»   » മൈബോസ് ക്ലീന്‍ ഫാമിലി ചിത്രം

മൈബോസ് ക്ലീന്‍ ഫാമിലി ചിത്രം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/my-boss-clean-family-entertainer-review-2-106127.html">Next »</a></li></ul>

മലയാളത്തില്‍ നിലവാരമുള്ളതും ഇല്ലാത്തതുമായ കോമഡി ചെയ്യാന്‍ കഴിവുള്ള ഒരേയൊരു ഹീറോ  ദിലീപ് മാത്രമേയുള്ളൂ. ദിലീപിന്റെ നിലവാരമുള്ളൊരു കോമഡി ചിത്രം കാണുകയാണ് ലക്ഷ്യമെങ്കില്‍ ധൈര്യസമേതം മൈ ബോസ് എന്ന ചിത്രത്തിനു ടിക്കറ്റെടുക്കാം. ജിത്തു ജോസഫ് സംവിധാനം ചെയ്ത് ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മിച്ച മൈ ബോസിന് കുടുംബ പ്രേക്ഷകര്‍ ഒന്നിച്ചെത്താന്‍ കാരണം കോമഡിയുടെ നല്ല രംഗങ്ങള്‍ ഉള്ളതുകൊണ്ടാണ്.

ദ്വയാര്‍ഥമുള്ള ഡയലോഗുകളും കൂതറ തമാശകളും ഇല്ലാതെ തന്നെ ചിത്രം ഹിറ്റാക്കാന്‍ സംവിധായകനു സാധിച്ചു. പൂര്‍ണമായും ദിലീപിന്റെ ചിത്രമെന്നു പറയാവുന്ന മൈബോസില്‍ ബോസായി അഭിനയിച്ച മംമ്ത മോഹന്‍ദാസും കസറിയിട്ടുണ്ട്. 2008ല്‍ ഇറങ്ങിയ ഹോളിവുഡ് ചിത്രമായ പ്രൊപോസലിന്റെ തനി പകര്‍പ്പാണെങ്കിലും മുംബൈയിലും കുട്ടനാട്ടിലുമായി കഥ പറിച്ചു നട്ട് കോപ്പിയടിയാണെന്നു തോന്നിക്കാത്ത രീതിയില്‍ സംഭവങ്ങള്‍ കൊണ്ടെത്തിക്കാന്‍ തിരക്കഥയൊരുക്കിയ സംവിധായകനു സാധിച്ചിട്ടുണ്ട്.

കോപ്പിയടി മലയാളത്തില്‍ പുതിയൊരു സംഭവമല്ലാത്തതിനാല്‍ ഇതേക്കുറിച്ച് ഇപ്പോള്‍ ആരും സംസാരിക്കാറില്ല. ഗാനങ്ങളും സീനുകളും അതേപോലെ പകര്‍ത്തിവയ്ക്കാന്‍ മലയാളി സിനിമാക്കാരെ പോലെ കഴിവുളളവര്‍ വേറെയില്ലാത്തതിനാല്‍ ഈ വിഷയം ഇവിടെ ചര്‍ച്ച ചെയ്യേണ്ടതില്ല. മൈ ബോസ് ഒരു ന്യൂ ജനറേഷന്‍ സിനിമയല്ല. രണ്ടു മണിക്കൂര്‍ തമാശ ആസ്വദിച്ച് കഴിയാവുന്ന ചിത്രമാണ്.കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരേപോലെ ചിരിപ്പിക്കാന്‍ ദിലീപിനു സാധിക്കുന്നുണ്ട്.

തുപ്പാക്കിയും ജബ് തക് ഹി ജാനും ഇവിടുത്തെ തിയറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ മലയാള സിനിമയ്ക്ക് ആളെ കൂട്ടാന്‍ സാധിച്ചു എന്നത് മൈ ബോസിന്റെ വിജയം തന്നെയാണ്. ദിലീപിന്റെ അമ്മയായി സീതയും അച്ഛനായി സായികുമാറും നന്നായി തിളങ്ങിയിട്ടുണ്ട്. ദിലീപിനൊപ്പം തന്നെ തമാശ നന്നായി അവതരിപ്പിച്ചുകൊണ്ട് കലാഭവന്‍ ഷാജോണ്‍ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കുട്ടനാടന്‍ ഗ്രാമീണ സൗന്ദര്യം നന്നായി പകര്‍ത്തിയെടുക്കാന്‍ സംവിധായകനും കാമറാമാനും സാധിച്ചുവെന്നതും ചിത്രത്തിന്റെ വിജയത്തിനു സാധിച്ചു. അവസാന സീനില്‍ അല്‍പം ബോറടിയുണ്ടെന്നതൊഴിച്ചാല്‍ മൈ ബോസ് കഌന്‍ ഫാമിലി ചിത്രം തന്നെ.

<ul id="pagination-digg"><li class="next"><a href="/reviews/my-boss-clean-family-entertainer-review-2-106127.html">Next »</a></li></ul>

English summary
My Boss is a clean family entertainer.The film sustain the comedy almost throughout. Its absolutely a Dileep Movie,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X