twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അധികം ഓര്‍മവരില്ല ഈ മുഖം

    By Nirmal Balakrishnan
    |

    ഓര്‍മ്മയുണ്ടോ ഈ മുഖം? മലയാളി എന്നും ഓര്‍ക്കുന്നൊരു ഡയലോഗ് ആണത്. കമ്മിഷണര്‍ എന്ന സിനിമയില്‍ സുരേഷ്‌ഗോപി പറയുന്ന ഈ ഡയലോഗ് ഒരിക്കലെങ്കിലും ജീവിതത്തില്‍ പറയാത്ത ആളുകളുണ്ടാകില്ല. എന്നാല്‍ ഈ ഡയലോഗ് പോലെ ഓര്‍ത്തുവയ്ക്കാവുന്നൊരു സിനിമയായി മാറാന്‍ നവാഗതനായ അന്‍വര്‍ സാദിഖ് സംവിധാനം ചെയ്ത ഓര്‍മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിനായില്ല. കാണാന്‍ കൊള്ളാം എന്നതില്‍ കവിഞ്ഞൊരു അഭിപ്രായം ഈ ചിത്രത്തെക്കുറിച്ചു പറയാന്‍ പറ്റില്ല.

    മാളുകളിലെയും കോഫി ഷോപ്പുകളിലെ കയറ്റിറക്കവും ആഢംബരം നിറഞ്ഞ അകത്തളങ്ങളും പോഷ് വസ്ത്രവും ധരിച്ച കുറച്ചു താരങ്ങളും മാത്രമുള്ളൊരു സിനിമയായി മാറുകയാണ് ഇത്. റൊമാന്റിക് കോമഡി എന്നാണു പേരെങ്കിലും നായകനായ വിനീത് ശ്രീനിവാസന്‍ പലപ്പോഴും അച്ഛന്‍ ശ്രീനിവാസന്റെ പ്രേതം കൂടിയതുപോലെയുള്ള പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. അവസരത്തിലും അനവസരത്തിലുമുള്ള പാട്ടുകളും കുത്തിനിറച്ച് ഷാന്‍ റഹ്മാനും ഈ ചിത്രത്തെ ഓര്‍മയില്ലാതാക്കാന്‍ വേണ്ടത്ര സഹായിച്ചിട്ടുണ്ട്.

    ormayundo-e-mugham

    നായകനായ വിനീത് ശ്രീനിവാസന് ഓരോ സമയത്തും വ്യത്യസ്തമായ കുറേ വസ്ത്രങ്ങളും ആവശ്യത്തിലേറെ ഓര്‍മ്മക്കുറവും ഉണ്ടെന്നല്ലാതെ നല്ലൊരു അഭിനയം കാഴ്ചവയ്ക്കാന്‍ തീരെ സാധിച്ചിട്ടില്ല. ഏക ആശ്വാസം അജു വര്‍ഗീസ് അവതരിപ്പിക്കുന്ന കോമഡി കഥാപാത്രമാണ്. ഇതാണെങ്കില്‍ പലപ്പോഴും തട്ടത്തിന്‍ മറയത്തിനെ ഓര്‍മിപ്പിക്കുന്നുണുമുണ്ട്. ഹോളുവുഡ് ചിത്രമായ 50 ഫസ്റ്റ് ഡേറ്റ്‌സ് എന്ന ചിത്രത്തിന്റെ മലയാളം പതിപ്പാണ് ഇത്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇപ്പോഴത്തെ പ്രേക്ഷകര്‍ ഇതു കണ്ടെത്തുമെന്നുള്ളതുകൊണ്ട് സംവിധായകന്‍ ഒരിടത്ത് ഈ ചിത്രത്തെക്കുറിച്ച് പറയിക്കുന്നുമുണ്ട്.

    നായികയായ നമിത പ്രമോദ്, രോഹിണി, ലക്ഷ്മി, മുകേഷ് എന്നിങ്ങനെ പരിമിതമായ താരങ്ങളാണ് ചിത്രത്തിലുള്ളത്. നമിത പ്രമോദ് പലപ്പോഴും നാടകരംഗത്തെ തോല്‍പ്പിക്കുന്ന രീതിയില്‍ അഭിനയിക്കുകയാണെന്നു തോന്നിപ്പോകും. സൗമ്യ സദാനന്ദന്‍ എന്ന പുതുമുഖ നടിമാത്രമാണ് അല്‍പമെങ്കിലും ആശ്വാസം പകരുന്നത്.

    ഓര്‍മയുണ്ടോ ഈ മുഖം പ്രേക്ഷകരെ ബോറടിപ്പിക്കിപ്പില്ല. അമിതമായി രസിപ്പിക്കുകയുമില്ല. നന്നായി ചെയ്യാവുന്നൊരു ചിത്രം തിരക്കഥയുടെ ശക്തിക്കുറവുകൊണ്ട് പലയിടത്തും പാളിപ്പോകുകയാണ്. തട്ടത്തിന്‍ മറയത്ത്, ഓം ശാന്തി ഓശാന എന്നിങ്ങനെയുള്ള പ്രണയ ചിത്രങ്ങളെ അനുകരിച്ച് ഒരുക്കാന്‍ ശ്രമിച്ച ചിത്രമായിരുന്നു ഓര്‍മയുണ്ടോ ഈ മുഖം. പ്രേക്ഷകര്‍ എപ്പോഴെങ്കിലും ഓര്‍ത്തിരുന്നാല്‍ നന്നായി.

    <strong>അനുകരണത്തിന്റെ പുതിയ പരീക്ഷണം</strong>അനുകരണത്തിന്റെ പുതിയ പരീക്ഷണം

    English summary
    Movie Review Of Oormayundo Ee Mugham: A family love story.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X