For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അജിത്തും എച്ച് വിനോദും പിങ്കും കൂടിച്ചേരുമ്പോൾ...! നേർകൊണ്ട മാസ്!! ശൈലന്റെ റിവ്യു

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.5/5
  Star Cast: Ajith Kumar, Vidya Balan, Rangaraj Pandey
  Director: H. Vinoth

  വിശ്വാസം എന്ന 200കോടി ക്ലബ് ഇൻഡസ്ട്രി ഹിറ്റിന് ശേഷം തല അജിത്കുമാർ. തീരൻ അധികാരം ഒണ്‍ട്ര്‌ എന്ന സമാനതകളില്ലാത്ത സീറ്റ് എഡ്ജ് ത്രില്ലറിന് ശേഷം എച്ച് വിനോദ് എന്ന സംവിധായകൻ. ഈ രണ്ടു ഘടകങ്ങൾ ചേരുമ്പോൾ തന്നെ ഒരു സിനിമയിൽ പ്രേക്ഷകരുടെയും ആരാധകരുടെയും പ്രതീക്ഷയുടെ ലെവൽ എത്രയായിരിക്കുമെന്നു ഊഹിക്കാം. അതിന്റെ കൂടെ ആ സിനിമ, 2016 ൽ ഹിന്ദിയിൽ എല്ലാ ക്ലാസ് പ്രേക്ഷകരുടെയും ക്രിട്ടിക്കുകളുടെയും പ്രശംസ പിടിച്ചുപറ്റിയ പിങ്ക് എന്ന സിനിമയുടെ ഒഫീഷ്യൽ റീമേക്ക് കൂടിയാവുമ്പോൾ എന്തായിരികളും അതിന്റെ റിസൾട്ട് എന്നതിന്റെ കൃത്യമായ ഉത്തരമാണ് "നേർകൊണ്ട പാർവൈ". മാസ് അണ്‍ലിമിറ്റഡ്‌, അതേ സമയം തന്നെ ക്ലാസും.

  രാത്രിയിൽ മ്യുസിക്കൽ പാർട്ടിക്ക് പോയ മീര, ഫമിത, ആൻഡ്രിയ എന്നീ പെണ്കുട്ടികൾ അവിടെ വച്ച് മീരയുടെ സ്‌കൂൾ ഫ്രണ്ടായ വിശ്വയെയും കൂട്ടുകാരെയും കാണുന്നു. അവിടെ വച്ച് സൗഹൃദത്തിലായ അവർ ഡിന്നറിന് ഒന്നിച്ച് പോകുന്നു. ഒന്നിച്ച് ഇടപഴകുന്നതിനിടെ ഉണ്ടായ പീഡനശ്രമം തടയുന്നതിനിടെ മീര ആദിക്കിന്റെ തല ബിയർ ബോട്ടിൽ കൊണ്ട് അടിച്ച് രക്ഷപ്പെടുന്നു. പ്രതികൾ സമ്പന്നരായതിനാൽ മീറയുടെയും കൂട്ടുകാരികളുടെയും പരാതി ചവറ്റുകുട്ടയിൽ പോവുകയും പ്രോസ്റ്റിറ്റിയൂഷന്‍, മര്‍ഡര്‍ അറ്റംപ്റ്റ്‌, എന്നീ കേസുകളിൽ മീരയും കൂട്ടുകാരികളും അകപ്പെടുകയും ചെയ്യുന്നു. ഇതാണ് നേർകൊണ്ട പാർവൈയുടെ പശ്ചാത്തലം.

  പോലീസിനും വക്കീലിനും നിയമത്തിനും ഇടയിൽ പെട്ട് ഞെരിഞ്ഞമരുന്ന നിസ്സഹായരായ മൂന്ന് പെണ്കുട്ടികൾക്കിടയിലേക്ക് ഭരത് സുബ്രഹ്മണ്യം എന്ന എക്സൻട്രിക് ആയ എക്‌സ്-വക്കീൽ വരുന്നതാണ് സിനിമയുടെ വഴിത്തിരിവ്. ഭാര്യയുടെ മരണത്തോട് കൂടി ഡിപ്രഷനിലേക്കും ബൈപോളാർ ഡിസ്ഓർഡറിലേക്കും വീണുപോയി പ്രഫഷനിൽ നിന്നും വിരമിച്ച ആളാണ് ഭരത്. തെളിവുകളെല്ലാം എതിരായ മീറയേയും കൂട്ടുകാരെയും പ്രൊട്ടക്ട് ചെയ്യാനായി ഭരത് കോടതിയിൽ നടത്തുന്ന വാദങ്ങൾക്കിടയിൽ ഇന്ത്യൻ സദാചാരസമൂഹം സ്ത്രീത്വത്തിന് മേൽ കാലാകാലങ്ങളായി അടിച്ചേല്പിച്ചിരിക്കുന്ന രണ്ടാംകിട പൗരത്വസങ്കല്പങ്ങൾ എന്തൊക്കെയാണ് എന്ന് തൊലി പൊളിച്ച് കാണിക്കുന്നു.

  തമിഴ്‌നാട് പോലെ പെണ്മൈയ്ക്കും കലാചാരങ്ങൾക്കും വൻ ഇമ്പോർട്ടൻസ് കൊടുക്കുന്ന ഒരു സമൂഹത്തിൽ അജിത്തിനെ പോലൊരു മെഗാതാരം ഇതുപോലൊരു തീം ചർച്ചയ്ക്ക് വെക്കുന്നത് തന്നെ ആ ജനതയ്ക്ക് വളരെയധികം ഇന്ഫോർമേറ്റീവും എഡ്യുക്കേറ്റിവുമാണ്. ഒട്ടും പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ ആണ് നിർത്താത്ത കരഘോഷങ്ങൾ ഉയരുന്നത്. 2016ൽ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം കൈകാര്യം ചെയ്തതിനുള്ള നാഷണൽ അവാർഡ് നേടിയ സിനിമയാണ് പിങ്ക്. ഇന്ത്യൻ സമൂഹത്തിൽ എല്ലാ കാലത്തും പ്രസക്തമായ ഒരു വിഷയം പിങ്ക് ആയാലും നേർ കൊണ്ട പാർവൈ ആയാലും കാലഹരണപ്പെറ്റു പോവുന്നേയില്ല.

  ടൊവിനോയുടെ മാസ് അവതാർ! കട്ടക്കലിപ്പാണ് കൽക്കി, പക്ഷെ... ശൈലന്റെ റിവ്യു

  ട്രെയിലർ വന്നപ്പോൾ അതിൽ കണ്ട ഒരു ഫൈറ്റ് സീക്വന്സിന്റെ പേരിൽ പിങ്ക് അമിതമായി അജിത്തിന് വേണ്ടി കമ്പോളവൽക്കരിക്കുമോ എന്നൊരു സംശയം സോഷ്യൽ മീഡിയയിൽ ഉയർന്ന് വന്നിരുന്നു. അജിത്തിന് വേണ്ടി ഒരു നീണ്ട ഫൈറ്റ് സീനും ഇടിവെട്ട് പോലെ രണ്ട് ഡയലോഗുകളും കാമിയോ റോളിൽ വരുന്ന വിദ്യാബാലനൊപ്പമുള്ള ഒരു ഡ്യുയറ്റ് സോംഗും മാത്രമാണ് കൂട്ടി ചേർത്തു എന്ന് പറയാവുന്നത്. ആരാധകരെ തൃപ്തിപ്പെടുത്താൻ പര്യാപ്തമാണ് അവ. പക്ഷെ, സിനിമയുടെ ഉൾക്കാമ്പിനെ ഇവയൊന്നും തെല്ലും ദുര്ബലമാക്കുന്നേയില്ല താനും. പിങ്കിനൊപ്പം ചേർത്തുവെക്കാവുന്ന അത്രയും ശക്തം തന്നെയാണ് നേർ കൊണ്ട പാർവൈയും.

  തമിഴിലെ വിവാദ നായിക ബിഗ് ബോസിലേക്ക് എത്തിയപ്പോള്‍! സര്‍പ്രൈസ് എന്‍ട്രി നടത്തി നടി!

  ബിഗ് ബി ഗംഭീരമാക്കിയ റോളിനെ അജിത്തിനെ പോലൊരു നാൽപ്പത്തെട്ടുകാരൻ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയുവാൻ എല്ലാവർക്കും കൗതുകമാണ്. ബിഗ് ബി യോളം തന്നെ പക്വമാണ് അജിത്തിന്റെ പെര്ഫോമൻസിന്റെ മുഴക്കം. കഴിഞ്ഞ വർഷം മലയാളത്തിൽ ഇറങ്ങിയ ക്വീൻ എന്ന സിനിമയുടെ അവസാനഭാഗത്ത് വരുന്ന സമാന റോളിൽ ഉള്ള സലിംകുമാറിന്റെ വക്കീൽ കോടതി മുറിയിലെ പഞ്ച് ഡയലോഗുകളാൽ ബച്ചനേക്കാളും അജിത്തിനെക്കാളും കയ്യടി ഏറ്റുവാങ്ങിയത് ഈയവസരത്തിൽ ഓർക്കുന്നു.

  ഈ പെണ്ണുങ്ങളെ റേപ് ചെയ്താല്‍ ആര്‍ക്കാണ് അനുകമ്പ തോന്നുന്നത് , മറുപടിയുമായി താരങ്ങള്‍

  ഭരത് വക്കീലിന്റെ ഭാര്യറോളിൽ കാമിയോ ആയി വരുന്ന വിദ്യ ബാലന്റെ ആവശ്യകത എത്രത്തോളമെന്ന് ചോദിക്കുന്നവർ ഉണ്ടാവാം. പക്ഷെ, സാന്നിധ്യം വിദ്യ ഗംഭീരമാക്കി. ശ്രദ്ധ ശ്രീനാഥ് ആണ് തപ്സി പന്നുവിന്റെ റോളിൽ. ഗംഭീരമായിട്ടുണ്ട് യുവന്റെ സംഗീതവും ലെവൽ കീപ്പ് ചെയ്യുന്നു.

  നേർക്കൊണ്ട പാർവൈ; നേരിന്റെ നേർക്ക് പിടിച്ച കണ്ണാടി. ഇന്ത്യൻ സാഹചര്യങ്ങളിൽ എക്കാലവും പ്രസക്തം

  English summary
  Nerkonda Paarvai Movie Review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X