twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേക്ഷകര്‍ കാത്തിരുന്ന മറ്റൊരു വിസ്മയം! 'നാം' റിലീസിന് മുന്‍പ് തന്നെ ഹിറ്റ്, ഓഡിയൻസ് റിവ്യൂ..

    |

    സിനിമയെ സ്വപ്‌നം കണ്ട് നടക്കുന്ന യുവാക്കള്‍ ഹിറ്റ് സിനിമകള്‍ സമ്മാനിക്കുന്നത് സ്ഥിരം കാഴ്ചയായി മാറി കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷമെത്തിയ ക്വീന്‍ എന്ന സിനിമയായിരുന്നു ഇതുപോലെ തരംഗമായി മാറിയിരുന്നത്. മലയാളത്തിന് എക്കാലവും അഭിമാനിക്കാന്‍ കഴിയുന്ന യുവതാരനിരയുടെ സിനിമകളുടെ പട്ടികയിലേക്ക് മറ്റൊരു സിനിമ കൂടി എത്തിയിരിക്കുകയാണ്.

    നാം എന്ന് പേരിട്ടിരിക്കുന്ന സിനിമ ജെടിപി ഫിലിംസിന്റെ ബാനറില്‍ ജോഷി തോമസ് പള്ളിക്കലാണ് സംവിധാനം ചെയ്തിരിക്കുന്നത്. മേയ് 11 ന് ചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. റിലീസിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയുടെ ഇഷ്ടം സ്വന്തമാക്കിയ നാമിന്റെ ആദ്യ പ്രേക്ഷക പ്രതികരണം ഇങ്ങനെയാണ്...!

     നാം

    നാം

    യുവതാരനിരയുടെ കൂട്ടുകെട്ടിലെത്തിയ ഏറ്റവും പുതിയ സിനിമയാണ് നാം. കോളേജ് പശ്ചാതലത്തിലൊരുക്കിയ സിനിമയില്‍ നിന്നും പുറത്ത് വന്ന ഓഫീഷ്യല്‍ ട്രെയിലര്‍ ശ്രദ്ധേയമായിരുന്നു. ഇതാണ് സിനിമ റിലീസിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഹിറ്റാവാനുള്ള പ്രധാന കാരണം. മേയ് പതിനൊന്നിന് സിനിമ തിയറ്ററുകളില്‍ റിലീസിനെത്തിയിരിക്കുകയാണ്.

     നവാഗതന്റെ സിനിമ

    നവാഗതന്റെ സിനിമ

    നാം ഒരു നവാഗതന്റെ സിനിമ ആണെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. പുതുമുഖ സംവിധായകനായ ജോഷി തോമസ് പള്ളിക്കലാണ് സിനിമയുടെ സംവിധായകന്‍. ജെടിപി ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് രചന നിര്‍വഹിച്ചിരിക്കുന്നതും ജോഷി തന്നെയാണ്.

    യുവതാരങ്ങള്‍

    യുവതാരങ്ങള്‍

    ക്യാംപസ് സിനിമ ആയതിനാല്‍ നാമില്‍ യുവതാരങ്ങളാണ് പ്രധാനമായും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശബരീഷ് വര്‍മ്മ, രാഹുല്‍ മാധവ്, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, ശ്രീനിവാസന്‍, അദിതി രവി, നോബി മാര്‍ക്കോസ്, മെറീന മിഷേല്‍, നിരഞ്ജന സുരേഷ്, ടോണി ലൂക്ക്, ഗായത്രി സുരേഷ്, എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. വിനീത് ശ്രീനിവാസന്‍, ഗൗതം വാസുദേവ മേനോന്‍, ടൊവിനോ തോമസ് എന്നിവരെല്ലാം അതിഥി താരങ്ങളായും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

    സംഗീതത്തിനുള്ള പ്രധാന്യം..

    സംഗീതത്തിനുള്ള പ്രധാന്യം..

    സംഗീതം, അടിയുറച്ച സൗഹൃദം, പ്രണയം എന്നിങ്ങനെ കോളേജ് ജീവിതത്തിലുണ്ടാവുന്ന എല്ലാ കാര്യങ്ങളും തന്നെയാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. മറ്റൊരു കാര്യം സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്റെ വലിയ ആരാധകന്റെ ജീവിതത്തില്‍ നിന്നും ആശയം ഉള്‍കൊണ്ടാണ് സിനിമ നിര്‍മ്മിക്കുന്നു എന്നാണ്. ശബരീഷ് വര്‍മ്മയുടെ വരികള്‍ക്ക് അശ്വിനും സന്ദീപും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ശബരീഷ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.

    തുടക്കം മോശമാക്കിയില്ല

    തുടക്കം മോശമാക്കിയില്ല

    റിലീസിനെത്തിയ ആദ്യ പ്രദര്‍ശനം സിനിമ ഒട്ടും മോശമാക്കിയിട്ടില്ല. പ്രദര്‍ശനം തുടങ്ങിയ എല്ലാ സെന്ററുകളില്‍ നിന്നും നല്ല റിപ്പോര്‍ട്ടുകളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇതേ ദിവസം തന്നെ വലിയ പ്രധാന്യത്തോടെ എത്തുന്ന നിരവധി സിനിമകളുടെ റിലീസ് ഉണ്ട്. മോശമില്ലാത്ത പ്രകടനം കാഴ്ച വെക്കാന്‍ സിനിമയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍.

    English summary
    Naam Movie audience review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X