For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാം പണത്തിന്റെ കളി തന്നെ

|

നീല്‍ ജോണ്‍ സാമുവല്‍. കൊച്ചി നഗരത്തിലെ ജെഎം മോട്ടോര്‍ഴ്‌സിലെ സെയില്‍സ് മാനേജരാണ്. ഒരു ന്യൂഇയര്‍ പാര്‍ട്ടി കഴിഞ്ഞ് അല്‍പം വൈകി വീട്ടിലേക്കു പോകുന്ന നീലിന് (ഫഹദ് ഫാസില്‍) ബസ് നഷ്ടമാകുന്നു. അടുത്ത ബസ് രാത്രി 11നു ശേഷം. കൈയില്‍ ആകെയുള്ളത് 130 രൂപ. അതില്‍ 110 രൂപയ്ക്ക് ബിയര്‍ കഴിക്കാന്‍ അടുത്തൊരു ബാറിലേക്കു കയറുന്നു.അവിടെ നിന്നിറങ്ങുമ്പോള്‍ മദ്യംവാങ്ങിച്ചുവരികയായിരുന്ന കൊച്ചിയിലെ രണ്ടു ഗുണ്ടകളുമായി തട്ടി അവരുടെ കയ്യിലെ മദ്യം താഴെ വീഴുന്നു. തുടര്‍ന്നുണ്ടാകുന്ന തര്‍ക്കം സംഘട്ടനത്തില്‍ കലാശിക്കുന്നു.

നീലിന്റെ അടിയേറ്റ് ഗുണ്ട വീഴുന്നു. അതോടെ നീലിനെ പിടിക്കാന്‍ കൊച്ചിയിലെ ഗുണ്ടാസംഘം തന്നെ വരുന്നു. നീല്‍ ഒരു ബസില്‍ കയറി രക്ഷപ്പെടുന്നു. എന്നാല്‍ മകുടി ദാസ് (ജോജു ജോര്‍ജ്) എന്നഗുണ്ടയും സംഘവും അവനെ പിന്‍തുടരുന്നുണ്ട്.

money-rathnam

ഇതേ ബസില്‍ ആണ് ഒരു കോടി രൂപയുമായി മറ്റൊരാള്‍ കയറുന്നത്. അയാള്‍ക്ക് ചിലപ്പോള്‍ ഓര്‍മ നഷ്ടമാകും. അയാളുടെ മുതലാളി ഐസക് ആനക്കാട(രഞ്ജി പണിക്കര്‍)ന്റെ കള്ളപ്പണം പൊലീസ് പിടികൂടാതിരിക്കാന്‍ വേണ്ടി മുതലാളി പറഞ്ഞതിനാല്‍ ബസില്‍ കയറിയതാണ്. അയാള്‍ ബാഗുമായി നീലിന്റെ അടുത്ത് തന്നെയിരിക്കുന്നു.

കോടികള്‍ വില വരുന്ന നീലരത്‌നം വാങ്ങാന്‍ വേണ്ടിയാണ് മുതലാളി പണവുമായി ഇറങ്ങിയത്. കൊച്ചിയിലെ തന്നെ അഞ്ചുപേരാണ് ആ നീലരത്‌നം വില്‍ക്കാന്‍ വരുന്നത്.

ബസ് ആലുവ സ്റ്റാന്‍ഡിലെത്തിയപ്പോള്‍ മകുടി ദാസും സംഘവും നീലിനെ പിടികൂടാന്‍ വരുന്നു. അപ്പോഴേക്കും ബാഗ് അവിടെ വച്ച് മറന്ന് സഹയാത്രികന്‍ (കൊച്ചുപ്രേമന്‍) പോയിരുന്നു. നീല്‍ ആ ബാഗില്‍ മുഖംമറച്ച് അവിടെ നിന്നു രക്ഷപ്പെടുന്നു. മസാലപ്പൊടികള്‍ വില്‍ക്കുന്ന ഒരു വാനിലാണ് അയാള്‍ രക്ഷപ്പെടുന്നത്.

നീലിന്റെ പ്രതിശ്രുത വധുവായ പിയ (നിവേദ) സാമൂഹിക പ്രവര്‍ത്തകയാണ്. അസുഖം ബാധിച്ച കുട്ടികളുടെ സൗജന്യ ചികില്‍സയ്ക്കായി ഒരു പരിപാടി നടത്താന്‍ ഓടിനടക്കുകയാണ് അവള്‍. അടുത്ത ദിവസമായ പുതുവല്‍സര ദിനത്തിലാണ് പരിപാടി.

നീലിനെയും കൊണ്ട് വാന്‍ എത്തുന്ന തമിഴ്‌നാട്ടിലാണ്. അവിടെ ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതെ വിഷമിച്ചിരിക്കമ്പോഴാണ് അയാള്‍ കൈവശമുള്ള ബാഗ് തുറന്നു നോക്കുന്നത്. അതുകണ്ട് അയാള്‍ ഞെട്ടിപ്പോകുന്നു. അവിഹിതമായ പണം മനുഷ്യന്റെ കൈവശം വരുമ്പോള്‍ അയാളിലുണ്ടാകുന്ന മാറ്റമാണ് പിന്നീടു കാണുന്നത്. തന്റെ കൈവശമുള്ള പണവുമായി അയാള്‍ ആഢംബര ഹോട്ടലില്‍ കയറുന്നു.

എന്നാല്‍ അവിടെയൊന്നും അയാള്‍ക്കു സമാധാനം കിട്ടുന്നില്ല. ഈ പണത്തിനു വേണ്ടി അയാള്‍ ഗുണ്ടകളുമായി ഏറ്റുമുട്ടേണ്ടി വരുന്നു. ഒടുവില്‍ ഒരു ദിവസത്തെ അലച്ചിലിനൊടുവില്‍ അയാള്‍ കൊച്ചിയിലെത്തുകയാണ്. അവിടെ അയാളെ കാത്ത് മകുടി ദാസും സംഘവും ഉണ്ട്. പണം നഷ്ടപ്പെട്ട ആനക്കാടനും ഇവിടെയുണ്ട്. പ്രോഗ്രാം നടത്താന്‍ പണത്തിനായി കാത്തിരിക്കുന്ന പിയയുണ്ട്. ഇതില്‍ ആര്‍ക്കാണ് അയാള്‍ക്കു പണം കൊടുക്കാന്‍ കഴിയുക അതാണ് മണിരത്‌നം എന്ന ചിത്രത്തിലൂടെ ഇനി നാം കാണാന്‍പോകുന്നത്.

ന്യൂജനറേഷന്‍ കോമഡി- മണിരത്‌നം

English summary
Money Ratnam is a comedy thriller directed by Santhosh Nair. Fahadh Faasil and Niveda Thomas play the lead roles in the movie, which is produced by Century Films. Money Ratnam is the 100th production venture of Century Films. It is also the first movie of Fahadh Faasil releasing after his marriage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more