»   » നിരൂപണം; ചാര്‍ലി പ്രണയത്തിന്റെ അംബാസിഡര്‍

നിരൂപണം; ചാര്‍ലി പ്രണയത്തിന്റെ അംബാസിഡര്‍

Posted By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാനും മാര്‍ട്ടിന്‍ പ്രക്കാട്ടും നല്ലൊരു ക്രിസ്മസ് ആഘോഷത്തിന് തുടക്കം കുറിച്ചു എന്ന് പറഞ്ഞുകൊണ്ട് തുടങ്ങാം എന്ന് തോന്നുന്നു. ചാര്‍ലിയും അങ്ങനെയാണ്. തനിക്കു ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുക, ജീവിതം ആഘോഷമാക്കുക എന്ന് ചിന്തിയ്ക്കുന്ന ഒരു ചെറുപ്പക്കാരന്‍. ആ സന്തോഷത്തെ പ്രേക്ഷകരിലെത്തിക്കാനാണ് മാര്‍ട്ടിന്‍ ശ്രമിച്ചത്.

ചാര്‍ലിയുടെയും ടെസയുടെയും ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ജീവിതത്തില ഓരോ നിമിഷങ്ങളെയും ആഘോഷമാക്കാന്‍ ശ്രമിയ്ക്കുന്ന ചെറുപ്പക്കാരനാണ് ചാര്‍ലി. യാത്രകളോട് വളരെ ഇഷ്ടം. അതുകൊണ്ട് തന്നെ പല ഭാഷകളും പല സ്ലാങിലും ചാര്‍ലി സംസാരിക്കും. ആ സംസാരത്തില്‍ ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാനും ശ്രമിയ്ക്കും. അങ്ങനെ ഒരു യാത്രയിലാണ് ടെസയെ കണ്ടുമുട്ടുന്നത്.


പിന്നീട് ഇവര്‍ക്കിടയില്‍ ഉണ്ടാവുന്ന പ്രണയവും ആ പ്രണയത്തിലേക്ക് അറിഞ്ഞോ അറിയാതെയോ കഥാപാത്രങ്ങളാകുകയും ചെയ്യുന്ന വേറേ കുറേ പേര്‍. പ്രണയം നടക്കുന്ന പശ്ചാത്തലം. പ്രണയത്തിന് മുമ്പും പിമ്പും എന്ന് പറയുന്നതും ശരിയാവും.


ഉണ്ണി ആറിന്റെയും മാര്‍ട്ടിന്റെ പ്രക്കാട്ടിന്റെയും തിരക്കഥയാണ് നട്ടെല്ല്. മുന്നറിയിപ്പ് പോലുള്ള ക്ലാസിക് ചിത്രങ്ങള്‍ക്കും, ബിഗ് ബി പോലുള്ള സ്‌റ്റൈലിഷ് ചിത്രങ്ങള്‍ക്കും മാത്രമല്ല, ചാര്‍ലി പോലൊരു റൊമാന്റിക് ചിത്രത്തിനും തിരക്കഥ എഴുതാന്‍ തനിക്ക് കഴിയുമെന്ന് ഉണ്ണി ആര്‍ തെളിയിച്ചു. ഓരോ ചെറിയ കഥാപാത്രത്തിന് പോലും അവരുടേതായ സ്‌പെയ്‌സ് നല്‍കിയതിലാണ് സംവിധായകന്റെ മിടുക്ക്.


തിരക്കഥ മാറ്റി നിര്‍ത്തിയാല്‍, തീര്‍ച്ചയായും ചിത്രത്തിന്റെ രണ്ട് നെടുംന്തൂണുകള്‍ പാര്‍വ്വതിയും ദുല്‍ഖറും തന്നെയാണ്. ദുല്‍ഖറിന്റെ ആ ഗെറ്റപ്പും ഓട്ടവും ചാട്ടവുമൊന്നും ഒട്ടും നിരാശപ്പെടുത്തിയില്ല. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലെ പക്വത ഒരിക്കല്‍ കൂടെ ദുല്‍ഖര്‍ തെളിയിച്ചിരിയ്ക്കുന്നു. പാര്‍വ്വതിയുടെ മാറ്റമാണ് അത്ഭുതപ്പെടുത്തുന്നത്. കാഞ്ചനമാലയില്‍ നിന്ന് ടെസ്സയിലേക്കുള്ള മാറ്റം വളരെ എളുപ്പമാണെന്ന് തോന്നിപ്പിയ്ക്കുന്ന തരത്തിലായിരുന്നു. ദുല്‍ഖറും പാര്‍വ്വതിയുമായുള്ള ജോഡി പൊരുത്തവും സൂപ്പര്‍.


അപര്‍ണ ഗോപിനാഥ്, നെടുമുടി വേണു, കല്‍പന, ഷൗഭിന്‍ ഷഹീര്‍, ടൊവിനോ തോമസ്, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. എന്ന് നിന്റെ മൊയ്തീനില്‍ നിന്ന് ചാര്‍ലിയിലെത്തുമ്പോള്‍, അവിടെയും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാന്‍ ടൊവിനോ ശ്രദ്ധിച്ചു. പീരമേടിന്റെയും മൂന്നാറിന്റെയും സൗന്ദര്യം ജോമോന്‍ തന്റെ ക്യാമറയിലൂടെ ഒപ്പിയെടുത്തു. ഗോപി സുന്ദറിന്റെ സംഗീതം ഒരു ഫീല്‍ ഗുഡ് മൂവിയാവാന്‍ ചിത്രത്തെ ഏറെ സഹായിച്ചു. തുടര്‍ന്ന് വായിക്കൂ...


നിരൂപണം; ചാര്‍ലി പ്രണയത്തിന്റെ അംബാസിഡര്‍

ചാര്‍ലി എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്. ജീവിതത്തില ഓരോ നിമിഷങ്ങളെയും ആഘോഷമാക്കാന്‍ ശ്രമിയ്ക്കുന്ന ചെറുപ്പക്കാരനാണ് ചാര്‍ലി. യാത്രകളോട് വളരെ ഇഷ്ടം. അതുകൊണ്ട് തന്നെ പല ഭാഷകളും പല സ്ലാങിലും ചാര്‍ലി സംസാരിക്കും. ആ സംസാരത്തില്‍ ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാനും ശ്രമിയ്ക്കും.


നിരൂപണം; ചാര്‍ലി പ്രണയത്തിന്റെ അംബാസിഡര്‍

ടെസ എന്നാണ് പാര്‍വ്വതി അവതരിപ്പിച്ച നായിക കഥാപാത്രത്തിന്റെ പേര്. കാഞ്ചനമാലയില്‍ നിന്ന് ടെസ്സയിലേക്കുള്ള മാറ്റം വളരെ എളുപ്പമാണെന്ന് തോന്നിപ്പിയ്ക്കുന്ന തരത്തിലായിരുന്നു. ദുല്‍ഖറും പാര്‍വ്വതിയുമായുള്ള ജോഡി പൊരുത്തവും സൂപ്പര്‍.


നിരൂപണം; ചാര്‍ലി പ്രണയത്തിന്റെ അംബാസിഡര്‍

കനി എന്നാണ് അപര്‍ണയുടെ കഥാപാത്രത്തിന്റെ പേര്. ഒരു യാത്രയിലാണ് കനി ചാര്‍ലിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. എബിസിഡിയ്ക്ക് ശേഷം ദുല്‍ഖറും അപര്‍ണയും ഒന്നിയ്ക്കുന്ന രണ്ടാമത്തെ ചിത്രമാണ് ചാര്‍ലി


നിരൂപണം; ചാര്‍ലി പ്രണയത്തിന്റെ അംബാസിഡര്‍

ടെസയ്ക്കും ചാര്‍ലിയ്ക്കും ഇടയിലെ പാലമായിട്ടാണ് നെടുമുടി വേണുവിന്റെ കുഞ്ഞപ്പ എന്ന കഥാപാത്രമെത്തുന്നത്. തമാശ നിറഞ്ഞൊരു ലൈറ്റ് ക്യാറക്ടാറാണ് കുഞ്ഞപ്പ


നിരൂപണം; ചാര്‍ലി പ്രണയത്തിന്റെ അംബാസിഡര്‍

ഹാസ്യത്തിന് മാറ്റുകുട്ടൂന്ന കഥയിലെ മറ്റൊരു കഥാപാത്രം. റാഹേലമ്മ എന്ന കഥാപാത്രത്തെയാണ് കെപിഎസി ലളിത അവതരിപ്പിച്ചത്


നിരൂപണം; ചാര്‍ലി പ്രണയത്തിന്റെ അംബാസിഡര്‍

കഥയിലെ വെല്ലുവിളിയുള്ള ഒരു കഥാപാത്രമാണ് ക്വീന്‍ മേരി. കല്‍പനയുടെ കൈകളില്‍ അത് ഭദ്രമായിരുന്നു


നിരൂപണം; ചാര്‍ലി പ്രണയത്തിന്റെ അംബാസിഡര്‍

പ്രേമം എന്ന ചിത്രത്തിലൂടെ തന്നെ ഇന്റസ്ട്രിയില്‍ തന്റെ ഇടം കണ്ടെത്തിയ അഭിനേതാവാണ് സൗഭിന്‍. സുനില്‍ കുട്ടന്‍ അഥവാ മിസ്റ്റര്‍ ഡിസൂസ എന്ന കഥാപാത്രത്തെയാണ് സൗഭിന്‍ ചാര്‍ലിയില്‍ അവതരിപ്പിച്ചത്


നിരൂപണം; ചാര്‍ലി പ്രണയത്തിന്റെ അംബാസിഡര്‍

മലയാള സിനിമയില്‍ തിരക്കുള്ള ഹാസ്യനടനായി മാറിക്കഴിഞ്ഞിരിക്കുന്നു ചെമ്പന്‍ വിനോദും. മത്തായി എന്ന പത്രോസിനെയാണ് ചെമ്പന്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്


നിരൂപണം; ചാര്‍ലി പ്രണയത്തിന്റെ അംബാസിഡര്‍

ഇനി അറിയേണ്ടത് ആരാണ് ആ റൂം നമ്പര്‍ 66 ല്‍ എന്നതാണ്. ട്രെയിലര്‍ കണ്ടതുമുതല്‍ പ്രേക്ഷകരില്‍ ആവേശം നിറച്ച ആ മുറിയില്‍ ആരാണെന്നറിയാന്‍ സിനിമ കാണണം


നിരൂപണം; ചാര്‍ലി പ്രണയത്തിന്റെ അംബാസിഡര്‍

ഈ ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാന്‍ തീര്‍ച്ചയായും ചാര്‍ലിയ്ക്ക് സാധിയ്ക്കും. നല്ലൊരു ക്ലാസി, ഫീല്‍ ഗുഡ് മൂവി. അഞ്ചില്‍ മൂന്നര മാര്‍ക്ക് നല്‍കാം


English summary
Charlie Movie review; A simple, fresh, feel-good love story. Highly recommended for this festive season.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam