twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ആദ്യം 'കല്യാണനാടകം', പിന്നെ ജീവിതം

By Nirmal Balakrishnan

Next »

« Previous

കുട്ടനാടന്‍ ചേറില്‍ തന്റെ ജീവിതം തീര്‍ക്കേണ്ടതല്ല എന്നു വിശ്വസിച്ച് വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ മുംബൈയിലെ ഐടി കമ്പനിയില്‍ ബോസിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്യാന്‍ എത്തിയതാണ് മനു വര്‍മ (ദിലീപ്).

MY Boss

ആദ്യമായിട്ടാണ് അയാള്‍ വീടുവിട്ടു പോകുന്നത്. നായര്‍ പ്രമാണിയായ അച്ഛന്‍ മകനെ തന്റെ കൃഷിയും കച്ചവടവുംനോക്കി നടത്താന്‍ പറ്റിയ ആളായിട്ടാണ് കാണുന്നത്. അവന്‍ അതില്‍ താല്‍പര്യം കാണിക്കുന്നില്ലെന്നതിനാല്‍ എന്നും അവനെ കുറ്റപ്പെടുത്താനേ അച്ഛന്‍ ശ്രമിച്ചുള്ളൂ. 2004ല്‍ എന്‍ജിനീയറിങ്ങ് ഡിസ്റ്റിങ്ഷനോടെ പാസായ മനു എട്ടു വര്‍ഷശേഷമാണ് ജോലിയില്‍ പ്രവേശിക്കുന്നതും. അതും പ്രൈവറ്റ് സെക്രട്ടറിയായി. മുംബൈയിലെ ജോലിയിലൂടെ യൂറോപ്പിലെത്തി അവിടെ സെറ്റില്‍ ചെയ്യുകയാണ് മനുവിന്റെ ആഗ്രഹം.

എന്നാല്‍ അയാളുടെ ബോസിനു മൂക്കത്താണ് കോപം. എന്തിനും ഏതിനും കീഴുദ്യോഗസ്ഥരെ ഭരിക്കുന്ന അവരോടൊപ്പം ജോലി ചെയ്യുകയെന്നത് അയാള്‍ക്ക് സഹിക്കാന്‍ പറ്റുന്നതിനപ്പുറമായിരുന്നു. എന്നാല്‍ പിടിച്ചുനില്‍ക്കാന്‍ജോലി ആവശ്യമായതിനാല്‍ എല്ലാം സഹിച്ച് മനു നില്‍ക്കുകയാണ്. അതിനിടെ ബോസ് ആയ പ്രിയ നായര്‍ (മംമ്ത)ക്ക് ഇവിടുത്തെ സിറ്റിസണ്‍ഷിപ്പ് അവസാനിച്ചതിനാല്‍ സെറ്റില്‍ ചെയ്ത ഓസ്്‌ട്രേലിയയിലേക്കു പോകേണ്ട സ്ഥിതിയിലെത്തുന്നു.

ഇവിടുത്തെ കമ്പനിയില്‍ പ്രമോഷന്‍ പ്രതീക്ഷിച്ചു നില്‍ക്കുന്ന പ്രിയയ്ക്ക് ഇവിടെ പിടിച്ചു നില്‍ക്കാന്‍ ഇന്ത്യക്കാരനായ ഒരാളെ വിവാഹം കഴിക്കണം. അങ്ങനെയൊരു അഡ്ജസ്റ്റുമെന്റിനു വേണ്ടി പ്രിയ മനുവിനെ വിവാഹം കഴിക്കുന്നുവെന്ന് എംബസി ഉദ്യോഗസ്ഥനെ അറിയിക്കുകയാണ്. ജോലി നഷ്ടപ്പെടാതിരിക്കാന്‍ മനുവിന് ആ നാടകം കളിക്ക് കൂട്ടുനില്‍ക്കേണ്ടി വന്നു. വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ വേണ്ടി മനു പ്രിയയെയും കൂട്ടി നാട്ടിലേക്കു വരികയാണ്.

ഇവിടുത്തെ നാട്ടുകാരെ കണ്‍ട്രികളായി കാണുന്ന പ്രിയയ്ക്ക് ആദ്യമൊക്കെ കുട്ടനാടുമായി പൊരുത്തപ്പെടാന്‍ പറ്റുന്നില്ല. എന്നാല്‍ പതുക്കെ പ്രിയ മനുവിന്റെ വീട്ടുകാരുടെ പ്രീതി പിടിച്ചു പറ്റുകയാണ്. പ്രിയയെ വീട്ടുകാരില്‍ ഒരാളായി കാണാന്‍ മനുവിന്റെ വീട്ടുകാര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ പ്രിയയെ അവര്‍ അംഗീകരിക്കുന്ന അവസ്ഥ എത്തിയപ്പോഴേക്കും കാര്യങ്ങള്‍ മനുവിന്റെയും പ്രിയയുടെയും കൈപിടിയില്‍ നിന്നു വിട്ടുപോകുകയാണ്. തുടര്‍ന്ന് ഈ പ്രതിസന്ധിയെ അവര്‍ തരണം ചെയ്യുന്നതാണ് മൈ ബോസിലൂടെ ജിത്തു ജോസഫ് അവതരിപ്പിക്കുന്നത്.

Next »

« Previous

English summary
My Boss is a clean family entertainer.The film sustain the comedy almost throughout. Its absolutely a Dileep Movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X