»   » നടന്‍- നാടകത്തിന്റെ ജീവിതം പറയുന്ന സിനിമ

നടന്‍- നാടകത്തിന്റെ ജീവിതം പറയുന്ന സിനിമ

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/movies/review/movie-nadan-review-2-115211.html">Next »</a></li></ul>

നാടകം മലയാളിക്ക് എന്തായിരുന്നു? കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും ജീവിതസാഹചര്യവും മാറ്റിമറിക്കാന്‍ വരെ കെല്‍പ്പുണ്ടായിരുന്ന നാടകത്തിന്റെ ഇന്നത്തെ അവസ്ഥയെന്ത്? ദേവദാസ് സര്‍ഗവേദി എന്ന നാടക സംവിധായക- നടനിലൂടെ മലയാളനാടക വേദിയുടെ വളര്‍ച്ചയും തളര്‍ച്ചയും അന്വേഷിക്കുന്ന നടന്‍ എന്ന ചിത്രം 2013ലെ മലയാളത്തിലെ മികച്ച ചിത്രങ്ങളിലൊന്നായിരിക്കും.

സെല്ലുലോയ്ഡ് എന്ന സിനിമയ്ക്കു ശേഷം കമല്‍ സംവിധാനം ചെയ്യുന്ന നടന്‍ എന്തുകൊണ്ടും മലയാളി കാണേണ്ട ചിത്രമാണ്. കാരണം ഇന്നത്തെ കേരളത്തെ ഇത്രയധികം വളരാന്‍ വളക്കൂറ് ഒരുക്കിയത് നാടകമാണ്. ആ നാടകം തളര്‍ന്നാല്‍ കുറേപേര്‍ക്ക് വേദനിക്കും. അത്തരമൊരു വേദനയാണ് കമല്‍ മലയാളിക്ക് ഈ വര്‍ഷം സമ്മാനിച്ചത്.

Nadan

കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടികൊടുക്കാന്‍ കമലിനു സാധിച്ചുവെങ്കില്‍ ഈ വര്‍ഷം ജയറാമിന് അങ്ങനയൊരു സാധ്യതയുണ്ടാക്കാനും സാധിച്ചു. ജയറാമിന്റെ അഭിനയ ജീവിതത്തിലെ മികച്ചവേഷമാണ് നടനിലെ ദേവദാസ്. അടുത്തിടെ സിനിമകളൊന്നുംകാര്യമായി വിജയിക്കാതിരുന്ന ജയറാമിന് ശക്തമായ തിരിച്ചുവരവിന് ഈ ചിത്രം സാധ്യതയൊരുക്കും.

മലയാള നാടകവേദിയിലെ കലാകാരന്‍മാരെ അവതരിപ്പിക്കാന്‍ ഒരുപാട് താരങ്ങള്‍ നടനില്‍ അണിനിരന്നിട്ടുണ്ട്. അവരെല്ലാം നാടകവുമായി ബന്ധമുള്ളവരുമാണ്. കെപിഎസി ലളിത, ചെമ്പില്‍ അശോകന്‍, ശശി കലിംഗ, ഹരീഷ് പേരടി, സജിത മഠത്തില്‍ എന്നിങ്ങനെ നിരവധി താരങ്ങള്‍. തങ്ങളെ സിനിമയിലേക്കെത്തിച്ച ഈ കലാരൂപത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ മാറ്റം വരുത്തണമെന്ന് ആഗ്രഹമുള്ള താരങ്ങള്‍ കൂടിയാണവര്.
അതുകൊണ്ടുതന്നെ നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ അവര്‍ക്കെല്ലാം സാധിക്കുകയും ചെയ്തു. പ്രത്യേകിച്ച് കെപിഎസി ലളിതയ്ക്കും സജിത മഠത്തിലും. കെപിഎസി വിട്ട് സര്‍ഗവേദി എന്ന നാടകട്രൂപ്പിലേക്കു ചേക്കേറിയ കഥാപാത്രത്തെയാണ് കെപിഎസി ലളിത അവതരിപ്പിക്കുന്നത്. സജിത മഠത്തില്‍ ജയറാമിന്റെ ഭാര്യയായിട്ടും.

സുരേഷ്ബാബുവിന്റെതാണ് കഥയും തിരക്കഥയും. വളരെ ചടുലമായ സംഭാഷണങ്ങളും സന്ദര്‍ഭങ്ങളൊന്നും ഈ ചിത്രത്തിലില്ല. തൊണ്ണൂറുകളിലെല്ലാം മലയാളത്തില്‍ റിലീസ് ചെയ്ത സിനിമകളുടെ പാറ്റേണിലാണ് സുരേഷ് കഥയൊരുക്കിയിരിക്കുന്നത്. അതായത് മലയാളത്തിലെ ന്യൂജനറേഷനുമായി ഈ സിനിമയ്ക്ക് ബന്ധമൊന്നുമില്ല. എന്നാല്‍ പ്രേക്ഷകന്റെ ഉള്ളുലയ്ക്കുന്ന നിരവധി കഥാമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ സുരേഷ്ബാബുവിനു സാധിച്ചു. പ്രഭാവര്‍മയുടെ വരികള്‍ക്ക് മികച്ച സംഗീതമൊരുക്കാന്‍ ഔസേപ്പച്ചനും സാധിച്ചു.

നടി രമ്യാ നമ്പീശനും മികച്ചൊരു വേഷമാണ് ചെയ്തിരിക്കുന്നത്. എല്ലാംകൊണ്ടും മലയാളി ഇഷ്ടപെടേണ്ടചിത്രം തന്നെയാണ് നടന്‍.

കമലിന്റെ മികവു തന്നെ നടന്‍

<ul id="pagination-digg"><li class="next"><a href="/movies/review/movie-nadan-review-2-115211.html">Next »</a></li></ul>
English summary
lay is the thing. But is the stage bigger than life itself? This is the central question in director Kamal’s 'Nadan', which showcases a small group of individuals who lived and died for the stage and brings out the drama behind the drama.
Please Wait while comments are loading...

Malayalam Photos

Go to : More Photos