twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്പിരിറ്റിന് അവഗണിയ്ക്കാനാവില്ല

    By Ajith Babu
    |

    ഈ സിനിമയെ നിങ്ങള്‍ക്ക് ഇഷ്ടപ്പെടാം..ഇഷ്ടപ്പെടാതിരിയ്ക്കാം. പക്ഷേ അവഗണിയ്ക്കാനാവില്ല. ബാല്യത്തില്‍ തന്നെ മദ്യം രുചിച്ചു തുടങ്ങുന്ന മലയാളിയ്ക്കുള്ള ഒരു സന്ദേശമാണ് ഈ സിനിമ. സത്യസന്ധത നിഴലിയ്ക്കുന്ന കഥ. സമൂഹത്തിന് ഏറ്റവും അത്യാവശ്യമായി നല്‍കേണ്ട സന്ദേശം ഇതു രണ്ടും രഞ്ജിത്തിന്റെ സ്പിരിറ്റിലുണ്ട്.

    തന്റെ തിരക്കുകളെല്ലാം മാറ്റിവച്ചാണ് രഞ്ജിത്ത് സ്പിരിറ്റ് ഒരുക്കിയിരിക്കുന്നത്. കുറച്ചൊരു സമയത്തിനുള്ളില്‍ തിരക്കഥയെഴുതി വെറും ഒരു മാസം കൊണ്ട് ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രം. അതിന്റെ ചില പോരായ്മകള്‍ സിനിമയില്‍ പ്രതിഫലിയ്ക്കുന്നുണ്ട്. രണ്ടാംപകുതിയ്ക്ക് ശേഷമാണ് ഈ പാളിച്ച കുറച്ചെങ്കിലും വ്യക്തമാവുക. എന്നാല്‍ ചാട്ടുളി പോലുള്ള ഡയലോഗുകള്‍ രഘുനന്ദന് സമ്മാനിയ്ക്കാന്‍ സംവിധായകന് കഴിയുന്നുണ്ട്.

    വേണുവിന്റെ ഛായാഗ്രഹണവും ഷാബാസ് അമന്റെ സംഗീതവും ചിത്രത്തിന് മിഴവേകുന്നുണ്ട്. സമകാലീന മലയാളത്തിന്റെ ഏറ്റവും മികച്ച സംവിധായകരിലൊരാളായി മാറിക്കൊണ്ടിരിയ്ക്കുന്ന രഞ്ജിത്തിനൊപ്പം മോഹന്‍ലാല്‍ ചേരുമ്പോഴുള്ള സമവാക്യമാണ് സ്പിരിറ്റിന്റെ ഹൈലൈറ്റ്.

    ഒരു ഹൈവോള്‍ട്ടേജ്് ആക്ഷന്‍ സിനിമയോ വെറുതെ പൊട്ടിച്ചിരിയ്ക്കുന്ന കോപ്രായങ്ങളോ പ്രതീക്ഷിയ്ക്കുന്നില്ലെങ്കില്‍ സ്പിരിറ്റ് നല്ലൊരനുഭവം തന്നെയാണ്. മോഹന്‍ലാലിന്റെ അതുല്യനടനവൈഭവം അനുഭവിയ്ക്കാനായി മാത്രം സ്പിരിറ്റ് കാണാവുന്നതാണ്. രഞ്ജിത്തിന്റെ ഏറ്റവും മികച്ച സിനിമയായൊന്നും ചിത്രത്തെ വിലയിരുത്താനാവില്ല. എന്നാല്‍ പ്രേക്ഷകന് നല്ലൊരു ദൃശ്യാനുഭവം, സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയം കൈയ്യടക്കത്തോടെ അവതരിപ്പിയ്ക്കാന്‍ കഴിഞ്ഞതില്‍ രഞ്ജിത്തിന് അഭിമാനിയ്ക്കാം.

    "മദ്യം കുപ്പിയിലാക്കിയൊരു കവിതയാണ്- ആ കുപ്പിയെ ഉടച്ചുകളയുകയാണ് രഘുനന്ദന്‍"

    ആദ്യപേജില്‍
    സ്പിരിറ്റ് മലയാളി കണ്ടിരിയ്‌ക്കേണ്ട സിനിമ

    English summary
    We follow the story of Raghunandan (Mohanlal), who is typing an autobiographical novel on an old portable typewriter.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X