»   » തുടക്കം പാളാതെ ആരംഭം

തുടക്കം പാളാതെ ആരംഭം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/movies/review/movie-review-ajith-arambam-2-114367.html">Next »</a></li></ul>

തിയറ്ററില്‍ നിന്നിറങ്ങുമ്പോള്‍ അജിതിന്റെ ആരംഭം വെറുതെയായി എന്നു തോന്നുകയില്ല. സംഭവം ആട്ടവും പാട്ടും സംഘട്ടനവുമൊക്കെയാണെങ്കിലും അയ്യോ മോശമായി എന്നു പറയിക്കാതെ, നല്ലൊരു തമിഴ് സിനിമ കണ്ടു എന്ന ബോധത്തോടെ മടങ്ങാം. മലയാള സിനിമ കാണുമ്പോള്‍ മനസ്സില്‍ വരുന്ന യുക്തിയും യുക്തിരാഹിത്യമൊന്നും ഇവിടെ ചര്‍ച്ച ചെയ്യേണ്ടതില്ല.

അജിത് നിറഞ്ഞു നില്‍ക്കുന്നൊരു ചിത്രം കണ്ടു എന്ന ആശ്വാസത്തോടെ ആരംഭം കണ്ടിരിക്കാം. സംവിധായകന്‍ വിഷ്ണുവര്‍ധനും താരങ്ങളായ ആര്യയും നയന്‍താരയും തപ്‌സിയുമെല്ലാം ഒന്നിനൊന്നു മല്‍സരിച്ചൊരു ചിത്രമാണിത്. കേരളത്തിലെ 240 തിയറ്ററുകളിലും യുവാക്കളെ ഹരം കൊളള്ളിക്കുന്ന ആരംഭം ആദ്യവാരത്തില്‍ തന്നെ കോടികള്‍ കൊയ്യുമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട.

 Arambam

ആക്ഷന്‍ ചിത്രങ്ങളേ അടുത്തകാലത്തായി അജിത്ത്‌ചെയ്യാറുള്ളൂ. വിഷ്ണുവര്‍ധന്‍ തന്നെ സംവിധാനം ചെയ്ത ബില്ലയിലൂടെയാണ് അജിത് പൂര്‍ണമായും ആക്ഷന്‍ ഹീറോയായി മാറിയത്. വര്‍ഷത്തില്‍ ഒരു ചിത്രം. അതും മേക്കപ്പ് ഒന്നുമില്ലാതെ. നരച്ച തലയും താടിയും വച്ച് ഗഌമറിനെക്കുറിച്ച് ചിന്തിക്കാതെയുള്ള അഭിനയം. പ്രായം എഴുപതിനോടടുത്തിട്ടും യുവാക്കളെ പോലെ മേക്കപ്പിട്ട് നടക്കുന്ന നായകന്‍മാര്‍ക്കിടയില്‍ അജിത്തൊരു മാറ്റമായിരിക്കും. എന്നാല്‍ അഭിനയത്തോടുള്ള ഈ നടന്റെ അഭിനിവേശം ഓരോ ഫ്രയിമിലും നിറഞ്ഞുനില്‍ക്കുന്നതു കാണാം. അതുതന്നെയാണ് പ്രേക്ഷകനു ലഭിക്കുന്ന പോസിറ്റീവ് എനര്‍ജിയും.

മലയാളിയായ നയന്‍താരയുടെ പ്രകടനമാണ് എടുത്തുപറയേണ്ട മറ്റൊന്ന്. രാജാ റാണിയിലൂടെ അഭിനയത്തിന്റെ പുതിയ ഭാവം തുറന്ന നയന്‍താര ബില്ലയില്‍ ഗഌമര്‍ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും അഭിനയം കൊണ്ട് അയ്യേ എന്നു പറയിക്കുന്നില്ല. അതുപോലെ തന്നെ ആര്യയും തപ്‌സിയും. ചെറിയ ചെറിയ തമാശയിലൂടെയാണ് ആര്യ തന്റെ വേഷത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. തപ്‌സിയുടെ കുട്ടിത്തം നിറഞ്ഞ പ്രകടനവും പ്രേക്ഷകന് ഇഷ്ടപ്പെടും. യുവാന്‍ ശങ്കര്‍രാജയുടെ സംഗീതം മുന്‍ചിത്രങ്ങളെ പോലെ ഏറ്റില്ല എന്നത് ഒരു പോരായ്മ തന്നെയാണ്.

അമിത സസ്‌പെന്‍സും കഥയിലെ ടേണിങ് പോയിന്റുകളും നായകന്റെ അലര്‍ച്ചയും നെടുനീളന്‍ ഡയലോഗുകളുമൊന്നുമില്ലാതെ ഒരു ആക്ഷന്‍ ചിത്രത്തെ വിജയിപ്പിക്കാന്‍ കഴിയുമെന്ന് വിഷ്ണുവര്‍ധന്‍ തെളിയിക്കുകയാണ്.

അഴിമതിക്കെതിരായ പോരാട്ടം

<ul id="pagination-digg"><li class="next"><a href="/movies/review/movie-review-ajith-arambam-2-114367.html">Next »</a></li></ul>

English summary
Movie review of tamil movie Aramnam staring Ajith, Nayanthara, Araya and Thapsi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X