»   » നത്തോലി ജാഡയുള്ള മീന്‍

നത്തോലി ജാഡയുള്ള മീന്‍

Posted By:
Subscribe to Filmibeat Malayalam

Next »

« Previous

Rating:
3.0/5
സിനിമയ്ക്കു കഥയെഴുതുകയാണ് പ്രേമന്‍ എന്ന കെയര്‍ടേക്കര്‍. തന്റെ കഥയില്‍ എന്തെല്ലാം ഉണ്ടാകണം, എന്തെല്ലാം ഉണ്ടാകരുത് എന്ന് അയാള്‍ ആദ്യമേ തന്നെ എഴുതി വയ്ക്കുന്നുണ്ട്. എന്ത് ഉണ്ടാകരുത് എന്നെഴുതിയോ അതാണ് നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തില്‍ ഉള്ളത്. ജാഡയുണ്ടാകരുതെന്നാണ് പ്രേമന്‍ കുറിക്കുന്ന രണ്ടാമത്തെ വാക്യം. ഈ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നതെല്ലാം അതാണ്. ചിത്രം തുടങ്ങുന്നതു തന്നെ അത്തരമൊരു ജാഡയിലാണ്.

മഹാഭാരതത്തില്‍ ദ്രോണര്‍ പാണ്ഡവരെയും കൗരവരെയും കൊണ്ട് പരീക്ഷണത്തിനിറങ്ങുകയാണ്. ദ്രോണര്‍ (ബാലചന്ദ്രന്‍) ദൂരെ വച്ച മരപക്ഷിയെ നോക്കി അമ്പെയ്യാന്‍ പറയുന്നു. ഓരോരുത്തരോടും എന്തെല്ലാം കാണുന്നുവെന്നു ചോദിക്കുമ്പോള്‍ യുധിഷ്ഠിരന്‍ കാണുന്നത് പുഴയാണ്, ഭീമന്റെ ശ്രദ്ധ ആനപിണ്ടത്തിലാണ്.അര്‍ജുനന്‍ മാത്രമാണ് പക്ഷിയുടെ കണ്ണു കാണുന്നതും അമ്പെയ്യുന്നതും. ഈയൊരു ഭാഗം ഈ ചിത്രത്തില്‍ എന്തിനാണെന്നു ഇനിയും മനസ്സിലായില്ല. വ്യാസന്റെ കഥപറച്ചിലിന്റെ മാഹാത്മ്യം പറയാന്‍ വേണ്ടിയായിരിക്കും. ചിത്രം അവസാനിക്കുന്നത് അതിലും വലിയൊരു ജാഡയിലാണ്.

എഴുത്തിനിടെ പ്രേമന്റെ പേനയിലെ മഷി തീരുന്നു. അവന്‍ ഓടിപോയി ന്യൂഇയര്‍ ആഘോഷിക്കുന്ന ഒരാളുടെ കീശയില്‍ നിന്ന് പേന അടിച്ചുമാറ്റി കൊണ്ടുവരികയാണ്. കുറച്ചു കഴിഞ്ഞ് അയാള്‍ പേന തേടിവരുന്നു. അത് വികെ. ശ്രീരാമനായിരുന്നു. താങ്കള്‍ വികെ ശ്രീരാമനല്ലേ എന്ന് പ്രേമന്‍ ചോദിക്കുമ്പോള്‍ മറുപടി അല്ല മുട്ടത്തുവര്‍ക്കിയാണെന്നായിരുന്നു.

വികെശ്രീരാമന്‍ പിന്നീട് സംവിധായകന്‍ വി.കെ.പ്രകാശിനെ വിളിക്കുകയാണ്. നിങ്ങള്‍ക്ക് മാസത്തില്‍ സിനിമ ചെയ്യണമെന്ന അസുഖമുള്ളതല്ലേ, കെയര്‍ടേക്കറില്‍ ഒരു വില്ലനുണ്ട്, അയാളെ കഥാപാത്രമാക്കിക്കൊള്ളൂവെന്ന് സംവിധായകനോടു പറയുകയാണ്. എടുത്തുപറയാന്‍ ഇനിയും ജാഡകള്‍ ധാരാളമുണ്ട്. നരേന്ദ്രന്റെയും പ്രഭയുടെയും സംസാരം മുഴുവന്‍ ജാഡ നിറഞ്ഞതാണ്. അതേക്കുറിച്ച് കൂടുതല്‍ എഴുതി സമയം നഷ്ടപ്പെടുത്തുന്നതെന്തിന്?

അടുത്ത പേജില്‍
ഇങ്ങനെ പോയാല്‍ ഫഹദിന് പണികിട്ടും

Next »

« Previous

English summary
Natholi Oru Cheriya Meen Alla is a Malayalam movie directed by V. K. Prakash starring Fahad Fazil in a dual role and Kamalinee Mukherjee in the lead roles.
Please Wait while comments are loading...

Malayalam Photos

Go to : More Photos