»   » ഗ്രാന്റ് മാസ്റ്റര്‍ തൃപ്തിപ്പെടുത്തുന്നില്ല

ഗ്രാന്റ് മാസ്റ്റര്‍ തൃപ്തിപ്പെടുത്തുന്നില്ല

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/mohanlal-grand-master-review-2-aid0032.html">Next »</a></li></ul>

എതിരാളിയുടെ അടുത്ത 64 കരുനീക്കങ്ങള്‍ മുന്‍കൂട്ടി അറിയുന്നവനാണ് ഗ്രാന്റ് മാസ്റ്റര്‍. എതിരാളിയുടെ മനസ്സറിയുന്നവന്‍. ഗ്രാന്റ് മാസ്റ്ററായി അവതരിയ്ക്കുന്നത് സാക്ഷാല്‍ മോഹന്‍ലാല്‍. ഏറെക്കാലത്തിന് ശേഷം ലാല്‍ പൊലീസ് വേഷമണിയുന്ന ചിത്രം. പ്രേക്ഷകപ്രതീക്ഷകള്‍ വാനോളമുയരാന്‍ ഇതൊക്കെ തന്നെ ധാരാളം.

Grand Master

എന്നാല്‍ എതിരാളിയുടെ കരുനീക്കം മുന്‍കൂട്ടി പ്രവചിയ്ക്കുന്ന ഗ്രാന്റ് മാസ്റ്ററിന്റെ അണിയറക്കാര്‍ക്ക് മലയാള സിനിമാപ്രേക്ഷകന്റെ മാറിയ അഭിരുചികള്‍ മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന് തെളിയുകയാണിവിടെ. ഹോളിവുഡും ബോളിവുഡുമെല്ലാം സ്വന്തം സിനിമകളായി കാണുന്ന തലത്തിലേക്ക് വളര്‍ന്നിരിയ്ക്കുന്ന മലയാളി പ്രേക്ഷകന്‍ ആഗ്രഹിയ്ക്കുന്നത് പുതുമയുള്ള പ്രമേയങ്ങളും കാഴ്ചകളുമാണ്. അത് നല്‍കുന്നതില്‍ ഗ്രാന്റ് മാസ്റ്ററിന്റെ അണിയറക്കാര്‍ അത്രകണ്ട് വിജയിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

മാടമ്പിയെന്ന സൂപ്പര്‍ഹിറ്റിന് ശേഷം സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത് സംവിധായകന്‍ തന്നെ. കുടുംബപശ്ചാത്തലത്തില്‍ ഒരു ക്രൈം സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമൊരുക്കാനുള്ള ശ്രമമാണ് അണിയറക്കാര്‍ നടത്തിയിരിക്കുന്നത്.

ഹോളിവുഡ് ചിത്രമായ ടേക്കണിന്റെ റീമേക്കാണ് ഗ്രാന്റ് മാസ്റ്ററെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഗ്രാന്റ് മാസ്റ്ററിന്റെ കഥാപശ്ചാത്തലമാണ് ഇങ്ങനെയൊരു അഭ്യൂഹത്തിന് വഴിതെളിച്ചത്. ഭാര്യയുമായി പിരിഞ്ഞിരിയ്ക്കുന്ന മുതിര്‍ന്ന സെക്യൂരിറ്റി ഓഫീസര്‍. സ്വന്തം മകളുടെ ജീവന്‍ അപകടത്തിലാവുമ്പോള്‍ അയാള്‍ രംഗത്തിറങ്ങുകയാണ്. ഇതാണ് ഹോളിവുഡ് ആക്ഷന്‍ ത്രില്ലറായ ടേക്കണിന്റെ പശ്ചാത്തലം.

ഗ്രാന്റ് മാസ്റ്ററില്‍ നായകകഥാപാത്രമായ ഐജി ചന്ദ്രശേഖരന്റെ കുടുംബപശ്ചാത്തലവും ഏതാണ്ടിതൊക്കെ തന്നെ. എന്നാല്‍ കഥയിലെ സാമ്യത ഇവിടെ തീരുന്നു. ടേക്കണും ഗ്രാന്റ് മാസ്റ്ററും രണ്ടുവഴിയ്ക്ക് തന്നെയാണ് നീങ്ങുന്നത്.
അടുത്ത പേജില്‍
മാസ്റ്ററെ കുഴപ്പിയ്ക്കുന്ന കൊലപാതകങ്ങള്‍

<ul id="pagination-digg"><li class="next"><a href="/reviews/mohanlal-grand-master-review-2-aid0032.html">Next »</a></li></ul>
English summary
First half of the movie is little bit slow,which tells the family & love of Chandrashekhar (Mohanlal) but it catches up the speed at the end of first half

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam