»   » പൃഥ്വിരാജ് ബോളിവുഡിൽ വില്ലനായി അഴിഞ്ഞാടുന്നു... നാം ഷബാന - ഒരു കൂൾ എന്റർടൈനർ, ശൈലന്റെ നിരൂപണം!!

പൃഥ്വിരാജ് ബോളിവുഡിൽ വില്ലനായി അഴിഞ്ഞാടുന്നു... നാം ഷബാന - ഒരു കൂൾ എന്റർടൈനർ, ശൈലന്റെ നിരൂപണം!!

By: Desk
Subscribe to Filmibeat Malayalam

തപ്സി, അക്ഷയ് കുമാര്‍ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശിവം നായര്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് നാം ഷബാന. മലയാളത്തിലെ യുവ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും നാം ഷബാന എന്ന ഹിന്ദി ചിത്രത്തിന് ഉണ്ട്. പൃഥ്വിയുടെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായ നാം ഷബാനയെക്കുറിച്ച് ശൈലന്‍ എഴുതുന്ന നിരൂപണം.

Read Also: ജോർജേട്ടൻ അത്രക്കങ്ങട്ട് പോര.. ശൈലൻറെ ജോർജേട്ടൻസ് പൂരം നിരൂപണം... റേറ്റിംഗാണ് സൂപ്പർ!!

Read Also: ഹാർഡ്കോർ ഫാൻസിനിത് ഗ്രേറ്റ് ഫാദർ.. സാദാപ്രേക്ഷകന് വെറും ഡാഷ് ഫാദർ.. ശൈലന്റെ ഗ്രേറ്റ് ഫാദര്‍ റിവ്യൂ!!

Read Also: അത്യതിഗംഭീരന്‍ സിനിമയുടെ ഒരൊന്നൊന്നര ടേക്ക് ഓഫ്: ശൈലന്റെ ടേക്ക് ഓഫ് നിരൂപണം!!

Read Also: ശൈലൻറെ നിരൂപണം: ഹൊറർ മരുന്നിനുപോലുമില്ല ഈ ഡോറയിൽ.. നയൻസിന് വെറുതെ ഒരു (A) സർട്ടിഫിക്കറ്റ്!!

നാം ഷബാനയിലെ പൃഥ്വിരാജ്

മലയാളത്തില്‍ നിന്നും സൗത്ത് ഇന്ത്യയില്‍ നിന്നും സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പടെ ഒട്ടനവധി താരങ്ങള്‍ മുംബൈയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ പോയിട്ടുണ്ടെങ്കിലും ബോളിവുഡ് അവരെ എക്കാലവും മദ്രാസി ആയി മാത്രം പരിഗണിച്ച് തെല്ലൊന്ന് അണ്‍ടച്ചബ്ള്‍ ആയി അകറ്റിനിര്‍ത്തിയിട്ടുണ്ട് എന്നതാണ് അനുഭവം. എന്നാല്‍ പൃഥ്വിരാജ് സുകുമാരന്‍ എന്ന നടന്റെ കാര്യത്തില്‍ ബി - ടൗണിന്റെ സമീപനം വ്യത്യസ്തമാണ് എന്ന് നാം ഷബാന എന്ന ചിത്രത്തിലൂടെ ഒരിക്കല്‍ കൂടി വ്യക്തമാകുന്നു.

പൃഥ്വിരാജ് പൊളിച്ചടുക്കി

അക്ഷയ് കുമാര്‍ , മനോജ് ബാജ്‌പെയ്, അനുപം ഖേര്‍ എന്നിവരെല്ലാം നന്മയുടെ പക്ഷത്ത് നില്‍ക്കുന്ന, തപ്‌സി പന്നു ടൈറ്റില്‍ റോളില്‍ ഹീറോയിക് പെര്‍ഫോമന്‍സ് പുറത്തെടുക്കുന്ന നാം ഷബാന എന്ന നീരജ്പാണ്ഡേ-സ്‌കൂള്‍ ചിത്രത്തില്‍ നമ്മുടെ പൃഥ്വിയാണ് മുഖ്യ / ഏക വില്ലനായി പൊളിച്ചടുക്കുന്നത്. ടോണി എന്നും മിഖായേല്‍ എന്നും പേരുകളുള്ള അന്താരാഷ്ട്ര ആയുധ ഇടപാടുകാരന്‍ സ്‌റ്റൈലിഷ് ലുക്കിലും ഗെറ്റപ്പിലും ഹെവിയാണ്.

പൃഥ്വിക്ക് വെല്ലുവിളിയേ അല്ല

മുന്‍പ് തമിഴിലും (കനാകണ്ടേന്‍, രാവണന്‍) തെലുങ്കിലും (പോലീസ് പോലീസ്) നായകനെ വെല്ലുന്ന പ്രതിനായകനായി തിളങ്ങിയിട്ടുള്ള പൃഥ്വിയ്ക്ക് ഈ ടോണി പെര്‍ഫോമന്‍സ് വൈസ് ഒരു വെല്ലുവിളിയേ അല്ല. പക്ഷെ, മുഖ്യധാരാ ഹിന്ദി പ്രേക്ഷകര്‍ക്ക് കണ്ടില്ലെന്ന് നടിക്കാനാവാത്ത ഒരു സാന്നിധ്യമായി അയാളെ മാറ്റാന്‍ നാം ഷബാനയ്ക്കാവുന്നുണ്ട്.

നാം ഷബാന ബേബിയുടെ പ്രീക്വല്‍

എ വെനസ്‌ഡേ, ബേബി, എം എസ് ധോണി- ആന്‍ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്നീ കിടുക്കാച്ചി സിനിമകളുടെ സംവിധായകനായ നീരജ് പാണ്ഡേ ആണ് നാം ഷബാന'യുടെ കഥയും തിരക്കഥയും സംഭാഷണവും നിര്‍മ്മാണവും. പാണ്ഡേയുടെ 2015 ബ്ലോക്ക് ബസ്റ്റര്‍ ബേബി' യുടെ പ്രീക്വല്‍ ആണ് നാം ഷബാന. സംവിധാനം ശിവം നായര്‍.

കഥാതന്തു സിംപിള്‍

മുംബൈയിലെ ഒരു ലോവര്‍ മിഡില്‍ ക്ലാസ് മുസ്ലിം ഫാമിലിയിലെ ഷബാന എന്ന റിസേര്‍വ്ഡ് ആയ ബി കോം വിദ്യാര്‍ത്ഥിനി എങ്ങനെ ദേശീയ സുരക്ഷാ ഏജന്‍സിയിലെ മിടുക്കിയായ സീക്രട്ട് ഏജന്റായി മാറുന്നു എന്നതാണ് സിനിമയുടെ ആദ്യപാതി. വിവിധ രാജ്യങ്ങളുടെ അന്വേഷണ ഏജന്‍സികള്‍ വലവിരിച്ചിട്ടിരിക്കുന്ന ടോണി എന്ന ഡെഡ്‌ലി ഡേഞ്ചറസ് ക്രിമിനലിനെ മലേഷ്യയില്‍ വച്ച് അവള്‍ കീഴടക്കി കാച്ചിക്കളയുന്നതാണ് തുടര്‍ന്നുള്ള ഭാഗം.

തപ്‌സി പന്നു കിടുക്കി

തമിഴിലും തെലുങ്കിലും നായികയായി കണ്ടിട്ടുള്ള തപ്‌സി പന്നു എന്ന പഞ്ചാബുകാരി നടി ആണ് ഷബാനയാവുന്നത്. ബോഡി ഫിറ്റ്‌നസിനും മാര്‍ഷല്‍ ആര്‍ട്‌സിനും പ്രാധാന്യമുള്ള റോള്‍ ആണ്. ഫ്രെഞ്ച് സ്റ്റണ്ട് കൊറിയോഗ്രഫര്‍ സിറില്‍ റഫേലി ഒരുക്കിയിരിക്കുന്ന ആക്ഷന്‍ സീനുകള്‍ തപ്‌സി കിടുക്കിയിരിക്കുന്നു.

അക്ഷയ് കുമാറിന് ഒരു കയ്യടി

ഷബാന പ്രതിസന്ധിയില്‍ ആവുന്ന ഘട്ടങ്ങളില്‍ ശൂന്യതയില്‍ നിന്ന് വന്ന് രക്ഷകവേഷം കെട്ടി ശൂന്യതയിലേക്ക് നിഷ്‌ക്രമിക്കുന്ന രക്ഷകവേഷമാണ് അക്ഷയ് കുമാറിന്റെത്. ഒരു ഫീമെയില്‍ ഓറിയന്റഡ് ഫിലിമില്‍ കാമിയോ അപ്പിയറന്‍സ് എന്ന് പറയാനാവാത്ത ചെറുറോള്‍ ചെയ്യാന്‍ മനസുകാണിക്കുന്ന ആറ്റിറ്റിയൂഡ് അപാരം..

നാം ഷബാന - ഒരു കൂള്‍ എന്റര്‍ടൈനര്‍

മനോജ് വാജ്‌പെയ്, അനുപം ഖേര്‍ തുടങ്ങി എല്ലാവരും സ്‌ക്രിപ്റ്റിനാവശ്യമായ ക്യാരക്‌റ്റേഴ്‌സ് ആയി വന്നു പോവുന്നേയുള്ളൂ. നായികയ്‌ക്കോ വില്ലനോ മറ്റു സഹതാരങ്ങള്‍ക്കോ ഒന്നും അനാവശ്യ ബില്‍ഡപ്പ് കൊടുത്തിട്ടില്ല. ഐറ്റം നമ്പറുകള്‍ ഉള്‍പ്പടെയുള്ള പാട്ടുകള്‍ സിനിമയോട് ചേര്‍ന്ന് കിടക്കുന്നു. കുറവുകള്‍ അധികം മുഴച്ചുനില്‍ക്കാത്ത മെയ്ക്കിംഗ് ആണ്. ബേബി'യുടെ പ്രീക്വല്‍ എന്ന വന്‍ പ്രതീക്ഷയോടെ പോവാതിരുന്നാല്‍ 'നാം ഷബാന' ഒരു കൂള്‍ എന്റര്‍ടൈനര്‍ ആയി രസിച്ചിരിക്കാം.

English summary
Naam Shabana movie review by Schzylan Sailendrakumar.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam