TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
സസ്പെന്‍സും ട്വിസ്റ്റും ഒളിപ്പിച്ച ഹൃദയഹാരിയായ പ്രണയകഥ! നീയും ഞാനും റിവ്യു!

ജിന്‍സ് കെ ബെന്നി
മമ്മൂട്ടിയും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ പുതിയ നിയമം എന്ന ചിത്രത്തിന് ശേഷം എകെ സാജന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് നീയും ഞാനും. ഷറഫുദ്ദീന്, അനുസിത്താര, സിജു വില്‍സണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കോഴിക്കോടന്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഹൃദയ സ്പര്‍ശിയായ പ്രണയകഥയാണ് ചിത്രം. അടുത്ത കാലത്തായി ഏറ്റവും അധികം ത്രില്ലര്‍ ചിത്രങ്ങള്‍ ഒരുക്കിയ തൂലികയില്‍ നിന്നുമാണ് ഈ പ്രണയ ചിത്രത്തിന്റെ പിറവി.
യാക്കൂബ് മുഹമ്മദിന്റേയും (ഷറഫുദ്ദീന്) ഹാഷ്മിയുടേയും (അനുസിത്താര) പ്രണയവും ജീവിതവുമാണ് 161 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം വരച്ചുകാണിക്കുന്നത്. മാവോയിസ്റ്റായി പോലീസ് മൂദ്രകുത്തി തിരയുന്ന ഒരു ഒരു മുസ്ലീം യുവാവിന്റെ സഹോദരിയാണ് ഹാഷ്മി. ഹാഷ്മിയേയും സഹോദരിയേയും നീരീക്ഷിക്കാന്‍ ചുമതലപ്പെട്ട സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഓഫീസറാണ് യാക്കൂബ്. ഇവരുടെ പ്രണയത്തിലൂടെയും ജീവിതത്തിലൂടെയും വളരെ രസകരമായി മുന്നോട്ട് പോകുന്ന ഒന്നാം പകുതിക്ക് ശേഷം ചിത്രത്തിന്റെ സ്വഭാവം പ്രണയത്തില്‍ നിന്നും ഉദ്ദ്വേഗത്തിലേക്ക് വഴിമാറുകയാണ്.
ഹാഷ്മിയുടെ ആദ്യ പ്രണയം അവളുടെ കോളേജ് പഠനകാലത്തായിരുന്നു. ഷാനുവും (സിജു വില്‍സണ്‍) ഹഷ്മിയും തമ്മിലുള്ള പ്രണയവും യാക്കൂബും ഹഷ്മിയും തമ്മിലുള്ള പ്രണയവും ജീവിതവും വളരെ മനോഹരമായിട്ടാണ് ചിത്രത്തില്‍ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. പ്രണയത്തിനൊപ്പം സമകാലിക രാഷ്ട്രീയത്തേയും കൃത്യമായി ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. മതത്തിന്റെ അതിപ്രസരമുള്ള രാഷ്ട്രീയത്തേയും അതിന്റെ മുതലെടുപ്പിനേയും സര്‍ക്കാസത്തോടെ അവതരപ്പിക്കുന്ന സംവിധായകന് സദാചാര പോലീസിംഗിനേയും വലിച്ച് കീറുന്നുണ്ട് ചിത്രത്തില്‍.
മൈലാഞ്ചി വളവ് എന്ന ഗ്രാമമാണ് ചിത്രത്തിന്റെ കഥാപരിസരം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും സിനിമയിലേക്ക് പ്രേക്ഷകരെ ക്ഷണിച്ചുകൊണ്ട് പോകുകയും ചെയ്യുന്നത് മോഹന്‍ലാലിന്റെ ശബ്ദസാന്നിദ്ധ്യമാണ്. ഷറഹുദ്ദീന്, അനുസിത്താര, സിജു വില്‍സണ്‍ എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി. വരത്തനിലെ വില്ലനില്‍ നിന്നും റൊമാന്റിക് നായകനിലേക്ക് വളരെ തന്മയത്വത്തോടെ ചുടവ് മാറിയിരിക്കുകയാണ് ഷറഫുദ്ദീന്. ആദ്യപകുതിയില്‍ ചിത്രത്തെ സരസമായി മുന്നോട്ടുകൊണ്ടുപോകുന്നത് ഷറഫുദ്ദീനാണ്. ശിക്കാരി ശംഭുവിന് ശേഷം അജി ജോണ്‍ അഭിനേതാവിന്റെ കുപ്പായമണിഞ്ഞിരിക്കുകയാണ്. നെഗറ്റീവ് ഷേഡുള്ള സൂഫി എന്ന കഥപാത്രത്തെയാണ് അജി ജോണ്‍ അവതരിപ്പിക്കുന്നത്. രണ്ടാം പാതിയെ ഉദ്ദ്വേഗഭരിതമായി നിലനിര്‍ത്തുന്നത് സൂഫി എന്ന കഥാപാത്രത്തിന്റെ പ്രകടനമാണ്.
കോഴിക്കോടിന്റെ മനോഹാരിത ഹൃദ്യമായി ഒപ്പിയെടുത്തിരിക്കുന്നത് ക്ലിന്റോ ആന്റണിയാണ്. ഒരു പ്രണയ ചിത്രത്തിന് അനുയോജ്യമാം വിധം മികവുറ്റതാണ് ചിത്രത്തിലെ ഓരോ ഫ്രെയിമുകളും. വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന മികച്ച ഗാനങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. ചിത്രത്തിന്റെ മൂഡ് ഒരവസരത്തിലും ചോര്‍ന്ന് പോകാത്ത വിധമാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നതും. വിനു തോമസാണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
രണ്ടേമുക്കാല്‍ മണിക്കൂര്‍ എന്ന സമയ ദൈര്‍ഘ്യമാണ് ചിത്രത്തെ അല്പമെങ്കിലും പിന്നോട്ട് വലിക്കുന്ന ഘടകം. അതേസമയം ശരാശരിക്കും തൊട്ടുമുകളില്‍ നില്ക്കുന്ന കാഴ്ചാനുഭവം സൃഷ്ടിക്കാന്‍ ഈ എകെ സാജന് ചിത്രത്തിന് സാധിച്ചിട്ടുണ്ട്.
ചുരുക്കം: കപട സദാചാരത്തിന്റെ കളങ്കിത മനസിനെ തുറന്ന് കാണിക്കുന്ന ഹൃദയ സ്പര്‍ശിയായ പ്രണയകഥയാണ് നീയും ഞാനും.