»   » ധോണിയുടെ സിനിമ ശരാശരിക്കും താഴെ; മികച്ച പ്രകടനവുമായി സുശാന്ത് സിങ്

ധോണിയുടെ സിനിമ ശരാശരിക്കും താഴെ; മികച്ച പ്രകടനവുമായി സുശാന്ത് സിങ്

Posted By:
Subscribe to Filmibeat Malayalam

ദില്ലി: മാസങ്ങളായി ക്രിക്കറ്റ് ആരാധകരും സിനിമാ പ്രേക്ഷകരും പ്രതീക്ഷിച്ചിരുന്ന എംഎസ് ധോണിയുടെ ജീവചരിത്ര സിനിമ, എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ശരാശരി മാത്രമാണെന്ന് ആദ്യ വിലയിരുത്തലുകള്‍. സിനിമയില്‍ ആരാധകര്‍ പ്രതീക്ഷിച്ചത്ര സന്ദര്‍ഭങ്ങളില്ലായിരുന്നെന്ന് ആദ്യ ദിവസംതന്നെ തീയേറ്ററിലെത്തിയ പ്രേക്ഷകര്‍ പറയുന്നു.

ധോണിയായി വേഷമിട്ട സുശാന്ത് സിങ്ങിന്റെ പ്രകടനം മാറ്റിവെച്ചാല്‍ സിനിമ തീയേറ്ററില്‍ ആവേശമുണ്ടാക്കിയിട്ടില്ല. ജീവചരിത്ര സിനിമ ആയതുകൊണ്ടുതന്നെ മസാലകള്‍ ചേര്‍ക്കാന്‍ കഴിയാത്തതാണ് സിനിമയ്ക്ക് വിനയായതെന്നും നിരൂപകര്‍ പറയുന്നുണ്ട്. ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങള്‍ അതേപടി സിനിമയിലും ആവര്‍ത്തിച്ചിട്ടുണ്ട്.

ms-dhoni-biopic

അതേസമയം, വിവാദങ്ങള്‍ ഒട്ടുമില്ലാതെയാണ് സിനിമ പുറത്തിറക്കിയിട്ടുള്ളത്. വ്യക്തി ജീവിതത്തെ സംബന്ധിച്ചോ കളിജീവിതത്തെ കുറിച്ചോ വിവാദങ്ങളൊന്നുമില്ല. സഹകളിക്കാരെക്കുറിച്ച് മോശം പരാമര്‍ശങ്ങളുമില്ല. പ്രണയത്തിന്റെ അമിത ചേഷ്ടകളും സിനിമയിലില്ല. ധോണിയെന്ന സാധാരണക്കാരന്റെ വളര്‍ച്ചമാത്രമാണ് സിനിമയുടെ പ്രമേയം.

ഒരു കമ്പനി ജീവനക്കാരന്റെ സാധാരണക്കാരനായ മകനില്‍ നിന്നും ലോകമറിയുന്ന ക്രിക്കറ്റ് താരമായതും ഇതിനിടയില്‍ ജീവത്തില്‍ നേരിടേണ്ടിവരുന്ന സംഘര്‍ഷങ്ങളും സിനിമയില്‍ അതേ രീതിയില്‍ വരച്ചിട്ടിട്ടുണ്ട്. സിനിമയുടെ ആദ്യപകുതി നിറയെ ധോണിയുടെ മിഡില്‍ക്ലാസ് ജീവിത പശ്ചാത്തലവും റാഞ്ചിയിലെ ജീവിതവുമാണ് പകര്‍ത്തിയിരിക്കുന്നത്. ധോണിയെക്കുറിച്ച് പുതിയ കാര്യങ്ങള്‍ അറിയാനോ ധോണിയുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ അഭിമാനം തോന്നിപ്പിക്കുന്നതോ ആയ കാര്യങ്ങളൊന്നും സിനിമ അവസാനിക്കുമ്പോള്‍ പ്രേക്ഷകമനസില്‍ ഉണ്ടായിരിക്കില്ലെന്നാണ് നിരൂപകപക്ഷം.

English summary
MS Dhoni movie; Sushant excels, film entertains, nothing controversial

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam