twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേക്ഷകര്‍ കണ്ട ലാലിന്റെ വിസ്മയം; വലുതായി ഒന്നും വിസ്മയിപ്പിച്ചില്ല, എങ്കിലും നിരാശയും നല്‍കിയില്ല

    By Sreekanth Kollam
    |

    നാഷണല്‍ അവാര്‍ഡ് ജേതാവായ സംവിധായകന്‍ ചന്ദ്രശേഖര്‍ യെലേട്ടി ഒരുക്കിയ മനമന്ത എന്ന തെലുങ്ക് ചിത്രം മലയാളത്തില്‍ മൊഴി മാറ്റി എത്തിയതാണ് വിസ്മയം. വളരെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ എന്ന നടന്റെ പുതിയ ചിത്രം തിയേറ്ററില്‍ എത്തുന്നു, ഗൗതമിയും മോഹന്‍ലാലും ദീര്‍ഘനാളുകള്‍ക്ക് ശേഷം ഒരുമിച്ച് എത്തുന്നു, കൂടാതെ മോഹന്‍ലാല്‍ എന്ന നടന്റെ ഒരു ചിത്രം ഒരേ സമയം മൂന്ന് ഭാഷകളില്‍ എത്തുന്നു. എന്നീ വിശേഷണങ്ങളോടെ എത്തിയ ചിത്രം. ചിത്രം കാണാന്‍ ഏതൊരു സിനിമാ സ്‌നേഹിയേയും ആകര്‍ഷിക്കാന്‍ ഈ ഘടകങ്ങള്‍ ധാരാളം.

    'ഒരു ലോകം നാല് കഥകള്‍' എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തിയത്. അതില്‍ നിന്ന് തന്നെ ചിത്രത്തിന്റെ ഒരു ഔട്ട് ലൈന്‍ നമ്മുക്ക് കിട്ടുന്നു. നാല് പേരുടെ കഥ അത് നാലിടങ്ങളില്‍ നടക്കുന്നു.

    മോഹന്‍ലാല്‍ വിജേതാ സൂപ്പര്‍ മാര്‍ക്കറ്റില്‍ അസ്സി: മാനേജര്‍ ആയി ജോലി ചെയ്യുന്നു. കുടുംബ ജീവിതം നയിക്കുന്ന ഇദ്ദേഹത്തിന്റെ മുന്നില്‍ ജോലിയില്‍ മാനേജര്‍ ആയി പ്രമോഷന്‍ കിട്ടിയേക്കാവുന്ന ഒരു അവസരം വന്നെത്തുന്നു. തുടര്‍ന്നുള്ള സംഭവങ്ങള്‍ ആണ് ഒരു കഥ

    ഗായത്രി: ഗൗതമി നല്ല വിദ്യാഭാസം ഉണ്ടായിട്ടും വീട്ടിലെ കാര്യം മാത്രം നോക്കി ഒതുങ്ങി കഴിയുന്നു.ഇവര്‍ യാദൃശ്ചികമായി തന്റെ പഴയ പ്രൊഫസറെ കണ്ട് മുട്ടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങള്‍ ആണ് മറ്റൊരു കഥ.

    മഹിത:റെയ്‌ന റാവു സ്‌കൂളില്‍ പഠിക്കുന്ന ഈ കൊച്ചുമിടുക്കി ഒരു പരോപകാരി കൂടിയാണ്. മനുഷ്യത്വം വച്ച് പുലര്‍ത്തുന്ന മഹിത സ്‌കൂളില്‍ പോകവേ ചേരിയില്‍ പുറമ്പോക്കില്‍ കഴിയുന്ന വീര്‍ ശങ്കര്‍ എന്ന ഒരു ബാലനെ പരിചയപ്പെടുന്നു. തുടര്‍ന്ന് വരുന്ന സംഭവങ്ങള്‍ ഒരു കഥയെ കൊണ്ട് പോകുന്നു.

    അഭിറാം:വിശ്വന്ത് കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീറിംഗ് വിദ്യാര്‍ത്ഥി. ഒരു ദിവസം ഐറ എന്ന സുന്ദരിയായ ഒരു യുവതിയെ പരിചയപ്പെടുന്നു. ഐറയുമായി അഭിറാം അടുപ്പത്തിലാവുന്നു. പിന്നീട് എന്ത് അതാണ് നാലാമത്തെ കഥ. ഇങ്ങനെ നാല് കഥകളിലൂടെയാണ് ചിത്രം നീങ്ങുന്നത്

    നാടകീയത തോന്നിപ്പിക്കുന്ന കുറെ അനാവശ്യ രംഗങ്ങളോട് നീങ്ങിയതാണ് ആദ്യപകുതി. ആദ്യപകുതി പൊതുവെ ഒരേ താളത്തില്‍ മുന്നോട്ട് പോയി ഒടുവില്‍ ചിത്രത്തിന്റെ ഗതി മാറ്റം പോലെ ഒരു ചെറിയ ഇന്റര്‍വെല്‍ പഞ്ച്. അല്പം സംഘര്‍ഷഭരിതമായി ആണ് രണ്ടാം പകുതിയുടെ പോക്ക് ചിത്രം ഒരിഷ്ടം തോന്നിപ്പിക്കുന്ന തരത്തില്‍ കഥകളെ കോര്‍ത്തിണക്കി പ്രതീക്ഷിച്ചത് ആണെങ്കിലും ചെറിയ ട്വിസ്റ്റും മറ്റും ചേര്‍ത്ത് ഒരു വിധം തരക്കേടില്ലാത്ത ഒരു ഉപസംഹാരത്തിലേക്കും.

    മോഹന്‍ലാല്‍

    സാധാരണക്കാരനായ സായ്റാം

    സാധാരണക്കാരനായ ഒരു വ്യക്യതിയാണ് ഇവിടെ സായ്‌റാം. അനാസയാസമായി തന്നെ ലാലേട്ടന്‍ തന്റെ വേഷം ചെയ്തു. ആദ്യ പകുതിയില്‍ വെറുതെ ചിരിച്ചും മിണ്ടിയും നിക്കേണ്ടിയെ വന്നുള്ളൂ എങ്കിലും രണ്ടാം പകുതിയില്‍ ഭയഭീതിയും നിസ്സഹായതയും നിഴലിക്കുന്ന നല്ല പ്രകടനം.

    ഗൗതമി

    ഇടവേളയ്ക്ക് ശേഷം ഗൗതമി

    വളരെ നാളുകൾക്ക് ശേഷം മലയാളത്തില്‍ എത്തിയ ഗൗതമിയുടെ പ്രകടനം തൃപ്തികരമായിരുന്നു. വീട്ടമ്മയുടെ സകല ചെയ്തികളും വന്നു പോയ വേഷമായിരുന്നു ഗായത്രി.

     റെയ്ന റാവു

    മികച്ച പ്രകടനം

    മഹിത എന്ന മിടുക്കിയെ അവതരിപ്പിച്ച റെയ്‌ന റാവുവിന്റെ പ്രകടനമായിരുന്നു ചിത്രത്തില്‍ ഏറ്റവും മികച്ചത്. നല്ല രീതിയില്‍ എല്ലാം തനിമയോടെ ചെയ്തു. ചിത്രം കാണുമ്പോള്‍ മഹിത എന്ന കഥാപാത്രം കണ്ണ് ഒന്ന് എഴുതിയിരുന്നു എങ്കില്‍ എന്ന് എനിക്ക് തോന്നിപ്പിച്ചു.

    വിശ്വന്ത്

    അഭിറാമായി വിശ്വന്ത്

    പുള്ളി അല്പം ഓവര്‍ ആയിട്ടാണ് തോന്നിയത്. ഒരു പക്ഷെ തെലുങ്കര്‍ക്ക് പിടിക്കുമായിരിക്കും. അഭിനയിക്കാന്‍വേണ്ടി പാട് പെടുന്നത് പോലെ തോന്നി.

    ഉര്‍വശി, നാസര്‍, ജോയ് മാത്യു, പി ബാലചന്ദ്രന്‍

    മറ്റ് കഥാപാത്രങ്ങള്‍

    ഇവരെ കൂടാതെ ഉര്‍വശി, നാസര്‍, ജോയ് മാത്യു, പി ബാലചന്ദ്രന്‍ എന്നിവരും നല്ല വേഷങ്ങളില്‍ തനത് ശൈലിയില്‍ എത്തി. ബോട്ടില്‍ പോണ സീനിലും മറ്റും ചിരി ഉണര്‍ത്തിയ ഉര്‍വശി ചില ഇടങ്ങളില്‍ വെറുപ്പിച്ചു എന്നും പറയാതെ വയ്യ.

    സംഗീതം

    ഗാനങ്ങളെ കുറിച്ച്

    മഹേഷ് ശങ്കര്‍ ആയിരുന്നു ചിത്രത്തിന്റെ സംഗീത വിഭാഗം ചെയ്തത്. ആദ്യഗാനം കുഴപ്പം ഇല്ലായിരുന്നു എങ്കിലും ബാക്കി ഒക്കെ കണക്ക് തന്നെ. 'കെട്ടിലമ്മ കെട്ടിലമ്മ...' എന്ന ഗാനം തീര്‍ത്തും അസ്സഹനീയമായിരുന്നു. ഡബ്ബിങ് സിനിമയില്‍ ഇതൊക്കെ മതി അങ്ങനെ ആശ്വസിക്കാം. BGM കുഴപ്പമില്ലാത്ത രീതിയില്‍ സന്ദര്‍ഭോചിതമായി

    ക്യാമറ,എഡിറ്റിങ്

    ഒരു സീരിയല്‍ കാണുന്ന ഫീല്‍

    ക്യാമറ എഡിറ്റിംഗ് എന്നിവ അത്ര എടുത്ത് പറയാന്‍ മേന്മ ഇല്ലായിരുന്നു. ഒരു സീരിയല്‍ കാണുന്ന ഫീല്‍ ചില ഇടങ്ങളില്‍ നമ്മുക്ക് തോന്നിപ്പിച്ചു. പ്രത്യേകിച്ചും ഗായത്രിയുടെ വീട്ടിന് ഉള്ളിലെ സീനുകള്‍

    .

    മൊഴിമാറ്റം

    മൊഴിമാറ്റ ചിത്രമായ വിസ്മയത്തില്‍ സംഭവിച്ചത്

    ഡബ്ബിങ് ചിത്രമാകുമ്പോള്‍ ഏവരിലും ഒരു അസ്വസ്ഥത കാണുമ്പോള്‍ ഉണ്ടാകാറുണ്ട്, എങ്കിലും ആ കുറവ് ഒരു പരിധി വരെ ഒഴിവാക്കിയാണ് ചെയ്തിട്ടുള്ളത്. പി ബാലചന്ദ്രന്‍, ജോയ് മാത്യു എന്നിവരുമായുള്ള രംഗങ്ങള്‍ മലയാളത്തില്‍ തന്നെ ചിത്രീകരിച്ചതും നല്ലതായി. മോഹന്‍ലാലിന്റെ ചില ക്‌ളോസ് ഷോട്ടുകളും ഇതേ പോലെ മലയാളത്തില്‍ തന്നെയാണ് എടുത്തിരിക്കുന്നത്. മുന്‍നിര താരങ്ങള്‍ എല്ലാം സ്വയം ഡബ്ബ് ചെയ്തപ്പോള്‍ പ്രാധാന്യം കുറഞ്ഞ ചെറിയ വേഷങ്ങള്‍ ചെയ്ത താരങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് കേള്‍ക്കുമ്പോള്‍ അറിയാതെ കൈരളി ചാനല്‍ ഓര്‍മ്മ വരും. എങ്കിലും ചിത്രം ഒരു പരിധി വരെ ഡബ്ബിങ് പോരായ്മകള്‍ തരണം ചെയ്തു എന്ന് പറയാം.

     നാല് കഥകള്‍

    കഥാപാത്രങ്ങളിലെ നാടകീയത

    നാല് കഥകളില്‍ ഊന്നി നീങ്ങുന്ന ചിത്രം നാലിലും ഒരേ പോലെ സുഖം നല്‍കി എന്ന് പറയാന്‍ ആകില്ല. നാല് കഥാപാത്രങ്ങളെ പ്രേക്ഷകരില്‍ ഇറങ്ങി ചെല്ലാന്‍ വേണ്ടി കാട്ടുന്ന ആദ്യ സീനുകള്‍ പലതും ഏച്ചുകെട്ടലുകള്‍ തോന്നിച്ചു. ബാലികയുടെ ഭാഗവും സായ്‌റാമിന്റെ ഭാഗവും വ്യക്തമായി കാണിച്ച് തുടങ്ങുമ്പോള്‍ മറ്റ് രണ്ട് കഥാപാത്രങ്ങളും നാടകീയമായ രീതിയില്‍ ആയിരുന്നു തുടങ്ങിയതും മുന്നോട്ട് പോയതും.

    സംഭാഷണം

    ആവശ്യമില്ലാത്ത സംഭാഷങ്ങളും സീനുകളും

    ചില ഇടങ്ങളില്‍ ചിത്രത്തിന്റെ സംഭാഷണങ്ങളും മോശമായിരുന്നു. ആവശ്യമില്ലാത്ത നിരവധി സീനുകള്‍ ചിത്രത്തില്‍ ഉടനീളം വന്ന് പോകുന്നു, അതോടൊപ്പം ഗൗരവകരമായ നല്ല നല്ല രംഗങ്ങള്‍ കൂടി വന്ന് പോകുന്നുണ്ട് എന്നത് ചിത്രത്തെ പിടിച്ച് നിര്‍ത്തുന്നു. ചിത്രത്തിലെ മൊത്തത്തില്‍ നോക്കുമ്പോള്‍ ഏറ്റവും അരോചകമായ കഥയും രംഗങ്ങളും അഭിറാംഐറാ സീനുകള്‍ ആണ്. അസ്സല്‍ ക്‌ളീഷേ, നായിക വരുന്നു ഞൊടിയിടയില്‍ നായകന് പ്രണയം കൊറേ ഒലിപ്പീര് ഇതൊക്കെ അല്പം ഓവര്‍ ആയി തോന്നി. നേരത്തെ പറഞ്ഞത് പോലെ നമ്മുടെ മലയാളി കണ്ണില്‍ മാത്രം ആകാം അതെല്ലാം മോശം.

    ചന്ദ്രശേഖര്‍ യെലറ്റി

    സംവിധായകന്‍ ചന്ദ്രശേഖര്‍ യെലറ്റി


    മള്‍ട്ടിപ്ലക്‌സുകളില്‍ സിനിമ കാണുന്നതിന് ടിക്കറ്റ് നൂറ് രൂപ വല്ലതും വാങ്ങി കഴിക്കണം എങ്കില്‍ നാണൂറ് രൂപയിലേറെ വേണം എന്ന് ആക്ഷേപഹാസ്യ രൂപേനെ കാണിക്കുന്നുണ്ട്. അതുപോലെ ചില വീട്ടമ്മമാരില്‍ കണ്ട് വരുന്ന സ്വര്‍ണ്ണം, ടി വി, ഫ്രിഡ്ജ്, വസ്ത്രങ്ങളോടുള്ള എന്നിവയോടുള്ള ഭ്രമം അതും എടുത്ത് കാണിക്കുന്നുണ്ട്. 400 രൂപ ലാഭം നോക്കി സാധനം വാങ്ങാന്‍ 500 രൂപ ചിലവാക്കി വളരെ ദൂരെ പോയി വരുന്നതും ഒക്കെ സംവിധായകന്‍ എന്തൊക്കൊയോ മനസ്സിലാക്കി താരാന്‍കാണിച്ചത് പോലെ തോന്നി.

     പോരായ്മകള്‍ മാറ്റിയാല്‍

    അവസാനത്തെ അരമണിക്കൂര്‍

    മേൽപ്പറഞ്ഞ പോരായ്മകള്‍ എല്ലാം ഉണ്ടെങ്കിലും ചിത്രം അവസാനത്തെ അരമണിക്കൂർ ഒരിഷ്ടം നമ്മുക്ക് നല്കും. അതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവും ഊഹിക്കാനാവുന്ന വിധത്തിൽ കാര്യങ്ങൾ എത്തും എങ്കിലും അതിനെ നല്ല രീതിയിൽ സമന്വയിപ്പിച്ചത് ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ഒരേ താളത്തിൽ ചെറിയ വിരസതയുടെ കണ്ട് നീങ്ങുന്ന പ്രേക്ഷകരിൽ ഒരു ഉണർവ് വരുന്നതും ഈ അരമണിക്കൂർ ആണ്.

    വിസ്മയം

    ഒരു കൊച്ച് വലിയ സിനിമ

    ആകെ മൊത്തം നോക്കുമ്പോൾ എല്ലാ പ്രായക്കാരേയും ഒരു പോലെ സന്തോഷിപ്പിക്കാന്‍ പാകത്തിന് ചെയ്ത ഒരു കൊച്ച് വലിയ സിനിമ

    English summary
    mohanlal Vismayayam audience review.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X