജേറുന്നു.

  രണ്ടാംവേഷമായ വെറ്റ്രി

  അതീവവിദഗ്ദ്ധനായ സർജൻ, അമ്പരപ്പിക്കുന്ന കയ്യടക്കമുള്ള മാന്ത്രികൻ എന്നിങ്ങനെയുള്ള ദ്വിത്വങ്ങളിലൂടെ പോലീസ് ഓഫീസറായ രത്നവേലുവിന്റെ വലയിലായ മാരന്റെ അറസ്റ്റിനോടനുബന്ധിച്ച വൈകാരികപ്രകടനങ്ങളും ചോദ്യം ചെയ്യലുകളുമാണ് പിന്നീട്‌.. അതിലൂടെ വിജയ് രണ്ടാംവേഷമായ വെറ്റ്രിയായി രംഗപ്രവേശം ചെയ്യുന്നു.. ഞെരിപ്പേറ്റുന്ന ഇന്റർവെൽ പഞ്ചാവുമ്പോഴുമ്പോഴേക്കും ഒന്നേമുക്കാൽ മണിക്കൂർ എങ്ങനെ പോയി എന്ന് ചിന്തിച്ചുപോകും. അത്രമേൽ സ്മാർട്ടാണ് കാര്യങ്ങൾ.

  ദളപതി വെറ്റ്രിമാരന്റെ മാസ് എൻട്രി

  ഇടവേളയ്ക്ക് ശേഷമാണ് വെറ്റ്രിയുടെയും മാരന്റെയും അപ്പനായ ദളപതി വെറ്റ്രിമാരന്റെ മാസ് എൻട്രി.. 1979 കാലഘട്ടത്തിൽ പഞ്ചാബിലും മധുരൈ മാവട്ടത്തിലുമായി നടക്കുന്ന ചില സംഭവങ്ങൾ വെറ്റ്രിയുടെയും മാരന്റെയും പ്രതികാരവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ആ എപ്പിസോഡിൽ വരുന്നത്.. താരതമ്യേന ലാഗിംഗ് ഫീൽ ചെയ്യുന്ന ഏരിയ ആണെങ്കിലും മാസിന് തെല്ലും കുറവില്ല.. ക്ലൈമാക്സുമായി ഫ്ലാഷ്ബാക്കിനെ കണക്റ്റ് ചെയ്യുന്ന ഭാഗത്തേക്ക് എത്തുമ്പോഴേയ്ക്കും മൂന്നു വിജയ് മാരെയും വച്ച് പ്രേക്ഷകന്റെ അഡ്രിനാലിൻ ലെവൽ കുത്തനെ ഉയർത്താൻ ആറ്റ്ലിക്ക് കഴിയുന്നു എന്നതാണ് പടത്തിന്റെ വിജയം

  ആറ്റ്ലി പടങ്ങളുടെ മെയ്ക്കിംഗ് മികവ്

  ശങ്കറിന്റെ അസോസിയേറ്റായി വന്ന് രാജറാണിയും തെറിയും ചെയ്ത ആറ്റ്ലി ആ പടങ്ങളുടെ മെയ്ക്കിംഗ് മികവ് വെറും ആക്സിഡന്റലായിരുന്നില്ലെന്ന് മെർസലിലൂടെ ഉറപ്പിക്കുന്നുണ്ട്. ശങ്കർ സിനിമകളിൽ പൊതുവെ കാണാൻ കിട്ടാത്ത ഒരു ആത്മാവിനെ തന്റെ പടങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ ആറ്റ്ലി ശ്രമിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.. ബാഹുബലി റൈറ്റർ ആയ വിജയേന്ദ്രപ്രസാദിനെ സ്ക്രിപ്റ്റിംഗിൽ പങ്കാളിയാക്കുന്നതൊക്കെ അതിന്റെ ഭാഗം തന്നെയാണ്. ബാഹുബലിയുമായി റിലേറ്റ് ചെയ്യാവുന്നതും ഹൈ വോൾട്ടെജ് പകരുന്നതുമായ പല രംഗങ്ങളിൽ വിജയേന്ദ്രപ്രസാദിന്റെ സാന്നിധ്യം അനുഭവിച്ചറിയാം.

  മാരൻ, വെറ്റ്രി, തളപതി

  ഭൈരവ'യിൽ ലുക്കിലും പ്രസൻസിലും കുറച്ച് പിന്നാക്കം പോയിരുന്ന വിജയ് ഇത്തവണ മാരൻ, വെറ്റ്രി, തളപതി എന്നീ മൂന്നുറോളുകളിലൂടെ അസാധ്യമായ തിരിച്ചുവരവാണ് നടത്തുന്നത്.. മൂന്നും പക്കാപ്വൊളി.. അതിൽ തന്നെ ഡോക്റ്റർ മാരന്റെ വേർസറ്റാലിറ്റി സൂപ്പർബ്. ഈ നടൻ ആരാധകരിൽ നിറയ്ക്കുന്ന എനർജി എത്രയെന്നറിയണമെങ്കിൽ ആദ്യദിനം തിയേറ്ററിൽ അവർക്കൊപ്പമിരുന്ന് അത് അനുഭവിക്കുക തന്നെ ചെയ്യണം.. മെർസൽ‌ ട്രിപ്പിൾ ധമാക്കയായി ഫാൻസിന്എന്നതിന് അനുഭവം സാക്ഷി..

  നായികമാരും മൂന്ന്

  സാമന്ത റൂത്ത് പ്രഭു, കാജൽ അഗർവാൾ, നിത്യാമേനോൻ എന്നിവരാണ് യഥാക്രമം ഡോക്ടർ മാരൻ, വെറ്റ്രി, ദളപതി എന്നീ വിജയ്മാരുടെ നായികാകഥാപാത്രങ്ങളായ താര, അനുപല്ലവി, ഐശ്വര്യ എന്നീ റോളുകളിൽ.. സാമന്തയും കാജലും പതിവുപോൽ പാട്ടുസീനുകളിലെ ഐകാൻഡികൾ ആവുന്നെങ്കിലും നിത്യയുടെത് കുറച്ചുകൂടി കണ്ടന്റ് ഉള്ളതും സ്മാർട്ട ആയതുമായ കാഴ്ച നൽകുന്നു..

  എസ് ജെ സൂര്യ, ഹരീഷ് പേരടി

  മിന്നും ഫോമിലുള്ള എസ് ജെ സൂര്യ ആണ് പ്രതിനായനായ ഡോ. ഡാനിയൽ ആരോഗ്യരാജ്.. ഹരീഷ് പേരടിയും സഹവില്ലനായി ഒപ്പമുണ്ട്.. സത്യരാജ്, കോവൈ സരള, മൊട്ട രാജേന്ദ്രൻ എന്നിവരാണ് മറ്റ് താരങ്ങൾ. ആരും തന്നെ വെറുപ്പിച്ചിട്ടില്ലെന്നത് എടുത്തുപറയണം.. വളരെ ഏറെ കാലങ്ങൾക്ക് ശേഷം എആർ റഹ്‌മാൻ ക്ലാസ് വിട്ട് ജനപ്രിയ സംഗീതത്തിലേക്ക് കൂടുമാറിയതാണ് മെർസലിന്റെ മറ്റൊരു ഹൈലൈറ്റ്.. പാട്ടുകളും ബാക്ക്ഗ്രൗണ്ട് സ്കോറും വേറെ ലെവലാണ്..

  സാധാരണക്കാരന്റെ ചിത്രം

  തീവ്രവാദം (തുപ്പാക്കി) , കർഷക ആത്മഹത്യ (കത്തി), സ്ത്രീപീഡനം (തെറി), സ്വാശ്രയ വിദ്യാഭ്യാസ മാഫിയ (ഭൈരവ) എന്നീ സാമൂഹ്യപ്രതിബദ്ധയുള്ള വിഷയങ്ങൾക്ക് ശേഷം വിജയ് ഇത്തവണ ഫോക്കസ് ചെയ്തിരിക്കുന്നത് ഹോസ്പിറ്റൽ മാഫിയയുടെ കൊടൂരതകളിലേക്കാണ്.. വെറും 7% ജിഎസ്ടി വാങ്ങുന്ന സിംഗപ്പൂർ പോലൊരു രാജ്യത്ത് പൗരന്മാർക്ക് ആരോഗ്യസേവനങ്ങൾ സൗജന്യമായി നൽകുമ്പോൾ 28% ജി എസ് ടി ഈടായ്ക്കുന്ന ഇന്ത്യയ്ക്ക് അതിന് സാധ്യമാവുന്നില്ല എന്നതാണ് മെർസൽ ഉയർത്തുന്ന ചോദ്യം.. സാധാരണക്കാരന് ഏറ്റെടുക്കാതിരിക്കാൻ സാധ്യമല്ല എന്നർത്ഥം.

  ചുരുക്കം: ഒരു മസാല ചിത്രമെന്നതിനപ്പുറം ഒരു നല്ല കഥയും സന്ദേശവും മേര്‍സല്‍ എന്ന ചിത്രം നല്‍കുന്നു.

  English summary
  Mersal movie review by Schzylan Sailendrakumar.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more