»   » നാടോടി മന്നന്‍ പതിവു ദിലീപ് ചിത്രം

നാടോടി മന്നന്‍ പതിവു ദിലീപ് ചിത്രം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/movie-review-nadodi-mannan-2-113852.html">Next »</a></li></ul>

ഒന്നോ രണ്ടോ ഡെപ്പാം കൂത്ത് പാട്ടും നൃത്തവും, രണ്ട് പ്രണയഗാനം, രണ്ടോ മൂന്നോ സംഘട്ടനം, പുട്ടിനിടയില്‍ തേങ്ങയെന്ന പോലെ ഇടയ്ക്കിടെ സെന്റിമെന്റ്‌സ്, ഒടുവില്‍ എല്ലാം ശുഭമായി അവസാനിക്കുന്നു. ഇപ്പോള്‍ തന്നെ കാര്യം പിടികിട്ടികാണുമല്ലോ ദിലീപിന്റെ സിനിമയെക്കുറിച്ചാണു പറഞ്ഞുവരുന്നതെന്ന്. ദിലീപ് സിനിമകള്‍ക്ക് പതിവു കുറേ രീതികളുണ്ട്. അതില്‍ നിന്ന് തെല്ലും വ്യതിചലിക്കാതെയാണ് പുതിയ ചിത്രമായ നാടോടിമന്നനും ഒരുക്കിയിരിക്കുന്നത്.

എല്ലാ സിനിമകള്‍ക്കും ഒരേ രീതിയാണെങ്കിലും ചിലയിടങ്ങളില്‍ ആളെ പിടിച്ചിരുത്തുന്ന കുറച്ചു നമ്പരുകളുണ്ടാകും. ആതാണ് ദിലീപ് ചിത്രങ്ങളുടെ വിജയവും. അത്തരം നമ്പരുകള്‍ ധാരാളം നാടോടി മന്നനിലും ഉണ്ട്. അതുകൊണ്ട് ഈ ചിത്രവും തിയറ്ററില്‍ ആളെക്കൂട്ടും എന്നകാര്യത്തില്‍ സംശയമൊന്നുമില്ല. പണമിറക്കിയ നിര്‍മാതാവിനു ലാഭസഹിതം മുടക്കുമുതല്‍ തിരിച്ചുകിട്ടും. എന്നാല്‍ പണം മുടക്കി തിയറ്ററിലെത്തിയ പ്രേക്ഷകന് ഒടുവില്‍ എന്തുകിട്ടുന്നു എന്നുമാത്രം ചോദിക്കരുത്.

Nadodi Mannan

രണ്ടരമണിക്കൂര്‍ ചിത്രത്തില്‍ ഇടയ്‌ക്കൊക്കെ ഒന്നു രസിക്കാം, ഇടയ്‌ക്കൊന്നു ചിരിക്കാം, ഇടയ്‌ക്കൊന്നു സങ്കടപ്പെടാം. സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ അവശേഷിപ്പിക്കാന്‍ ഒന്നുമുണ്ടാകില്ല. അങ്ങനെ ചില അവശേഷിപ്പുകള്‍ വേണമെന്ന് ഇതിന്റെ അണിയറക്കാര്‍ ആരും വിചാരിച്ചുകാണില്ല.

ഏറെക്കാലത്തിനു ശേഷം വിജി തമ്പി സംവിധാനം ചെയ്ത നാടോടി മന്നന്‍ പതിവു ദിലീപ് ചിത്രമാണ്. സുരാജ് വെഞ്ഞാറമൂടും കൊളപ്പുള്ളി ലീലയും നെടുമുടി വേണുവൊക്കെ സ്ഥിരം വേഷം കെട്ടിയാടിയ ചിത്രം. എന്നാല്‍ നാടോടി മന്നന്‍ ഒരു ദിലീപ് ചിത്രമായതിനാല്‍ അവര്‍ക്കൊന്നും കാര്യമായ വേഷമില്ല. മൂന്നു നായികമാരുണ്ടെങ്കിലും അവര്‍ക്കും എടുത്തുപറയാവുന്ന വേഷമൊന്നുമില്ല. അനന്യ, അര്‍ച്ചന കവി, മൈഥിലി എന്നിങ്ങനെ മൂന്നു നായികമാര്‍ ചില പാട്ടുകളില്‍ ദിലീപിനു ചുറ്റും നൃത്തം വയ്ക്കുന്നതു കാണാം. പക്ഷേ അവര്‍ക്ക് സിനിമയില്‍ എന്തുകാര്യം എന്നു മാത്രം ചോദിക്കരുത്.

ആളുകളെ രസിപ്പിച്ചിരുത്താന്‍ ദിലീപിന്റെ എല്ലാ മാനറിസങ്ങളും ഒത്തുചേര്‍ത്തൊരു ഉല്‍സവ ചിത്രം എന്നേ നാടോടി മന്നനെ വിശേഷിപ്പിക്കാവൂ. അതിലേറെ അതിലെ അണിയറക്കാര്‍ അവകാശപ്പെട്ടിട്ടുമില്ല. കൃഷ്ണ പൂജപ്പുരയുടെ നര്‍മങ്ങള്‍ ആളുകളെ ചിരിപ്പിക്കുന്നുണ്ടെങ്കിലും ബോളിവുഡ് നടന്‍ സായാജി ഷിന്‍ഡെയുടെ തമിഴ് മുതലാളിയെ മാത്രം സഹിക്കാന്‍ പറ്റുന്നില്ല.

തിരുവനന്തരം കോര്‍പ്പറേഷനിലെ കാര്യങ്ങളാണ് ആക്ഷേപഹാസ്യമായി അവതരിപ്പിക്കുന്നതെങ്കിലും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കേരളത്തില്‍ തന്നെയല്ലേയെന്ന് നാം സംശയിച്ചുപോകും തമിഴ് മുതലാളിയുടെ കളി കാണുമ്പോള്‍. അതൊന്നും കാര്യമാക്കേണ്ട. കാരണം ദിലീപ് സിനിമകളില്‍ യുക്തിക്കു പ്രാധാന്യമുണ്ടാകാറില്ലല്ലോ.

പ്രകടന തൊഴിലാളിയില്‍ നിന്ന് മേയറിലേക്ക്

<ul id="pagination-digg"><li class="next"><a href="/reviews/movie-review-nadodi-mannan-2-113852.html">Next »</a></li></ul>
English summary
Movie review of Dileep's Nadodi Mannan direct by Viji Thambi.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam