»   » നിരൂപണം; പ്രണയത്തിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുന്നത് കുടുംബത്തോടെ പോയിരുന്ന് കാണണം!!

നിരൂപണം; പ്രണയത്തിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുന്നത് കുടുംബത്തോടെ പോയിരുന്ന് കാണണം!!

Posted By: Rohini
Subscribe to Filmibeat Malayalam

ദൃശ്യം എന്ന ചിത്രം റിലീസായ സമയത്ത് പലരും പറഞ്ഞിരുന്നു, മോഹന്‍ലാലിന് ഇനി പ്രണയ ചിത്രങ്ങളൊക്കെ കുറച്ച് ഇതുപോലുള്ള കുടുംബ ചിത്രങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിയ്ക്കാം എന്ന്. എന്നാലേ വിജയം നേടാനാകൂ എന്ന് പറഞ്ഞവര്‍ക്കിടയിലൂടെ ഒരു പുലിയെ ഇറക്കിവിട്ട്, 150 കോടി ക്ലബ്ബില്‍ കയറ്റിവിട്ടു. ഇനി കുടുംബ ചിത്രങ്ങള്‍ വേണം എന്ന് തന്നെ വാശിയുണ്ടെങ്കില്‍ അതിനും റെഡിയാണ്. റൊമാന്റിക് പറ്റില്ല എന്ന് മാത്രം പറയരുത്.

നിരൂപണം; ജോമോന്റെ സുവിശേഷങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കണം, സോറി കാണണം!!

ഇപ്പോഴും റൊമാന്റിക് ഹീറോ ആകാന്‍ ശരീരമോ പ്രായമോ ഒന്നും തടസ്സമല്ല എന്ന് മോഹന്‍ലാല്‍ ജിബു ജേക്കബ് സംവിധാനം ചെയ്തിരിയ്ക്കുന്ന മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലൂടെ തെളിയിക്കുന്നു. പ്രണയത്തിന്റെ മുന്തിരി വള്ളികളാണ് ഇവിടെ തളിര്‍ക്കുന്നത്. തീര്‍ച്ചയായും കുടുംബത്തോടൊപ്പം പോയിരുന്ന് കാണേണ്ട സിനിമ.

കഥാപശ്ചാത്തലം

ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാധാരണ ജീവിതമാണ് സിനിമ. അയാളുടെ ഭാര്യ ആനിയും രണ്ട് മക്കളും സുഹൃത്തുക്കളും.. അയാളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കുറേ കഥാപാത്രങ്ങളും. വിവാഹം ചെയ്ത പുതുമോടിയൊക്കെ പോയി ജീവിതം ബോറടിച്ചു തുടങ്ങുന്നൊരു ഘട്ടം നമുക്കെല്ലാവര്‍ക്കും വന്നേക്കും. ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പ്രണയം നഷ്ടപ്പെട്ടുപോകുന്നതാവാം അതിന് കാരണം. അങ്ങനെ ഒരു പ്രണയമാണ് ഇവിടെ കഥാ പശ്ചാത്തലം

സംവിധാനം ജിബു

വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ തന്നെ സംവിധാന മികവ് തെളിയിച്ചതാണ് ജിബു ജേക്കബ്. ഹാസ്യത്തിന്റെ മേമ്പൊടിയോടെ വെള്ളിമൂങ്ങ എന്ന ചിത്രം വിജയിച്ചിപ്പ ജിബു ജേക്കബിന് മുന്തിരി വള്ളികള്‍ എന്ന ചിത്രം മോഹന്‍ലാല്‍ പറഞ്ഞത് പോലെ 'ഒരു പൂ പറിക്കുന്നത് പോലെ ഈസിയായ കാര്യമാണ്' എന്ന് പറയാന്‍ തോന്നുന്നു.

മോഹന്‍ലാല്‍

ഒരു ഗംഭീര ആക്ഷന്‍ ചിത്രത്തിന്റെ വിജയത്തിലേറി നില്‍ക്കുന്ന മോഹന്‍ലാലില്‍ നിന്നും ലഭിയ്ക്കുന്ന തീര്‍ത്തും വ്യത്യസ്തമായൊരു കഥാപാത്രമാണ് ഉലഹന്നാന്‍. പ്രണയ രംഗങ്ങളില്‍ അഭിനയിക്കാന്‍ ഇന്നും ലാലിനെ കഴിഞ്ഞിട്ടേ മറ്റൊരു നടനുള്ളൂ. അക്കാര്യത്തില്‍ നടന്റെ ശബ്ദത്തിലെ പ്രണയത്തെ കുറിച്ച് പറയാതിരിക്കാന്‍ വയ്യ.

മീന

മോഹന്‍ലാലിന്റെ ഭാര്യ ആനിയമ്മയായി എത്തുന്നത് മീനയാണ്. ഒരിക്കല്‍ കൂടെ താന്‍ തന്നെയാണ് ലാലിന്റെ ഹിറ്റ് നായിക എന്ന് മീന തെളിയിച്ചിരിയ്ക്കുന്നു. ഒരു നല്ല വീട്ടമ്മയുടെ റോള്‍, ആ ഉത്തരവാദിത്വത്തോടെ തന്നെ മീന മികവുറ്റതാക്കി. വേഷം കൊണ്ടും ശരീര ഭാഷകൊണ്ടും മീനയുടെ അഭിനയം മോഹന്‍ലാലിനൊപ്പം നില്‍ക്കുന്നു.

അയ്മ സെബാസ്റ്റിന്‍

ഉലഹന്നാന്റെയും ആനിയമ്മയുടെയും മകള്‍ ജിനിയായിട്ടാണ് അയ്മ സെബാസ്റ്റിന്‍ എത്തുന്നുത്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടി ഈ ചിത്രത്തിലും തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തി

സനൂപ് സന്തോഷ്

പെരുച്ചാഴി എന്ന ചിത്രത്തിന് ശേഷം സനൂപ് സന്തോഷ് വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ചിത്രമാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍. ആനിയുടെയും ഉലഹന്നാന്റെയും മകന്‍ ജെറി.

അനൂപ് മേനോന്‍

ഉലഹന്നാന്റെ അയല്‍ക്കാരനാണ് വേണുക്കുട്ടന്‍ (അനൂപ് മേനോന്‍). ഉലഹന്നാന് വേണ്ട എല്ലാ അത്മവിശ്വാസവും നല്‍കുന്ന കൂട്ടുകാരന്‍. ചിത്രത്തില്‍ അനൂപിന് ലാലിനൊപ്പം മുഴുനീള വേഷമാണുള്ളത്

മറ്റ് കഥാപാത്രങ്ങള്‍

അനൂപ് മേനോന്റെ ജോഡിയായി സൃന്ദ അഷബ് ചിത്രത്തിലെത്തുന്നു. അലന്‍സിയര്‍, കലാഭവന്‍ ഷാജോണ്‍, ബിന്ദു പണിക്കര്‍, വീണ നായര്‍, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, ഷറഫുദ്ദീന്‍, ജോയ് മാത്യു, സുരേഷ് കൃഷ്ണ, നേഹ സെക്‌സാന, രാഹുല്‍ മാധവ് തുടങ്ങിയൊരു നീണ്ട താര നിര തന്നെ ചിത്രത്തിലുണ്ട്.

തിരക്കഥ എഴുത്ത്

എം സിന്ദുരാജാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയത്. വിജെ ജെയിംസിന്റെ പ്രണയോപനിഷത്തിനെ ആസ്പദമാക്കിയാണ് തിരക്കഥ വികസിപ്പിച്ചത്. ഡയലോഗുകളെല്ലാം തന്നെ പ്രണയിക്കാന്‍ ഭര്‍ത്താക്കന്മാരെ പ്രേരിപ്പിയ്ക്കുന്നതാണ്.

ഛായാഗ്രാഹണം

പ്രമോദ് കെ പിള്ളയുടെ ഛായായഗ്രാഹണ മികവ് എടുത്ത് പറയേണ്ടിരിയിരിയ്ക്കുന്നു. ഇടുങ്ങിയ ജീവിതവും വിശാലമായ ജീവിതവും പ്രമോദിന്റെ ക്യാമറയില്‍ പതിഞ്ഞു. പോളി ടെക്‌നിക്ക് ഉള്‍പ്പടെയുള്ള സിനിമയ്ക്ക് ഛായാഗ്രാഹണം നിര്‍വ്വഹിച്ചത് പ്രമോദാണ്.

സംഗീതം ഒരുക്കിയിരിയ്ക്കുന്നത്

ചിത്രത്തിലെ രണ്ട് പാട്ടുകള്‍ക്ക് (വാരിവില്ല്, ഒരുപുഴയരികില്‍) സംഗീത സംവിധാനം നിര്‍വ്വഹിച്ചതും ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കിയതും ബിജിപാലാണ്. പുന്നമടക്കായല്‍, അത്തിമരക്കൊമ്പിലെ എന്നീ രണ്ട് പാട്ടുകള്‍ക്കും എം ജയചന്ദ്രനും ഈണം നല്‍കി.

ഒറ്റവാക്കില്‍

പ്രണയത്തിന് പ്രായമോ കാലമോ ഒന്നും തന്നെ തടസ്സമല്ല. സന്തോഷമാണ് പ്രണയം. നല്ലൊരു സന്ദേശത്തോടുകൂടെ അവസാനിക്കുന്ന ക്ലൈമാക്‌സ്... മുന്തിരി വള്ളികള്‍ എന്ന ചിത്രം തീര്‍ച്ചയായും കുടുംബത്തോടൊപ്പം പോയിരുന്ന് കാണണം.

English summary
Munthirivallikal Thalirkkumbol is the Mohanlal starring family entertainer, directed by jibu Jacob. Read the movie review here

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam