twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

പ്രകടന തൊഴിലാളിയില്‍ നിന്ന് മേയറിലേക്ക്

By Nirmal Balakrishnan

Next »

« Previous

രാഷ്ട്രീയപാര്‍ട്ടികളുടെ പ്രകടനത്തിനും മരിച്ച വീട്ടില്‍ കരയാനും ഹര്‍ത്താല്‍ നടത്താനുമൊക്കെ ആളെ സംഘടിപ്പിച്ചുകൊടുക്കുന്ന പാലക്കാട്ടുകാരനായ യുവാവാണ് പത്മനാഭന്‍ (ദിലീപ്). അച്ഛന്‍ വലിയ ഇടതു നേതായായിരുന്നെങ്കിലും മകന്റെ ഇപ്പോഴത്തെ പോക്കില്‍ അമ്മയ്ക്കും അച്ഛന്റെ പഴയ സുഹൃത്തുക്കള്‍ക്കൊക്കെ സങ്കടമുണ്ട്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് വരാറായി. മേയറായി (വിജയരാഘവന്‍) വീണ്ടും ജയിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ വലിയൊരു പ്രകടനം നടത്തണം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരിക്കുന്നത് മേയറാണെങ്കിലും കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് തമിഴ് മുതലാളി(സായാജി ഷിന്‍ഡെ)യാണ്. സര്‍ക്കാര്‍ ഭൂമി കയ്യേറി മാളുകള്‍ കെട്ടിപ്പൊക്കുക, ആശുപത്രിയുണ്ടാക്കുക എന്നിങ്ങനെ നഗരസഭയെ അടക്കി ഭരിക്കുകയാണ് അദ്ദേഹം.

Nadodi mannan

തിരുവിതാംകോട് രാജാവ് (നെടുമുടി വേണു)ന് അധികാരമൊന്നുമില്ലാത്തതിനാല്‍ എല്ലാം കണ്ടു സഹിക്കേണ്ടിവരുന്നു. ഉദ്യോഗസ്ഥ തലത്തിലാകെ അഴിമതിയാണ്. ഈ സാഹചര്യത്തിലാണ് പത്മനാഭന്‍ തിരുവനന്തപുരത്തേക്ക് ജാഥ നടത്താന്‍ വരുന്നത്. എന്നാല്‍ മേയറുടെ ഇമേജ് വര്‍ധിപ്പിക്കാന്‍ വേണ്ടിയുണ്ടാക്കിയ ബോംബ് സ്‌ഫോടനത്തില്‍ പത്മനാഭന് പരുക്കേല്‍ക്കുന്നു. തിരുവനനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പത്മനാഭന്‍ ആശുപത്രിയിലെ കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതികരിക്കുകയാണ്.

തമിഴ്മുതലാളി ഭൂമി കയ്യേറാന്‍ ശ്രമിക്കുന്ന വൃദ്ധനും (ജനാര്‍ദനന്‍) കൊച്ചമകള്‍ മീര (അനന്യ)യും പത്മനാഭന്റെ ജീവിതത്തിലേക്കു കടന്നുവരുന്നു. അവരെ വീട്ടില്‍ നിന്നിറക്കി വിടാന്‍ ഗുണ്ടകള്‍ ശ്രമിക്കുമ്പോള്‍ പത്മനാഭന്‍ അവരെ അടിചോടിക്കുകയാണ്. അങ്ങനെ പത്മനാഭന്‍ തിരുവനന്തപുരത്തെ ഓരോ പ്രശ്‌നങ്ങളിലും ഇടപെടുന്നു. ഇതുകണ്ട് തിരുവിതാംകോട് രാജാവ് സന്തുഷ്ടനാകുന്നു. നാട്ടുകാരുടെ അപേക്ഷ മാനിച്ച് പത്മനാഭന്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് നിലവിലെ മേയറെ തോല്‍പ്പിക്കുന്നു.

ഇരുമുന്നണിക്കും സീറ്റ് തുല്യമായപ്പോള്‍ പത്മനാഭന്‍ പിന്തുണ നല്‍കുന്ന നിലവിലെ പാര്‍ട്ടി അധികാരത്തിലെത്തുന്നു. പത്മനാഭന്‍ മേയറാകുന്നു. പിന്നീട് ഓരോ പ്രശ്‌നങ്ങളിലും ഇടപെട്ട് പത്മനാഭന്‍ ആളാകുകയാണ്. എന്നാല്‍ നഷ്ടം വരുന്ന തമിഴ് മുതലാളി തിരിച്ചടിക്കുന്നു. പത്മനാഭന് അമ്മയെ നഷ്ടമാകുന്നു. ഒടുവില്‍ പത്മനാഭന്‍ തമിഴ്മുതലാളിയെ ഇല്ലാതാക്കാന്‍ പുതിയൊരു തന്ത്രം മെനയുകയാണ്.

ദിലീപ് ചിത്രങ്ങള്‍ക്കു മാറ്റമില്ലദിലീപ് ചിത്രങ്ങള്‍ക്കു മാറ്റമില്ല

Next »

« Previous

English summary
Movie review of Dileep's Nadodi Mannan direct by Viji Thambi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X