നിരൂപണം: മിലി നല്ല പെണ്‍കുട്ടിയാണ്

Rating:
3.5/5
Star Cast: Amala Paul, Nivin Pauly,Shamna Kasim
Director: Rajesh Pillai

മിലിയ്ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ആദ്യമായി പരിചയപ്പെടുന്ന ഒരാള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി എന്ന ചിത്രത്തിന് യാതൊരു കുഴപ്പവുമില്ല. വളരെ ലളിതമായി മിലിയെന്ന പെണ്‍കുട്ടിയുടെ ജീവിതം മനോഹരമായി പറയുന്ന സംഗീതസാന്ദ്രമായ ചിത്രമാണ് മിലി.

നമുക്കിടയില്‍ ഒരു പക്ഷെ മിലി ഉണ്ടാകാം. അല്ലെങ്കില്‍ നമ്മള്‍ പലപ്പോഴും മിലിയിലൂടെ കടന്നു പോയിരിക്കാം. ആരോടും അധികം സംസാരിക്കാത്ത, മറ്റുള്ളവരുമായി കൂട്ടകൂടാതെ, പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത, ഉള്‍വലിഞ്ഞു ജീവിക്കാനാഗ്രഹിക്കുന്ന, അന്തര്‍മുഖിയായ പെണ്‍കുട്ടിയാണ് മിലി. എന്താണ് ആവളുടെ പ്രശ്‌നമെന്ന് ചോദിക്കാനോ, ഉള്ളുതുറന്ന് അവളോട് സംസാരിക്കാനോ ആരുമില്ല.

mili-movie-review

അതുകൊണ്ടൊക്കെ തന്നെയാവും താന്‍ തനിച്ചാണെന്ന ചിന്ത അവളെ വല്ലാതെ അലട്ടിയിരുന്നത്. ചെറിയ കുശുമ്പും മിലിക്കുണ്ട്. ആര്‍ക്കും മിലിയെ ഇഷ്ടമല്ല. ആരു പറഞ്ഞാലും അവള്‍ മാറുകയുമില്ല. പക്ഷെ മിലിയുടെ ജീവിതം മാറ്റിമറിക്കാന്‍, അവളുടെ വാക്കിലും നോക്കിലും ഒരു പുതു ഉണര്‍വ്വ് നല്‍കാന്‍ നവീന്‍ എന്ന ചെറുപ്പക്കാരനായി. അത് എങ്ങനെ സംഭവിച്ചു എന്നത് രസകരമായ കാഴ്ച. അതാണ് മിലി എന്ന സിനിമ.

മിലിയായി അമലപോളും നവീനായി നിവിന്‍ പോളിയും എത്തിയ ചിത്രത്തില്‍ സനുഷ, പ്രവീണ, സിജ റോസ്, ഷംന കാസിം, ദേവി അജിത്ത്, ബിന്ദു പണിക്കര്‍, ബേബി നന്ദന തുടങ്ങി 22 ല്‍ അധികം സ്ത്രീ കഥാപാത്രങ്ങളുണ്ട്. അമല പോളിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമായിരിക്കും മിലി. അമല മേക്കപ്പില്ലാതെയാണോ കൂടുതല്‍ സുന്ദരിയെന്ന് സിനിമ കാണുമ്പോള്‍ തോന്നിപ്പോകുന്നു.

mili-movie-review

പോയവര്‍ഷത്തെ വിജയങ്ങളുടെ തുടര്‍ച്ചയായിരുന്നു മിലിയില്‍ നിവിന്‍ പോളിയ്ക്ക്. കാര്യമായി ഒന്നും അദ്ദേഹത്തിന് ചെയ്യാനുണ്ടായിരുന്നില്ല എങ്കിലും തന്റെ ഭാഗം ഭംഗിയാക്കി. മലിയുടെ അച്ഛന്റെ വേഷത്തിലെത്തിയ സായികുമാറിന്റെ അഭിനയമാണ് കണ്ണില്‍ തറിച്ച മറ്റൊരു വേഷം. സനുഷയും, പ്രവീണയും, ഷംനയും അങ്ങനെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ ഭാഗം ഭംഗിയാക്കി.

2011 ല്‍ റിലീസ് ചെയ്ത 'ട്രാഫിക്കി'ന് ശേഷം നാല് വര്‍ഷത്തെ ഇടവേള എടുത്ത് രാജേഷ് പിള്ള എത്തുമ്പോള്‍ പ്രേക്ഷകര്‍ക്കൊരു പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ നിലനിര്‍ത്തി കൊണ്ട് തന്നെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ആദ്യ പകുതിയില്‍ ചെറുതായൊരു ഇഴച്ചില്‍ അനുഭവപ്പെടുമെങ്കിലും രണ്ടാം പകുതിയെത്തുമ്പോള്‍ അത് മാറും. ഇമോഷനല്‍ ഫീലോടുകൂടിയ ക്ലൈമാക്‌സാണ് നട്ടെല്ല്.

mili-movie-review

ചിത്രത്തില്‍ എടുത്തു പറയേണ്ട സംഭവം ഷാന്‍ റഹ്മാന്റെയും ഗോപി സുന്ദറിന്റെയും സംഗീതമാണ്. ഈ സംഗീതമാണ് സിനിമയ്ക്ക് ജീവന്‍ നല്‍കുന്നത്. സിനിമയുടെ ഗതിയ്ക്കനുസരിച്ച് ഒഴുകുന്ന സംഗീതം. മഹേഷ് നാരായണന്റെ തിരക്കഥ ഒരു പുതുമക്കാരന്റെയാണെന്ന് തോന്നിപ്പിക്കില്ല. അനീഷ് ലാലിന്റെ ഛായാഗ്രഹണവും മികച്ചു നില്‍ക്കുന്നു. അഞ്ചില്‍ നാലര മാര്‍ക്ക് കൊടുക്കാന്‍ കഴിയുന്ന മനോഹര ചിത്രം. ഒരു നല്ല ഫീല്‍!

ചുരുക്കം: എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന ഒരു കൊച്ചു ചിത്രമാണ് മിലി. ഒരു പോസിറ്റീവ് സന്ദേശം ചിത്രത്തിന് നല്‍കാന്‍ സാധിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X